Sunday
20 Oct 2019

Ernakulam

അമ്മയും രണ്ട്‌ മക്കളും ലോഡ്‌ജില്‍ മരിച്ച നിലയില്‍

കൊച്ചി:  ലോഡ്ജില്‍ മൂന്നംഗ കുടുംബം മരിച്ചനിലയില്‍. ബംഗളൂരുവില്‍ താമസക്കാരായ രാധാമണി(66), മക്കളായ സുരേഷ് കുമാര്‍(43) സന്തോഷ്‌ കുമാര്‍ (40) എന്നിവരാണ് എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരു നിവാസികളായ ഇവര്‍...

”വോട്ടിന്റെ ഓർമ്മക്കായി ഒരുമരം”; കാമ്പയിൻ ശ്രദ്ധേയമായി

കൊച്ചി :ഉ പതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയോജക മണ്ഡലത്തിൽ നടത്തിയ "വോട്ടിന്റെ ഓർമ്മക്കായി ഒരുമരം" കാമ്പയിൻ ജനശ്രദ്ധയാകർഷിച്ചു. വോട്ടിന്റെ പ്രാധാന്യം മനസിലാക്കി നല്‍കുന്നതിനൊപ്പം സമ്മര്‍ദമില്ലാതെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുകയും, അതിന്റെ ഓർമ്മക്കായി ഒരു വൃക്ഷത്തൈനട്ട് പ്രകൃതിസംരക്ഷണത്തിന് തങ്ങളുടെതായ പങ്കുറപ്പിക്കാൻ സമ്മതിദായകര പ്രോത്സാഹിപ്പിക്കുവാനായിട്ടാണ്....

മരട് ഫ്‌ളാറ്റ്: 58 പേര്‍ക്ക് കൂടി നഷ്ടപരിഹാരം

കൊച്ചി: സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റ് ഉടമകളില്‍ 58 പേര്‍ക്ക്കൂടി നഷ്ടപരിഹാരം അനുവദിച്ചു. നഷ്ടപരിഹാര വിതരണകാര്യങ്ങള്‍ക്കായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയുടെ ഇന്നലത്തെ സിറ്റിങ്ങിലാണ് അപേക്ഷകള്‍ പരിശോധിച്ച് നഷ്ടപരിഹാരം നല്‍കേണ്ടവരുടെ പുതിയ പട്ടിക...

എംജിയിൽ അദാലത്തിന് തുടക്കമിട്ടത് ഉമ്മൻചാണ്ടി; കള്ളക്കഥ മെനഞ്ഞത് യുഡിഎഫിന് വിനയായി

സ്വന്തം ലേഖകൻ കൊച്ചി :സർവകലാശാല അദാലത്തിന്റെ പേരിൽ മന്ത്രി ഡോ. കെ ടി ജലീലിനെ കുടുക്കാൻ മെന‍ഞ്ഞ രാഷ്ട്രീയ തന്ത്രം യുഡിഎഫിനെ തിരിഞ്ഞു കുത്തുന്നു. കേരളത്തിലെ സർവകലാശാലകളിൽ ഫയൽ അദാലത്ത് ആരംഭിച്ചതു തന്നെ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണെന്ന് രേഖകൾ. ഉന്നത വിദ്യാഭ്യാസ...

അഴിമതി ആരോപണം അിസ്ഥാന രഹിതമെന്ന് കെസിഎ; നിയമ നടപടി സ്വീകരിക്കും

കൊച്ചി: കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജിനെതിരെയുള്ള അഴിമതി ആരോപണം തള്ളി കേരള ക്രിക്കറ്റ് അസോസിയേഷന്‍. ക്ലീന്‍ ക്രിക്കറ്റ് സേവ് ക്രിക്കറ്റ് ഫോറം എന്ന പേരില്‍ കഴിഞ്ഞ ദിവസം വാര്‍ത്തസമ്മേളനം നടത്തിയ വ്യക്തികളെ അഴിമതി നടത്തിയതിനും, സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും കേരള...

