Monday
16 Sep 2019

Articles

ഡയറിസം: ഗാന്ധിജിയുടെയും അംബേദ്ക്കറിന്റെയും കശ്മീരിന്റെയും പശ്ചാത്തലത്തില്‍

ഡി രാജ (സിപിഐ ജനറല്‍ സെക്രട്ടറി) തൊട്ടുകൂടായ്മയുടെ പുതിയൊരു രൂപമായാണ് 'ഡയറിസ'ത്തെ 1919ല്‍ ഗാന്ധിജി വിവക്ഷിച്ചത്. പശുവിന്റെ പേരില്‍ മുസ്‌ലിങ്ങളെ കൊല്ലുന്നതും ഡയറിസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ കരുതിക്കൂട്ടി ഡയറിസം നടപ്പാക്കാന്‍ ശ്രമിക്കുന്ന കാഴ്ചകള്‍ക്ക് ദുഃഖത്തോടെ ഈ എന്‍ഡിഎ വാഴ്ചക്കാലത്ത്...

ബാങ്ക് ലയനം: അധികാര രാഷ്ട്രീയത്തിലെ വിത്തപ്രഭുത്വം

ജനങ്ങളുടെ സാമ്പത്തിക അവകാശങ്ങള്‍ നിഷേധിക്കുന്നു എസ് സുധാകര്‍ റെഡ്ഢി മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് ദിശാബോധമില്ലാതായിരിക്കുന്നു. പ്രധാനമന്ത്രിക്കസേരയില്‍ തന്നെ പ്രതിഷ്ഠിച്ചവരുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ് നരേന്ദ്ര മോഡി പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രത്തെ കൊള്ളയടിക്കുക എന്ന ഗൂഢലക്ഷ്യവും ഈ വിത്തപ്രഭുത്വ നയങ്ങള്‍ക്ക് പിന്നിലുണ്ട്. അവരുടെ പാവയായി...

വെല്ലുവിളികളെ മുറിച്ചുകടക്കാന്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍

ബാബു കെ പന്മന നവോത്ഥാന ശില്‍പ്പിയും സാമൂഹികപരിഷ്‌കര്‍ത്താവും ആത്മീയാചാര്യനുമായ ശ്രീനാരായണഗുരുവിന്റെ 165-ാമത് ജയന്തി നാടൊട്ടുക്കും ആഘോഷിക്കുകയാണിന്ന്. വൈവിധ്യമാര്‍ന്ന കൈവഴികളിലൂടെ സഞ്ചരിച്ച് വളര്‍ന്നുവന്ന കേരളീയ നവോത്ഥാന പ്രസ്ഥാനത്തിന്റെ ജീവവായുവായ അദ്ദേഹം, സവിശേഷമായ ഒരു കാലഘട്ടത്തെയാണ് ചരിത്രത്തില്‍ പ്രതിനിധാനം ചെയ്തത്. ഇരുണ്ട ഒരു കാലഘട്ടത്തെയും...

ലയനശേഷം ഗ്രഹണമോ

നന്ദു ബാനര്‍ജി അടുത്ത് നടന്ന പൊതുമേഖലാ ബാങ്കുകളുടെ ലയനം 2017ന് ശേഷം ഇത്തരത്തിലുള്ള മൂന്നാമത്തെ ലയനമാണ്. ഇത് മൂലം അവയുടെ പ്രവര്‍ത്തന ചെലവ് കുറയുകയും ആസ്തിബാധ്യതകള്‍ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ടാവാം. എന്നാല്‍ ഇപ്പോഴത്തെ ഈ തീരുമാനം തികച്ചും അകാലത്തിലാണെന്ന് പറയാതെ വയ്യ. പത്ത്...

