Tuesday
20 Aug 2019

Citizens Journalism

മഹാപ്രളയത്തിൽ തകർന്ന ഇടുക്കി വാഴവറയിലെ കണ്ണീർ കാഴ്ചകൾ

ഇടുക്കി ജില്ലയിലെ കട്ടപ്പനനിന്നും ഏതാണ്ട് പത്തുകിലോമീറ്റര്‍ അകലെയുള്ള വാഴവറയില്‍ പ്രളയം അതിന്റെ എല്ലാഭീകരതയോടും താണ്ഡവമാടുകയായിരുന്നു. പാടേ തകര്‍ന്നും ചരിഞ്ഞുംപോയ വീടുകള്‍ വാസയോഗ്യമല്ല. വീടുകള്‍ ചെളിമൂടിയനിലയില്‍, വഴിയേത് പുഴയേതെന്നറിയില്ല. വഴികള്‍ ഇനിയുണ്ടാകണം. ഭൂമിപോലും കണ്ടത്താനാകുന്നില്ല. ഈ വീടുകളില്‍ ഇതുവരെ അധികൃതര്‍ ആരും അന്വേഷിച്ച്...

പ്രളയം തൂത്തുമാറ്റുന്ന ഗുരുമാർഗം

കെ.ലളിത കുമാരി , D E O, തിരുവനന്തപുരം തിരു: പാണ്ടനാട്, തിരുവണ്ടൂർ, മാന്നാർ പഞ്ചായത്തുകളിലെ മുപ്പതോളം സർക്കാർ - പൊതു മേഖല സ്‌കൂളുകൾ വൃത്തിയാക്കി തിരുവനന്തപുരത്തു നിന്നുള്ള അധ്യാപകർ പ്രദേശത്തിന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു.   ഓണാവധിയും പ്രളയവും കഴിഞ്ഞുള്ള സ്‌കൂൾ...

പ്രളയകാലത്ത് വക്കീലന്മാര്‍ക്കും ചിലതുചെയ്യാം

തിരുവനന്തപുരം:  പ്രളയകാലത്ത് വക്കീലന്മാര്‍ എന്ത് ചെയ്യണം എന്ന ചോദ്യമായി  മുരളി തുമ്മാരുകുടി രംഗത്ത്. കായികമായും സാമ്പത്തികമായും പ്രളയബാധിതരെ സഹായിക്കുന്നതിലുപരി വക്കീലന്മാര്‍ക്ക്  നിയമം ഉപയോഗിച്ച് സഹായിക്കാമെന്നാണ് ലേഖകന്റെ പക്ഷം.  (നിയമവിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്) ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമുണ്ടെന്നും വക്കീല്‍ കുട്ടികളുടെ ഒരു സംഘം ഓരോ വീട്ടിലും...

വിഷമിക്കേണ്ട ഫീനിക്‌സിനെപ്പോലെ നമുക്ക് പറക്കാം

കൊല്ലം: ഓണത്തോട് അനുബന്ധിച്ച് നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് സഹായവുമായി ഫീനിക്‌സ് സാംസ്‌കാരിക സമിതി. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് കൈതാങ്ങാകുയാണ് ഫീനിക്‌സ് കൂട്ടായ്മ. വിളക്കുപാറയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും ഉള്‍പ്പെടെയുള്ള ഓണക്കിറ്റ് നല്‍കിയാണ് ഈ ചെറുപ്പക്കാര്‍ മാതൃകയായത്.  പൊതുവെ...

ഞാനും സിറ്റിസൺ ജേർണലിസ്റ്റ്

മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല എനിക്കുമുണ്ട്  റിപ്പോർട്ട് ചെയ്യാൻ  എന്‍റെ നാട്ടിലെ പ്രളയം ദുരന്തം ഒഴുക്കിക്കളഞ്ഞ നാട്ടിടങ്ങൾ വീട് ശവക്കല്ലറയായ കുടുംബങ്ങൾ ജീവനുവേണ്ടിയുള്ള ഒടുങ്ങാത്ത പലായനം... ഇത് എന്‍റെയും കഥയാണ്. അത് ഇപ്പോഴുള്ള ജേണലിസ്റ്റുകൾക്കു ഒറ്റക്ക് പറഞ്ഞു തീർക്കാനാവില്ല ജനയുഗം ഓൺലൈൻ ഇനി മുതൽ പേജുകൾ ആ...