ചെറുകിട ഇടത്തരം മേഖലയ്ക്കുള്ള വാണിജ്യ വായ്പാ വളര്‍ച്ചയില്‍ ഇടിവ്

കൊച്ചി: രാജ്യത്തെ ചെറുകിട ഇടത്തരം മേഖലയ്ക്കായുള്ള വാണിജ്യ വായ്പകളുടെ വളര്‍ച്ചയില്‍ ഇടിവുണ്ടായതായി ഈ വര്‍ഷം ജൂണില്‍ അവസാനിച്ച ത്രൈമാസത്തേക്കുള്ള കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ട്രാന്‍സ് യൂണിയന്‍ സിബില്‍ സിഡ്ബി എംഎസ്എംഇ പള്‍സ് റിപോര്‍ട്ടാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എല്ലാ െ്രെതമാസങ്ങളിലും...

രാഷ്ട്രീയം കുഴപ്പം പിടിച്ച പണിയല്ല: കുഴല്‍നാടനും രമണനും ചേര്‍ന്ന് തെളിയിക്കുന്നു

കൊച്ചി: രാഷ്ട്രീയക്കാരെ എന്തിന്റെ പേരിലും കുറ്റം പറയാന്‍ സോഷ്യല്‍ മീഡിയയിലടക്കം നിരവധിയാളുകളുണ്ട്. ചൂടുള്ള മത്സരം നടക്കുന്ന അരൂരില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്റെ ഫേസ്ബുക് പോസ്റ്റ് വൈറലായി .ഇതില്‍ പേരെടുത്തു പറയുന്ന സി പി എം ബ്രാഞ്ച് സെക്രട്ടറി ഇതൊന്നും...

മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്ത് ക്രൈം ബ്രാഞ്ച് കണ്ടുകെട്ടും

കൊച്ചി: മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്ത് ക്രൈം ബ്രാഞ്ച് കണ്ടുകെട്ടും. നാല് നിര്‍മാതാക്കളുടെയും എല്ലാ സ്വത്തുക്കളുമാണ് കണ്ടുകെട്ടുക. ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സിന്റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് െ്രെകംബ്രാഞ്ച് മരവിപ്പിച്ചു. ഹോളി ഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ ബില്‍ഡേഴ്സ്, ആല്‍ഫാ വെഞ്ചേഴ്സ്...

ഗാന്ധിസ്മൃതിയില്‍ കളിമണ്‍ശില്പങ്ങളുമായി രാമചന്ദ്രന്‍റെ ശില്‍പപ്രദര്‍ശനം തുടരുന്നു

കൊച്ചി: ബാല്യത്തിലെപ്പോഴോ കൈവെള്ളയിൽ വന്ന കളിമണ്ണ് കുഞ്ഞുമനസിൽ ഉണ്ടാക്കിയ ചലന ങ്ങൾ ഭാവിയിൽ ലോകമെങ്ങും അറിയുന്ന ഒരു കലാകാരന്റെ തുടക്കമായിരുന്നു .അമ്മയ്ക്ക് മൺകലം വിൽക്കാൻ എത്തിയ സ്ത്രീയാണ് കുഞ്ഞുരാമചന്ദ്രന് കളിമണ്ണ് നല്കിയ.ത് കൈവള്ളയിലിട്ട് കളിമണ്ണ് കുഴയ്ക്കുമ്പോള്‍ ആദ്യമൊക്കെ നീളം വയ്ക്കുക മാത്രമാണ്...

വേമ്പനാട് കായല്‍ പ്ലാസ്റ്റിക് മാലിന്യകൂമ്പാരമെന്ന് കുഫോസ് പഠനം; കായലിന്റെ ആഴം നൂറ്റാണ്ടിനുള്ളില്‍ പകുതിയോളം കുറഞ്ഞു

കൊച്ചി : തണ്ണീര്‍മുക്കം ആലപ്പുഴ ഭാഗത്ത് വേമ്പനാട്ട് കായലിന്റെ അടിത്തട്ടില്‍ ചുരുങ്ങിയത് 4276 ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാല (കുഫോസ്) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ ഭാഗത്തെ വേമ്പനാട്ട് കായലിന്റെ വിസ്തീര്‍ണം 76.5 ചതുശ്ര കിലോമീറ്ററാണ്....