Friday
13 Dec 2019

Ernakulam

കലാവിരുന്നിന്റെ മാസ്മരികതയുമായി ഡിസൈന്‍ വീക്ക് സായാഹ്നങ്ങളെത്തും

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍ ഉച്ചകോടിയായി മാറുന്ന കൊച്ചി ഡിസൈന്‍ വീക്കിന്‍റെ സായാഹ്നങ്ങളെ സമ്പന്നമാക്കാനൊരുങ്ങുന്നത് മാസ്മരിക കലാപ്രകടനങ്ങള്‍.  ആദ്യ ദിനത്തില്‍ കേരള കലാമണ്ഡലം, രണ്ടാം ദിനം പ്രഗതി ബാന്‍ഡ്, മൂന്നാം ദിവസത്തില്‍ തൈക്കൂടം ബ്രിഡ്ജ് എന്നിവയുടെ ഏറ്റവും പുതിയ കലാപരിപാടികളാണ്...

സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ട്; സഞ്ജയ് കിർലോസ്കർ

കൊച്ചി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും അത്കൊണ്ട് തന്നെ ഇത് പരിഹരിപ്പിക്കപ്പെടുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും കിർലോസ്കർ ബ്രദേഴ്‌സ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് കിർലോസ്കർ. സാങ്കേതികവിദ്യ അതിവേഗം മുന്നേറുകയാണെന്നും രാജ്യത്തെ സമ്പദ്‌വ്യവസ്‌ഥയുടെ ചെറിയ മാറ്റങ്ങൾ പോലും...

സർവം മുള മയം; ഉറവ് ഉല്‍പ്പന്നങ്ങളാണ് ഇത്തവണയും താരം

കൊച്ചി: എല്ലാ തവണത്തെയും പോലെ ബാംബൂ ഫെസ്റ്റിലെ താരം ഉറവ് ഉല്‍പ്പന്നങ്ങളാണ്. ഉറവിന്റെ സ്റ്റാളുകളില്‍ അലങ്കാര വസ്തുക്കള്‍ മുതല്‍ വീട്ടാവശ്യത്തിനും മറ്റുമുള്ള യൂട്ടിലിറ്റി ഉല്‍പ്പന്നങ്ങള്‍ വരെ എല്ലാമുണ്ട്. അടുക്കളയിലേക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍, ലാംപ് ഷെയ്ഡുകള്‍, മുള കൊണ്ടുള്ള ബാഗുകള്‍, ഇന്റീരിയര്‍ ആവശ്യത്തിനുള്ള കര്‍ട്ടനുകള്‍...

“ഭക്ഷണത്തോടൊപ്പം കല” നവീന ആശയവുമായി ഫോർ പോയിന്റ്‌സ് ബൈ ഷെറാട്ടൺ

കൊച്ചി: കൊച്ചി ഇൻഫോപാർക്കിലെ ഫോർ പോയിന്റ്‌സ് ബൈ ഷെറാട്ടൺ ഹോട്ടലിലെ സ്പെഷ്യാലിറ്റി റെസ്റ്ററൻറ് ആയ ആൾ സ്‌പൈസസ് അത്യപൂർവമായ ഒരു കലാവിരുന്നിന്‌ സാക്ഷ്യം വഹിക്കുകയാണ്. "ഭക്ഷണത്തോടൊപ്പം കല" എന്ന ആശയവുമായി പത്താം ക്ലാസ് വിദ്യാർഥിനിയായ മേഘ്‌ന ആർ റോബിൻസിൻറെ മനോഹരങ്ങളായ ചിത്രങ്ങളാണ്...

