Monday
16 Sep 2019

Cinema

സാമ്പത്തിക തട്ടിപ്പ്; ഹിന്ദി നടന്‍ പ്രശാന്ത് നാരായണനും ഭാര്യയും അറസ്റ്റില്‍

കണ്ണൂര്‍: നിര്‍മാതാവില്‍നിന്ന് 1.2 കോടി രൂപ തട്ടിച്ച കേസില്‍ ഹിന്ദി നടന്‍ പ്രശാന്ത് നാരായണനും ഭാര്യ ഷോണയും അറസ്റ്റില്‍. നിര്‍മാതാവ് തോമസ് പണിക്കരാണു പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ എടക്കാട് പോലീസ് മുംബൈയില്‍നിന്നു പ്രശാന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയാണു പ്രശാന്ത്...

പൊന്നോണം വര്‍ണ്ണാഭമാക്കാന്‍ മാസ് ചിത്രങ്ങള്‍

വി പി അശ്വതി പ്രളയവും ആര്‍ത്തലച്ചെത്തിയ പെരുമഴയും കവര്‍ന്നെടുത്ത എല്ലാ നന്മകളും തിരിച്ച് പിടിക്കാനും പുനര്‍നിര്‍മ്മിക്കാനുമുള്ള നെട്ടോട്ടത്തിനിടയിലാണ് പൂവിളിയുമായി ഓണമെത്തിയത്. ഒരുമയുടെയും സമഭാവനയുടെയും സന്ദേശം ജ്വലിപ്പിക്കുന്ന ഓണം ആധുനിക കാലത്ത് വിപണിയുടെ മഹാ സാധ്യതകള്‍ കൂടിയാണ് അന്വേഷിക്കുന്നത്. നിരവധി കുടുംബങ്ങള്‍ക്ക് അത്താണിയാവുന്ന...

വിരമിക്കല്‍ പ്രഖ്യാപിച്ച് ഗായിക നിക്കി മിനാജ്

ന്യൂയോര്‍ക്ക്: പ്രമുഖ അമേരിക്കന്‍ റാപ്പ് ഗായിക നിക്കി മിനാജ് സംഗീത ജീവിതത്തില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കുടുംബ ജീവിതത്തിനായി കരിയറില്‍ നിന്നും വിരമിക്കുകയാണെന്ന് അവര്‍ വ്യക്തമാക്കി. മരണം വരെ തന്നെ പിന്തുണക്കണമെന്ന് ആരാധകരോടും അവര്‍ ആവശ്യപ്പെട്ടു....

ബ്രദേഴ്‌സ് ഡേയിലൂടെ കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്നു

കൊച്ചി: നടന്‍ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വിരാജ് നായകനാകുന്നു. നാളെ റിലീസ് ചെയ്യുന്ന ചിത്രം ഒരു കോമഡി ആക്ഷന്‍ ത്രില്ലറാണ്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റ്യന്‍...

സാഹോ: നന്നായി മോഷ്ടിച്ചുകൂടേയെന്ന് ഫ്രഞ്ച് സംവിധായകന്‍

മുംബൈ: പ്രഭാസിന്റെ ബഹുഭാഷാ ആക്ഷന്‍ ചിത്രം സാഹോയ്‌ക്കെതിരെ കോപ്പിയടി ആരോപണം. ഫ്രഞ്ച് സംവിധായകന്‍ ജെറോം സാള്‍ട്ടെയാണ് ചിത്രത്തിന് കോപ്പിയടി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 2008 ല്‍ പുറത്തിറങ്ങിയ തന്റെ  ലാര്‍ഗോ വിഞ്ച് എന്ന ചിത്രത്തിന്റെ ഒരു മോശം പകര്‍പ്പാണ് സാഹോയെന്ന് ജെറോം...

