Wednesday
11 Dec 2019

India

പൗരത്വഭേദഗതി ബില്‍; അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്താനൊരുങ്ങി യുഎസ് ഫെഡല്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് ഫെഡല്‍ കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) അറിയിച്ചു. പൗരത്വഭേദഗതി ബില്‍ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ പ്രവണതയാണെന്ന് യുഎസ് ഫെഡറല്‍...

പൗരത്വബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന്‌ സീതാറാം യെച്ചൂരി

കൊച്ചി: പൗരത്വബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട്‌ പറഞ്ഞു. മറ്റ് പാർട്ടികളുമായി ഇക്കാര്യത്തിൽ ചർച്ച നടക്കുകയാണ്. ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ബിജെപി അജണ്ടയുടെ ഭാഗമാണ് ഇത്‌. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ അനുവദിക്കില്ലെന്നും യെച്ചൂരി പറഞ്ഞു....

സു​പ്രീം​കോ​ട​തി​യി​ലെ ആ​ദ്യ മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക ലി​ല്ലി തോ​മ​സ് അ​ന്ത​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം​കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക ലി​ല്ലി തോ​മ​സ് (91) അ​ന്ത​രി​ച്ചു. ഡ​ല്‍​ഹി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സു​പ്രീം​കോ​ട​തി​യി​ലെ ആ​ദ്യ മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക​യാ​ണ്. 1955ല്‍ ​മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലാ​യി​രു​ന്നു ലി​ല്ലി തോ​മ​സ് അ​ഭി​ഭാ​ഷ​ക ജീ​വി​ത​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്. 1959-ല്‍ ​എ​ല്‍​എ​ല്‍​എം പൂ​ര്‍​ത്തി​യാ​ക്കി​യ​തോ​ടെ നി​യ​മ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം നേ​ടി​യ...

ബിജെപി എംഎല്‍എയ്ക്ക് എതിരെ പീഡന പരാതി; പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് യുവതി

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ബിജെപി എംഎല്‍എയ്ക്ക് എതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടര്‍ രംഗത്ത്. ഒക്ടോബര്‍ 12ന് ഔദ്യോഗിക യോഗത്തിനെന്ന പേരില്‍ മെഡിക്കല്‍ ഓഫീസറായ തന്നെ എംഎല്‍എ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തു എന്നാണ് യുവതിയുടെ പരാതി. പൊലീസ് എഫ്‌ഐആറില്‍ കൃത്രിമം കാട്ടി...

ആളിക്കത്തി പൗരത്വ ബിൽ: അസാമിൽ പ്രതിഷേധം കനക്കുന്നു

ഗുവാഹട്ടി: ലോക്സഭയില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനയായ എന്‍.ഇ.എസ്.ഒ (NESO) ആണ് രാവിലെ അഞ്ചു മണി മുതല്‍ നാലു മണി വരെ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്,...

സ്യൂട്ട്കേസിൽ തലയില്ലാത്ത മൃതദേഹം:പിതാവിനെ കുരുക്കി സിസിടിവി ദൃശ്യങ്ങൾ

മുംബൈ: യുവതിയുടെ തലയില്ലാത്ത മൃതദേഹം സ്യൂട്ട്കേസിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. സിസിടിവി പരിശോധിച്ച പൊലീസ് തിങ്കളാഴ്ചയാണ് യുവതിയുടെ പിതാവിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. അന്ധേരിയിലെ ലോജിസ്റ്റിക്സ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന 47കാരനായ അരവിന്ദ് തിവാരിയാണ് അറസ്റ്റിലായത്.മുംബൈ കല്യാണ്‍ റെയില്‍വേ...

2020 ൽ കാണാൻ ലോകത്തെ മികച്ച 25 ഇടങ്ങൾ പരിചയപ്പെടുത്തി നാഷണൽ ജിയോഗ്രഫി, പട്ടികയിൽ ഇടം നേടി കേരളത്തിലെ പ്രിയ നഗരവും

പുതു വർഷം സഞ്ചാരപ്രിയർ കണ്ടിരിക്കേണ്ട 25 സ്ഥലങ്ങൾ പരിചയപ്പെടുത്തുകയാണ് നാഷണൽ ജിയോഗ്രഫിയിലെ പര്യവേഷകർ. നാഷണൽ ജിയോഗ്രഫി ട്രാവലേഴ്സിലെ 17 ഓളം എഡിറ്റർമാരുടെയും മറ്റ് അംഗങ്ങളുടെയും സഹായത്തോടെയാണ് 2020ലെ മികച്ച വിനോദ സഞ്ചാര ഇടങ്ങൾ നാഷണൽ ജിയോഗ്രഫി തയ്യാറാക്കിയത്. ലോകത്തെ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ...

അയോധ്യ വിധി: പുനഃപരിശോധന ഹർജിയുമായി 40 പേർ

ന്യൂഡൽഹി: അയോധ്യ കേസിൽ പുനപരിശോധന ഹർജിയുമായി 40 സാമൂഹ്യപ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചു. ഇ‌ർഫാൻ ഹബീബ്, പ്രഭാത് പട്നായിക് എന്നിവരുൾപ്പെടെ 40 പ്രമുഖ അക്കാഡമീഷ്യൻമാരും സാമൂഹ്യപ്രവർത്തകരുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങൾക്കും മതേതരത്വത്തിനും എതിരാണ് സുപ്രീം കോടതി വിധിയെന്ന്...

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയിൽ; രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നു

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നു. അസം, മണിപ്പൂർ, സിക്കിം തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനങ്ങൾ തെരുവിലിറങ്ങി. ഗുവാഹത്തിയില്‍ അസം സ്റ്റുഡന്റ് യൂണിയൻ പന്തംകൊളുത്തി പ്രകടനം നടത്തി. 12...

സാമ്പത്തികമാന്ദ്യം പിടിമുറുക്കുന്നു ക്ഷേമ പദ്ധതികൾക്കുള്ള ഫണ്ട് വെട്ടികുറയ്ക്കാൻ കേന്ദ്രം

ന്യൂഡൽഹി: രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിന് ക്ഷേമ പദ്ധതികൾക്കുള്ള ഫണ്ട് വെട്ടികുറയ്ക്കാനുള്ള നടപടികളുമായി മോഡി സർക്കാർ. മുൻകാലങ്ങളിൽ രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയിൽ സാധാരണക്കാരന്റെ പക്കൽ പണം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. എന്നാൽ നവഉദാരവൽക്കരണം എല്ലാ...