ആഡംബര യാട്ടുകള്‍ മുതല്‍ ചൂണ്ടക്കൊളുത്തു വരെ – കൊച്ചിന്‍ ഇന്റര്‍നാഷനല്‍ ബോട്ട് ഷോ രണ്ടാം പതിപ്പിന് തുടക്കമായി

കൊച്ചി: ജലഗതാഗത, വാട്ടര്‍സ്‌പോര്‍ട്‌സ് മേഖലകളിലെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ അണിനിരത്തിക്കൊണ്ട് കഴിഞ്ഞ വര്‍ഷം തുടക്കമിട്ട കൊച്ചിന്‍ ഇന്റര്‍നാഷനല്‍ ബോട്ട് ഷോയുടെ രണ്ടാം പതിപ്പിന് വില്ലിംഗ്ഡണ്‍ ഐലന്റിലെ സാമുദ്രിക കവെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. സതേണ്‍ നേവല്‍ കമാന്‍ഡ് ഫ്‌ളാഗ്...

അഞ്ച് പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളുമായി ഐടിസിയുടെ സണ്‍ഫീസ്റ്റ് വേദ മാരീ ലൈറ്റ് ബിസ്‌കറ്റുകള്‍ വിപണിയില്‍

കൊച്ചി: ഐടിസി ഫുഡ്‌സിന്റെ ഭാഗവും ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ബിസ്‌കറ്റ് ബ്രാന്‍ഡുകളിലൊന്നുമായ സണ്‍ഫീസ്റ്റ്, അഞ്ച് പ്രകൃതിദത്ത ചേരുവകളാല്‍ സമ്പുഷ്ടമാക്കിയ സണ്‍ഫീസ്റ്റ് വേദ മാരീ ലൈറ്റ് ബിസ്‌കറ്റ് വിപണിയിലിറക്കി. തുളസി, ഇഞ്ചി, ഏലം, അശ്വഗന്ധം, ഇരട്ടിമധുരം എന്നിവയാല്‍ സമ്പുഷ്ടമായ ഇത്തരത്തില്‍പ്പെട്ട ആദ്യ ബിസ്‌കറ്റാണ്...

കേരള സ്റ്റേറ്റ് ജോബ് പോര്‍ട്ടലിന്‍റെ സഹകരണത്തോടെ ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി തൊഴില്‍മേള നടത്തുന്നു

കൊച്ചി: കേരള സ്റ്റേറ്റ് ജോബ് പോര്‍ട്ടലിന്റെ സഹകരണത്തോടെ ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി തൊഴില്‍മേള നടത്തുന്നു. വിവിധ മേഖലകളില്‍ നൈപുണ്യ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനും തൊഴില്‍ രംഗങ്ങളില്‍ വിദഗ്ദ്ധരായവരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്...

സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയ്ക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയുടെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്ന് കോടതി നിർദ്ദേശിച്ചു. സിസ്റ്റർ ലൂസി കളപ്പുര, ഡി സി ബുക്സ്, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരെ എതിർ കക്ഷികളാക്കി...

ബൈസിക്കിൾ പരേഡ് കൊച്ചിയിൽ ജനുവരി 26 ന്

കൊച്ചി: ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ബൈസിക്കിൾ പരേഡ് 2020 റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് കൊച്ചിയിൽ നടക്കും. കഴിഞ്ഞ ജൂണിൽ 1995 സൈക്കിളിസ്റ്റുകളെ പങ്കെടുപ്പിച്ച് തുർക്ക്‌മെനിസ്‌ഥാൻ നേടിയ റെക്കോഡ് മറികടക്കുകയാണ് ലക്ഷ്യം. 3500 സൈക്കിളിസ്റ്റുകളെ പങ്കെടുപ്പിച്ച് ലോകത്തെ...

നാവിക സേനയെ കൂടുതൽ സ്ത്രീ സൗഹൃദമാക്കുമെന്ന് വൈസ് അഡ്മിറൽ എ കെ ചാവ്ല

നാവിക സേനയെ കൂടുതൽ സ്ത്രീ സൗഹൃദമാക്കുമെന്ന് വൈസ് അഡ്മിറൽ എ കെ ചാവ്ല. ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് 2021ൽ കമ്മീഷൻ ചെയ്യുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത മൺസൂണിൽ വിക്രാന്ത് പരിശീലനത്തിന് സജ്ജമാകും. തുടർന്ന്...