Wednesday
21 Aug 2019

Economy

പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര ഇടപെടല്‍; റിസര്‍വ്  ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു

ന്യൂഡെല്‍ഹി : ഔദ്യോഗിക കാലാവധി തീരാന്‍ ആറുമാസം ബാക്കിനില്‍ക്കെ റിസര്‍വ്  ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ വി ആചാര്യ രാജിവച്ചു.  ആറുമാസത്തിനിടെ ഉന്നതതലത്തില്‍ നടക്കുന്ന രണ്ടാമത്തെ രാജിയാണിത്. തന്റെ കാലാവധി തീരാന്‍ ഒന്‍പതുമാസമുള്ളപ്പോഴാണ് റിസര്‍വ് ബാങ്ക്   ഗവര്‍ണര്‍ പദവിയില്‍നിന്നും  ഊര്‍ജ്ജിത് പട്ടേല്‍...

ഒരു വര്‍ഷംകൊണ്ട് നിഷ്‌ക്രിയ ആസ്തിയില്‍ ഇരട്ടി വര്‍ധന

ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി മുദ്രായോജന പ്രകാരം ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ഒരു കൊല്ലം കൊണ്ട് ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. ദ വയര്‍ സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ പൊതുമേഖല ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 7,277.31 കോടി...

രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ ദിശാബോധം തെറ്റുന്നു: ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ ദിശാബോധം തെറ്റുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ നിര്‍ണായകമായ സാമ്പത്തിക തീരുമാനങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം മൂന്ന് മുതല്‍ ആറുവരെ നടന്ന സാമ്പത്തിക അവലോകനയോഗത്തിലാണ് ശക്തികാന്തദാസ് ഇക്കാര്യം വ്യക്തമാക്കിയത്. യോഗത്തിന്റെ...

നീതി ആയോഗിന്റെ യോഗത്തിന് താന്‍ എത്തില്ലെന്ന് മമത

ന്യൂഡല്‍ഹി: നയനിര്‍ണയ കാര്യാലയമായ നീതി ആയോഗിന്റെ ജൂലായ് 15ന് നടക്കുന്ന യോഗത്തിന് താന്‍ എത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി മമത ബാന‌ര്‍ജി. പ്രത്യേകിച്ച്‌ അധികാരമൊന്നുമില്ലാത്ത കാര്യാലയത്തിന്റെ യോഗത്തില്‍ സുപ്രധാന തീരുമാനമൊന്നും ഉണ്ടാകില്ല എന്നാണ് താന്‍ കരുതുന്നതെന്നാണ് മമത മോഡിയെ അറിയിച്ചത്....

ബാങ്കില്‍ ആര്‍ടിജിഎസ് വഴി പണമയക്കുന്നതിനുള്ള സമയം നീട്ടി

ന്യൂഡെല്‍ഹി : ബാങ്കില്‍ ആര്‍ ടിജിഎസ് വഴി പണമയക്കുന്നതിനുള്ള സമയം നീട്ടി.  റിസര്‍ബാങ്ക് ആണ് റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം (ആര്‍ടിജിഎസ്)സമയപരിധി ഒന്നര മണിക്കൂര്‍ നീട്ടിയത്. അതോടെ ബാങ്കില്‍ പണമയയ്ക്കാനുള്ള സമയ പരിധി നാലുമണിവരെയായിരുന്നത് ജൂണ്‍ ഒന്നുമുതല്‍ വൈകിട്ട് ആറുവരെയായി....

റെക്കോർഡ് കുതിപ്പിൽ ഓഹരിവിപണി; ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 40000 കടന്നു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം തന്നെയാണ് നടക്കുന്നത്. റെക്കോര്‍ഡ് കുതിപ്പ്. ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 40,000 കടന്നു. കഴിഞ്ഞ ദിവസം വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 900 പോയിന്റിലധികം ഉയര്‍ന്ന് 38860 ന് മുകളിലെത്തിയിരുന്നു. ദേശീയ...

ജപ്തി ചെയ്യാൻ കഴിയില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന വസ്‌തുതാ വിരുദ്ധം; സി എച് വെങ്കിടാചലം

കൊച്ചി: ബാങ്ക് വായ്പ്പ തിരിച്ചുപിടിക്കാൻ വീടുകൾ ജപ്തി ചെയ്യാൻ കഴിയില്ലെന്ന ധനമന്ത്രി തോമസ് ഐസക് നടത്തിയ പ്രസ്താവന വസ്‌തുതാ വിരുദ്ധമാണെന്നും, പ്രസ്താവന പിൻവലിക്കാൻ മന്ത്രി തയ്യാറാവണമെന്ന് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ (എ ഐ ബി ഇ എ )...

സര്‍ഫാസി: ജനത്തെ കരയിക്കാനായി ഒരു കരിനിയമം

ഹരികുറിശേരി സഹസ്രകോടികള്‍ തട്ടിച്ച് നാടുവിടുന്ന മുതലാളിമാര്‍ ഒരുഭാഗത്ത്, ഒരു കിടപ്പാടത്തിനും വിയര്‍പ്പുവീണമണ്ണിനും വേണ്ടി കേഴുകയും ഗതിയില്ലാതെ ജീവനൊടുക്കുകയും ചെയ്യുന്ന നിരാലംബര്‍ മറുഭാഗത്ത്, ഇന്ത്യന്‍ജനാധിപത്യത്തിന്റെ ശക്തിയില്‍ വേരുപിടിച്ചുവളര്‍ന്ന ബാങ്കിംങ് മേഖലയുടെ തട്ട് എപ്പോഴും ആദ്യവിഭാഗത്തിനുവേണ്ടി താണുകൊടുക്കുന്നതെന്താണ്. ജനതയെ ദ്രോഹിക്കാനായി ഒരു കരിനിയമം ബാങ്കുകള്‍ക്ക്...

കാഴ്ചപരിമിതിയുള്ളവര്‍ക്ക് കറന്‍സി നോട്ടുകള്‍ തിരിച്ചറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ആര്‍ബിഐ

ന്യൂഡല്‍ഹി: കാഴ്ചപരിമിതിയുള്ളവര്‍ക്ക് കറന്‍സി നോട്ടുകള്‍ തിരിച്ചറിയുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷനുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. നിലവില്‍ 10, 20, 50, 100, 200, 500, 2000 എന്നീ നോട്ടുകളാണ് വിപണിയില്‍ സജീവമെങ്കിലും ഒരു രൂപയുടോ നോട്ടും ആര്‍ബിഐ ഇറക്കിയിയിട്ടുണ്ട്. പ്രിന്റിങ്ങിലെ...

സമ്പദ്ഘടന തകര്‍ന്നു; മോഡിയുടെ ഉപദേശകസമിതി അംഗം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി അംഗം രഥിന്‍ റോയ്. ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ സംഭവിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്...