Saturday
24 Aug 2019

Editorial

ദുരിതമനുഭവിക്കുന്നവരെ കൊല്ലാക്കൊല ചെയ്യുന്നവര്‍

'നമ്മള്‍ വന്നത് വെറും കയ്യോടെ, ഇനി പോകുന്നതും വെറും കയ്യോടെ'; ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായം ചോദിച്ചു വന്നവര്‍ക്ക് തന്റെ കടയിലെ വസ്ത്രങ്ങള്‍ ചാക്കില്‍ കെട്ടി നല്‍കിയ കൊച്ചി ബ്രോഡ്‌വേയിലെ വഴിയോര കച്ചവടക്കാരന്‍ നൗഷാദ് വെറുമൊരു മനുഷ്യന്‍ മാത്രമല്ല; മലയാളിയുടെ മനസാണ്. പതിറ്റാണ്ടിനിപ്പുറം...

രാജ്യം ഉറ്റുനോക്കുന്ന നേതൃമാറ്റം

സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അവരോധിച്ചു. രാഹുല്‍ഗാന്ധി രാജിവച്ച ഒഴിവിലേക്കാണ് 20 മാസങ്ങള്‍ക്കുശേഷം സോണിയ തിരിച്ചുവന്നിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തെയും രാഹുല്‍ഗാന്ധിയുടെ രാജിയെയും തുടര്‍ന്ന് പാര്‍ട്ടി ഛിന്നഭിന്നമാകാതിരിക്കാന്‍ മറ്റൊരു മാര്‍ഗവും ഇല്ലെന്നതിനാലാണ് താല്‍ക്കാലിക ചുമതലയേല്‍ക്കാന്‍ സോണിയ തയ്യാറായത്....

ഒരുമിച്ച് നില്‍ക്കേണ്ട നിമിഷം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഈ മാസം ഏഴിന് ഇടതുപാര്‍ട്ടികള്‍ ഡല്‍ഹിയിലെ ജന്ദര്‍ മന്ദിറില്‍ ധര്‍ണ സംഘടിപ്പിച്ചപ്പോള്‍ രാജ്യത്തിന്റെ ദേശീയ പതാകയേന്തി ഒരു കൂട്ടം സ്വയംസേവകര്‍ സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കി. മോഡി സര്‍ക്കാരിന്റെ യുക്തിരഹിതമായ തീരുമാനത്തിന്...

ജമ്മു-കശ്മീര്‍: ബലിയാടുകളെ കണ്ടെത്താനുള്ള ശ്രമം

പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും സന്ദര്‍ശിക്കാന്‍ ശ്രീനഗറിലെത്തിയ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയെയും സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയേയും വിമാനത്താവളത്തില്‍ സുരക്ഷാസേന തടഞ്ഞു. ഇരുനേതാക്കളും സന്ദര്‍ശനാനുമതി തേടി ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ഗുലാം നബി...

വീണ്ടും നമുക്ക് കൈകോര്‍ക്കാം

മലയാളക്കരയെയാകെ പ്രളയം വിഴുങ്ങിയ ആ രാത്രിയുടെ ആണ്ടെത്താന്‍ ആറു ദിനം മാത്രം ശേഷിക്കെ ഭീതി പടര്‍ത്തി വീണ്ടും ജലതാണ്ഡവം തുടങ്ങിയിരിക്കുന്നു. ഒന്നില്‍ നിന്ന് കരകയറിയത് മതവും മനസും മറന്ന് കേരളത്തെയാകെ കാരുണ്യത്തിന്റെ കൈക്കുമ്പിളില്‍ ഒതുക്കിയാണ്. അതേ കെട്ടുറപ്പും കരുത്തും പുറത്തെടുത്ത് ഭരണകൂടവും...

