Monday
24 Jun 2019

Articles

ആ ജയ്‌വിളികളെ ഭയക്കണം

പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനവും അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും വരും നാളുകളിലെ അതിഭീകരതയുടെ തുടക്കമാണെന്ന് ആശങ്കപ്പെടുന്നു. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി സത്യപ്രതിജ്ഞയ്ക്ക് കയറുമ്പോള്‍ ബിജെപി എംപിമാര്‍ 'ജയ് ശ്രീറാം' മന്ത്രം മുഴക്കിയതാണ് ഇങ്ങനെയൊരു...

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം; പ്രധാന സാമ്പത്തിക സാമൂഹ്യ വെല്ലുവിളികളെക്കുറിച്ച് മൗനം

നിത്യ ചക്രവര്‍ത്തി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചെത്തിയ ഒരു സര്‍ക്കാരിന്റെ മാനസികാവസ്ഥയും കാഴ്ചപ്പാടില്ലായ്മയും പ്രതിഫലിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ നയപ്രഖ്യാപനം. 2022 ല്‍ പുതിയ ഇന്ത്യ യാഥാര്‍ഥ്യമാക്കുമെന്നുള്ളതിന് മുന്നോട്ടു വച്ച മുദ്രാവാക്യങ്ങളുടെ ആവര്‍ത്തനത്തിനപ്പുറം രാജ്യത്തിന്റെ സമ്പദ്ഘടനയെ വേട്ടയാടുന്ന രൂക്ഷമായ...

ശീതയുദ്ധത്തിന്റെ പുതിയ മുഖം

രണ്ടാം ലോകമഹായുദ്ധാനന്തരം അതുവരെയും ദര്‍ശിച്ചിട്ടില്ലാത്ത ശീതയുദ്ധമെന്നും/ശീതസമരമെന്നും വിളിക്കപ്പെടുന്ന സൈദ്ധാന്തിക (ഐഡിയോളജിക്കല്‍ വാര്‍) പോരാട്ടത്തിലേക്ക് ലോക രാഷ്ട്രീയം മാറി. വാക്കുകള്‍ സൂചിപ്പിക്കുന്നതുപോലെ തന്നെ ഒന്നാം ലോക മഹായുദ്ധം പോലെയോ രണ്ടാം ലോക മഹായുദ്ധം പോലെയോ ആക്രമണങ്ങളോ, മരണത്തിന്റെ തേര്‍വാഴ്ചയോ ഇല്ലാതെ ലോകത്തെ ആകെ...

പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഉത്തരവാദിത്തം

എസ് സുധാകര്‍ റെഡ്ഢി (പ്രധാനമന്ത്രി നരേന്ദ്രമോഡി വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ അവതരിപ്പിച്ച രേഖ) ഇന്ത്യന്‍ ജനങ്ങളുടെ ഏറ്റവും ഉയര്‍ന്ന പ്രതിനിധിസഭയാണ് പാര്‍ലമെന്റ്. അത് സുഗമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. സുഗമമായ പ്രവര്‍ത്തനം സാധ്യമാകുന്നത് സര്‍ക്കാരിന്റെയും ഭരണകക്ഷിയുടെയും പ്രതിപക്ഷത്തോടുള്ള നിലപാടുകള്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് വിധേയമാകുമ്പോഴാണ്....

കൊച്ചിയില്‍ അന്താരാഷ്ട്ര സ്ഥിരം പ്രദര്‍ശനവേദി

പി പ്രസാദ് (സംസ്ഥാന ഹൗസിംഗ്~ ബോര്‍ഡ് ചെയര്‍മാന്‍) പുരാതന കാലം മുതല്‍ക്കേ കേരളം ലോകത്തിന് മുന്നില്‍ അതിന്റെ സാധ്യതകള്‍ തുറന്നിട്ട ഒരു നാടാണ്. ആധുനിക കാലത്തിന് അനുയോജ്യമായി ഒരു ബ്രാന്‍ഡ് എന്ന നിലയ്ക്ക് ടൂറിസം ഉള്‍പ്പെടെയുള്ള പല രംഗങ്ങളിലും കേരളം അതിന്റെ...