കാലാവസ്ഥാ ദുരന്തത്തിന്റെ വരവ് യൂറോപ്പില്‍ നിന്ന്

കോന്‍ ഹള്ളിനാന്‍ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ മിക്കവരുടെയും മനസില്‍ ആദ്യമെത്തുക ഉത്തര-ദക്ഷിണ ധ്രുവങ്ങളെക്കുറിച്ചും ഏഷ്യയിലെ അതിവേഗം നശിച്ച് കൊണ്ടിരിക്കുന്ന മഞ്ഞുമലകളെക്കുറിച്ചും ഓസ്‌ട്രേലിയയിലെ വരള്‍ച്ചയെക്കുറിച്ചും ദക്ഷിണ പൂര്‍വേഷ്യന്‍ ഉപഭൂഖണ്ഡത്തിലെ അതിവേഗം വരണ്ടു കൊണ്ടിരിക്കുന്ന ഏറ്റവും നീളമേറിയ നദിയായ മുറൈയെക്കുറിച്ചും ഒക്കെയാകാം. എന്നാല്‍ ഇതിനെ...

മൂത്രം കഥാപാത്രമാവുന്ന കാലം

കലികാലത്തില്‍ വിചിത്രവാര്‍ത്തകള്‍കൊണ്ടു ധന്യരാണ് നമ്മള്‍. കഴിഞ്ഞ ദിവസം യുഎസിലെ ഫ്‌ളോറിഡയില്‍ കോടതിമുറിയാണ് നാടകരംഗം. ഒരു കേസില്‍ അറസ്റ്റിലായി കോടതിയില്‍ ഹാജരാക്കിയ പ്രതിയായ ചെക്കനാണ് വാര്‍ത്താതാരം. കോടതി നടപടി ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ പയ്യന്‍ എന്തോ പുറത്തെടുത്ത് പബ്ലിക് പ്രോസിക്യൂട്ടറുടെ വായ് നിറയെ മൂത്രം...

ഇന്ത്യയുടെ വളര്‍ച്ചനിരക്കും മാധ്യമങ്ങളുടെ ആഘോഷവും

സി ആര്‍ ജോസ്പ്രകാശ്‌ ഒടുവില്‍ കേന്ദ്രസര്‍ക്കാരിന് ഔദ്യോഗികമായിത്തന്നെ അത് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ച 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ (ഏപ്രില്‍, മെയ്, ജൂണ്‍) അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തിയെന്ന് ഓഗസ്റ്റ് 30ന് പരസ്യമായി സമ്മതിച്ചത്, കേന്ദ്ര...

തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥ

ഡി രാജ രാജ്യത്തിന്റെ സമ്പദ്ഘടന അതീവ ഗുരുതരമായ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. ധനകാര്യ മാനേജ്‌മെന്റില്‍ വന്‍ പരാജയമാണ് എന്‍ഡിഎ സര്‍ക്കാരെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. സ്വകാര്യവല്‍ക്കരണം ലക്ഷ്യം വച്ചുള്ള, നിരന്തരമായ നവലിബറല്‍ നയങ്ങളും ചങ്ങാത്ത മുതലാളിത്തവുമായിരുന്നു ഭരണത്തിന്റെ കാതല്‍. ജനപക്ഷത്തുനിന്നുള്ള ഘടനാപരമായ പരിഷ്‌കരണങ്ങള്‍ക്ക് പകരം...

മാറുന്ന ലോകം മാറേണ്ട അധ്യാപകര്‍

ആര്‍ ശരത്ചന്ദ്രന്‍ നായര്‍ അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ. സര്‍വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്‍മദിനമായ സെപ്റ്റംബര്‍ അഞ്ച് ആണ് 1961 മുതല്‍ അധ്യാപകദിനമായി നാം ആഘോഷിക്കുന്നത്. അധ്യാപകരുടെ അര്‍പ്പണബോധവും സഹിഷ്ണുതയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ അവശ്യം...

മാതൃഭാഷാ വിരോധത്തിന് അറുതിയുണ്ടാവണം

    പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യം അവസാനിച്ചിട്ട് ഏഴ് പതിറ്റാണ്ട് കഴിഞ്ഞു. രാഷ്ട്രീയ ആധിപത്യം നഷ്ടപ്പെട്ടവര്‍ ഇന്ത്യന്‍ ജനതയുടെ മാനസിക അടിമത്തം തന്ത്രപൂര്‍വം നിലനിര്‍ത്തുന്നതില്‍ വിജയിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ബഹുസ്വരത നിലനിര്‍ത്തുന്നതിനും അതുള്‍ക്കൊള്ളുന്ന സംസ്‌കാരഭേദങ്ങളെ പരിപോഷിപ്പിക്കുന്നതിനും ദേശീയ...