‘ഭൂമിയിലെ ദൈവങ്ങള്‍ ‘പ്രദര്‍ശനത്തിന്‌

ദി ലൈറ്റ് മിനിസ്റ്ററി ക്രിയേഷന്‍സിന്റെ ബാനറില്‍, ജനയുഗം ഫോട്ടോഗ്രാഫര്‍ സുരേഷ് ചൈത്രം കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ഭൂമിയിലെ ദൈവങ്ങള്‍ 'ഒരുഗ്രാമത്തിലെ ഹിന്ദു മുസ്ലിം സമുദായങ്ങളിലുള്ള രണ്ടു കുടുംബങ്ങളുടെ തീവ്രമായ സ്‌നേഹബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. മതത്തിനും സമുദായങ്ങള്‍ക്കുമപ്പുറം...

‘നന്മകളുടെ മൊഹബ്ബത്ത്’

ഡോ: ജവഹര്‍ലാല്‍ പി എം ലൗകിക വ്യാപാരങ്ങളില്‍ യാന്ത്രികമായി ഇടപെടുന്ന മനസ്സിന്റെ പ്രക്ഷുബ്ധതയെ വായിച്ചെടുക്കുക പ്രയാസമാണ്. കൗമാര കാലഘട്ടത്തില്‍ മനസിന്റെ വേലിയേറ്റങ്ങളെ അടക്കി നിര്‍ത്തണമെങ്കില്‍ ചുറ്റുപാടിലും നിറയെ കരുതല്‍ വേണം. അങ്ങനെ കാവലില്ലാത്തവര്‍ക്ക് ചെറുതും വലുതുമായ തെറ്റുകള്‍ സംഭവിക്കുന്നു. ഈ അണ്ഡകടാഹവും...

അയ്യര്‍ ദി ഗ്രേറ്റ് പട്ടാഭിരാമന്‍

അശ്വതി ഒരു സാധാരണ വാണിജ്യ സിനിമയുടെ എല്ലാ ചിട്ടവട്ടങ്ങളും പാലിക്കുന്ന ചേരുവകളിട്ട് തയ്യാറാക്കിയ സമ്പൂര്‍ണ കോമഡി എന്റര്‍ടെയിനറാണ് അയ്യര്‍ ദി ഗ്രേറ്റ് എന്ന ടാഗ് ലൈനോട് കൂടി അവതരിപ്പിക്കുന്ന 'പട്ടാഭിരാമന്‍'. ചിന്തിച്ച് തലപുകയ്ക്കാതെ പ്രത്യേകിച്ച് ഒരജണ്ടയുമില്ലാതെ കുടുംബ മേളയില്‍ പങ്കെടുത്ത് മടങ്ങുന്ന...

മുന്‍വിധിയോടെ സിനിമയെ സമീപിക്കുന്നത് പ്രതികൂലമായി ബാധിക്കും; ജയറാം

കൊച്ചി: മുന്‍വിധിയോടെ സിനിമയെ സമീപിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് പ്രതികൂലമായി ബാധിക്കുമെന്ന് നടന്‍ ജയറാം. പുതിയ ചിത്രം പട്ടാഭിരാമന്റെ പ്രചാരണാര്‍ദ്ധം എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഗുണത്തോടൊപ്പം ദോഷവുമുണ്ടാകുന്ന...

പ്രത്യാശയുടെ അമ്പിളിവെട്ടം

അശ്വതി 'ഗപ്പി' എന്ന സുന്ദര കലാസൃഷ്ടിയൊരുക്കിയ ചലച്ചിത്രകാരന്റെ സിനിമയെന്ന നിലയ്ക്ക് പ്രതീക്ഷാ നിര്‍ഭരമായ കാത്തിരിപ്പിനൊടുവിലാണ് അമ്പിളി കാണാന്‍ പ്രേക്ഷകരെത്തിയത്. 'ഗപ്പി' പറഞ്ഞത് അതിജീവനത്തിന്റെയും ചെറുത്തുനില്പിന്റെയും കഥയായിരുന്നുവെങ്കില്‍ 'അമ്പിളി'യിലൂടെ ജോണ്‍ പോള്‍ പറയാന്‍ ശ്രമിച്ചത് കളങ്കമില്ലാത്ത സ്‌നേഹത്തിന്റെ മാസ്മരിക ശക്തിയെക്കുറിച്ചാണ്. വേറിട്ട സമീപനം...