സോഷ്യല്‍മീഡിയാ കാലത്തെ അഭിപ്രായ സ്വാതന്ത്ര്യം

അബ്ദുള്‍ ഗഫൂര്‍ ഒരാഴ്ചയ്ക്കിടെ നാലു സംസ്ഥാനങ്ങളില്‍ നിന്നായി എട്ടുപേരെയാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. ഉത്തര്‍പ്രദേശില്‍ നിന്ന് അഞ്ചുപേരും ഛത്തീസ്ഗഢ്, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഓരോരുത്തരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. മുഖ്യമന്ത്രി...

വായനാസംസ്‌കാരം സംരക്ഷിക്കുക, വളര്‍ത്തുക

അഡ്വ. പി അപ്പുക്കുട്ടന്‍ കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനം സമാനതകളില്ലാത്ത ഒരു ജനകീയ സാംസ്‌കാരിക പ്രസ്ഥാനമായി തലയുയര്‍ത്തി നില്‍ക്കുന്നത് അതു നിര്‍വ്വഹിച്ച സാമൂഹ്യധര്‍മങ്ങളുടെ പേരില്‍ തന്നെയാണ്. എഴുതാനും വായിക്കാനുമറിയാത്ത ഒരു സമൂഹത്തിന് അക്ഷരവെളിച്ചം നല്‍കി മുന്നോട്ട് നയിച്ച ഈപ്രസ്ഥാനത്തെ കേരളീയ സമൂഹം ഒരിക്കലും മറക്കില്ല....

പാര്‍ലമെന്റ് പ്രഥമസമ്മേളനം: തൊഴില്‍നിയമങ്ങള്‍ കടുത്ത ഭീഷണിയില്‍

പതിനേഴാം ലോകസഭയുടെ പ്രഥമസമ്മേളനത്തില്‍ത്തന്നെ രാജ്യത്തെ തൊഴില്‍നിയമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് വ്യവസായം സുഗമമാക്കി നടത്തുന്നതിനും നിക്ഷേപം കൊണ്ടുവരുന്നതിനും ഉതകുന്നവിധത്തില്‍ തൊഴില്‍നിയമങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തുന്നു. പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കു ലഭിച്ച ഭൂരിപക്ഷത്തില്‍ മതിമറന്ന് തങ്ങളെ അധികാരത്തിലേറ്റാന്‍ കോര്‍പ്പറേറ്റുകള്‍ മുടക്കിയ തുക വലിയ...

അകമേ വളരുന്ന വനം എങ്ങനെ നശിക്കാനാണ്, കത്തിത്തീരാനോ മലയാളിയുടെ ജന്മം

ഹരികുറിശേരി വനം നശീകരിക്കുന്നത് പുറത്താണ് , സംസ്‌കാരം അവകാശപ്പെടുമ്പോഴും പുതുതലമുറയുടെ മനസില്‍ വനം വളരുകതന്നെയാണ്. കാടിനൊപ്പം വളര്‍ത്തിയെടുക്കുന്നത് കാടത്തം. നാലുമാസത്തിടെ മൂന്നു കത്തിക്കല്‍ കൊലകളാണ് കൊച്ചുകേരളത്തിന്റെ മനസാക്ഷിക്കുമേല്‍ തീകോരിയിട്ടത്. പ്രണയപ്പകയുടെ കണക്കില്‍ പാതിജീവനോടെ തുടരുന്നവര്‍ നിരവധിയുണ്ട്. മനസാക്ഷി മരവിപ്പിക്കുന്നക്രൂരതകളുടെ എണ്ണം വിരലിലെണ്ണിയാല്‍...

മേക്ക് ഇന്‍ ഇന്ത്യയുണ്ടാക്കിയ ഇടിവ്

വ്യവസായ മേഖലയിലെ വികസന തന്ത്രത്തിന്റെ അടിസ്ഥാനം, കയറ്റുമതി ലക്ഷ്യമാക്കിയുള്ള ഉല്‍പാദന മേഖലയുടെ ത്വരിത ഗതിയിലുള്ള വളര്‍ച്ചയാണെന്ന് പൂര്‍വ്വേഷ്യന്‍ മേഖലാ വികസനം നമ്മെ ബോധ്യപ്പെടുത്തുന്നു. കാര്‍ഷിക മേഖലയില്‍ വരുന്ന മിച്ചം തൊഴില്‍ സേനയാണ് ഇതിന് ആവശ്യമായ അദ്ധ്വാന ശക്തി. ഇതിലൂടെ മെച്ചപ്പെട്ട കൂലിയും...