പാതിരാത്രി ഒരു പഠിത്തമോഹം

അവനെ പഠിക്കാന്‍ വിട്ടപ്പോള്‍ പഠിച്ചില്ല. ഇപ്പോഴാണ് പള്ളിക്കുടം ഓര്‍ത്തത്. അതും രാത്രിയില്‍ അവിടെയങ്ങ് താമസമായി. 'ഇനി പഠിച്ചേ അടങ്ങുവെന്ന വാശിയില്‍',അവിടെ നിന്ന് പഠിച്ചു തീര്‍ന്നതെല്ലാം അവന്‍ വലിച്ചുകീറി.   കൊല്ലം കടയ്ക്കല്‍ ചക്കമല എല്‍ പി സ്കൂളിലെ ഒരു ദൃശ്യം. ഇവിടെ സാമൂഹ്യ...

ചോര മരവിക്കും, പുരോഗമനം വീര്‍പ്പുമുട്ടിച്ച ഗുജറാത്തിലെ ഈ കാഴ്ച കണ്ടാൽ

കണ്ടുനില്‍ക്കുന്നവരുടെ ചോര മരവിക്കുന്ന കാഴ്ചയാണത്. സ്‌കൂളില്‍പോകുന്ന ചെറിയകുട്ടികള്‍ അടക്കം ജീവന്‍പണയം വച്ച് തൂണുകളില്‍ നിന്നും തൂണുകളിലേും തകരഷീറ്റുകളിലൂടെയും വലിഞ്ഞുകയറി മറുപുറംകടക്കുന്ന കാഴ്ച. ഈകാഴ്ച പുരോഗമനം വീര്‍പ്പുമുട്ടിച്ച ഗുജറാത്തിലേതാണ്. ഖേടാ ടൗണിലെ തകര്‍ന്ന പാലത്തിലൂടെ ജനങ്ങള്‍ പോകുന്നതിങ്ങനെയാണ്. രണ്ടുമാസമായി പാലംതകര്‍ന്നിട്ട്. കനാലിനിരുവശവുമുള്ള നെയ്ക,ഭെറായ്...

സാധുജന സേവ പുരസ്കാരം സമ്മാനിച്ചു

സാധുജന സേവ പുരസ്കാരം അഡ്വ. മറിയാമ്മ തോമസ് (പത്തനംതിട്ട) തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിൽ നിന്നും ഏറ്റുവാങ്ങുന്നു  തിരുവനന്തപുരം: പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകൾക്കിടയിലുള്ള പ്രവർത്തനത്തിന് 2018ലെ പാരഗൺ വത്സൻ ഗ്രൂപ്പിന്റെ  സാധുജന സേവ പുരസ്കാരം സമ്മാനിച്ചു. പൂന്തുറ സെന്റ് ഫിലോമിനാ ഗേൾസ് സ്കൂളിൽ നടന്ന ചടങ്ങിൽ അഡ്വ. മറിയാമ്മ തോമസ് (പത്തനംതിട്ട)...

കേരളാ മെഡിക്കല്‍ റാങ്ക് ലിസ്റ്റ് കാണാനില്ല

തിരുവന്തപുരം. കേരളാ മെഡിക്കല്‍ റാങ്ക് ലിസ്റ്റ് കാണാതായത് ആശങ്കയായി. കേരളാ മെഡിക്കല്‍ റാങ്ക് ലിസ്റ്റ് സൈറ്റ് ആണ് ആര്‍ക്കും സന്ദര്‍ശിക്കാനോ വിലയിരുത്താനോ ആവാത്തവിധം അപ്രത്യക്ഷമായത്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും മെഡിക്കല്‍ റാങ്ക് ലിസ്റ്റ് വെബ് സൈറ്റില്‍ പരിശോധനക്ക് ലഭ്യമാണെന്നിരിക്കെയാണ് കേരളത്തിന്റെ സൈറ്റ് അപ്രത്യക്ഷമായത്....

ക്യാന്‍സര്‍ രോഗികള്‍ക്കെന്നപേരില്‍ മുടി വാങ്ങി തട്ടിപ്പ് വ്യാപകം; വലഞ്ഞ് ആര്‍സിസി

തിരുവനന്തപുരം: കാരുണ്യപ്രവര്‍ത്തിയുടെ പേരുപറഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘം ക്യാന്‍സര്‍ രോഗികളെയും ലക്ഷ്യംവെക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ക്യാന്‍സര്‍ രോഗികള്‍ക്ക് വെപ്പുമുടി സൗജന്യമായി നിര്‍മ്മിച്ച് നല്‍കുന്നതിനാണെന്ന് പറഞ്ഞ് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരുടെ മുടി മുറിച്ച് വാങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കീമോതെറാപ്പിയ്ക്ക് വിധേയരാകുന്നവര്‍ക്ക് മുടി കൊഴിച്ചിലുണ്ടാകാറുണ്ട്. ഇവര്‍ക്കായി മുടി മുറിച്ച്...