സുഷമ ഒരു അധ്യായം

ഉമാഭാരതി, കെ പി ശശികല, പ്രഞ്ജാ സിങ് താക്കൂര്‍... ഈ കൂട്ടത്തില്‍ ഒരാളായി സുഷമ സ്വരാജിനെ വിലയിരുത്താന്‍ ആഗ്രഹിക്കുന്നില്ല. ചിന്തകളുടെ ചില ഓരത്ത് ഒളിഞ്ഞുകിടക്കുന്ന സോഷ്യലിസ്റ്റ് ആശയങ്ങളെ പാടെ സംഘപരിവാരത്തില്‍ തളച്ചിടാന്‍ അറിഞ്ഞോ അറിയാതെയോ കഴിയാതെപോയ വനിതാ നേതാവായാണ് സുഷമ സ്വരാജിനെ...

പിഎസ്‌സി: യഥാര്‍ഥ കുറ്റവാളികളെ ഉടന്‍ കണ്ടെത്തണം

ഏറ്റവും വിശ്വസനീയവും സുതാര്യവുമായ സംവിധാനത്തിലൂടെയാണ് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. കുറ്റമറ്റരീതിയിലുള്ള പരീക്ഷാസംവിധാനം അതിന്റെ സുപ്രധാന മേന്മകളില്‍ ഒന്നാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഏറ്റവും ആധുനികമായ പ്രയോഗങ്ങളിലൂടെ പരിഷ്‌കരിച്ച രീതിയിലുള്ളതാണ് പരീക്ഷ നടത്തിപ്പും തുടര്‍നടപടികളും. അതുകൊണ്ടുതന്നെ വിശ്വാസ്യതയാണ് കേരള പിഎസ്‌സിയുടെ...

ഭീതിയുടെ ഭരണഘടനാ വിഭജനം

രണ്ടാം മോഡി സര്‍ക്കാര്‍ രണ്ട് മാസം പിന്നിട്ടത് കരുതി തന്നെയായിരുന്നു. മണ്ണപ്പം ചുടുന്ന ലാഘവത്തില്‍ നിരവധി ജനവിരുദ്ധ ബില്ലുകള്‍ പാസാക്കിയെടുത്തു. രാജ്യത്തിന്റെ വൈകാരികതയെ ചോദ്യം ചെയ്ത് കശ്മീരിനെ വെട്ടിമുറിച്ചുള്ള വിജ്ഞാപനവും ഇറക്കി. ജനാധിപത്യ രീതിയില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ വിലകല്‍പ്പിക്കാതെയായിരുന്നു ഇത്. പാര്‍ലമെന്റിന്റെ...

ഈ പൊലീസിനെ തിരുത്തുക തന്നെ വേണം

തിരുവനന്തപുരത്ത് ഐഎഎസ് ഉദ്യോഗസ്ഥന്‍ അമിത മദ്യലഹരിയില്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യമുണ്ടായ സംഭവം പൊലീസിലെയും ഉദ്യോഗസ്ഥമേഖലയിലെയും പുഴുക്കുത്തുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വഴിവച്ചിരിക്കുകയാണ്. ഈ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് തുടക്കം മുതല്‍ ദുരൂഹതകളും ഗൂഢനീക്കങ്ങളും മനസിലാക്കാവുന്ന നടപടികളാണുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സിറാജ് യൂണിറ്റ്...

പോരാട്ടം തുടരണം

  ഉന്നാവോ സംഭവം ചുട്ടുപൊള്ളിക്കുന്ന സത്യമാണ് വെളിപ്പെടുത്തുന്നത്. ഏറ്റവും ക്രൂരമായ അനീതിക്കാണ് കുട്ടി ഇരയായതെങ്കിലും ശത്രു അധികാരത്തിന്റെ ഹുങ്കില്‍ നിവര്‍ന്ന് നില്‍ക്കുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. എല്ലാവിധ നിയമപരമായ പരിരക്ഷയും ലഭിക്കുമെന്ന് പറയുമ്പോഴും ശത്രുഭാഗത്തിന് ശക്തി ലഭിക്കുന്നു. ഒറ്റയ്ക്ക് പോരാടുമ്പോഴും കൗമാരക്കാരിയായ ഇരയ്ക്ക്...