Sunday
17 Nov 2019

Performing Art

റിയാലിറ്റിഷോകള്‍ക്ക് ചങ്ങല , ഇനി പരിപാടി പാടുപെടും

റിയാലിറ്റിഷോകള്‍ക്ക് ചങ്ങല, കുട്ടികള്‍ക്കായുള്ള റിയാലിറ്റി ഷോകളില്‍ അശ്ലീല ഭാഷാപ്രയോഗങ്ങളോ അക്രമരംഗങ്ങളോ ഉണ്ടാകരുത്.  കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രവാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം. ഇക്കാര്യത്തില്‍ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ടിവി ചാനലുകള്‍ക്ക് താക്കീത് നല്‍കി. സിനിമയിലെ മുതിര്‍ന്നവരുടെ നൃത്തച്ചുവടുകളാണ് ടിവി റിയാലിറ്റി ഷോകളില്‍ ചെറിയ...

കാടിന്റെ കരളറിഞ്ഞ്, കാട്ട്‌ച്ചെത്തവും ‘കാടകവും’ വേദി പിടിച്ചടക്കി

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തില്‍, ഇടുക്കി ജില്ലയിലെ മറയൂരില്‍ സംഘടിപ്പിച്ച 'കാട്ട്‌ച്ചെത്തം' 'സംസ്‌കൃതി'യുടെ ഗോത്രാരവത്തിന് വ്യത്യസ്ത കലാപരിപാടികളോടെ പ്രൗഢമായ ഉദ്ഘാടനം നടന്നു. നാടക പ്രവര്‍ത്തകന്‍ മംഗല്‍ ദാസ്, മോട്ടിവേഷന്‍ ട്രെയിനര്‍ വര്‍ഗീസ് പോള്‍, സാമൂഹ്യപ്രവര്‍ത്തക ഗീതാ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കിയ...

സീതകളി- ദേശിംഗനാടിന്റെ ദളിത് രാമായണം

വിസ്മൃതിയിലാണ്ടുപോയ ഒരു നാടന്‍ കലാരൂപത്തിന്റെ വീണ്ടെടുപ്പിന്റെ കഥയാണ് 'സീതകളി ദേശിംഗനാടിന്റെ ദളിത് രാമായണം' എന്ന ഡോക്യുമെന്ററി പറയുന്നത്. പന്ത്രണ്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മലയാളം നോണ്‍ കോംപറ്റീഷന്‍ സെക്ഷനില്‍ ഒഫിഷ്യല്‍ സെലക്ഷന്‍ നേടിയ നാല്‍പ്പത് മിനിട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഡോക്യുമെന്ററിയാണ് സീതകളി....

ഇന്ത്യന്‍ ക്ലാസിക്കല്‍ ഫെസ്റ്റ് ഇന്നും നാളെയുമായി തൈക്കാട് ഭാരത് ഭവനില്‍

ഭാരത് ഭവന്‍ ഇന്‍റര്‍നാഷണല്‍ പെര്‍ഫോമിംങ് ആര്‍ട് ഫെസ്റ്റിവല്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ക്ലാസിക്കല്‍ ഫെസ്റ്റ് ഇന്നും നാളെയുമായി തൈക്കാട് ഭാരത്ഭവനില്‍ നടക്കും. കൂടിയാട്ടം ഒഡിസി,മോഹിനിആട്ടം,ഭരതനാട്യം ശാസ്ത്രീയസംഗീതം എന്നിവ അവതരിപ്പിക്കും. ഇന്ന് ആറിന് പ്രഫ. വി മധുസൂദനന്‍നായര്‍  ഉദ്ഘാടനം ചെയ്യും. ഇന്ന്...

ഗൃധീം……ഗൃധീം…..

വിജയ് സി. എച്ച് നാളെയാണ് തൃശ്ശൂര്‍ പൂരം! ഭൂമിയില്‍ നടക്കുന്ന ഏറ്റവും വര്‍ണ്ണശബളമായ ഉത്സവം. ചമയമണിഞ്ഞ ഗജവീരന്മാര്‍ അണിനിരക്കുന്ന എഴുന്നള്ളത്തും, ആനപ്പുറത്തെ അത്ഭുതമെന്നറിയപ്പെടുന്ന കുടമാറ്റവും, ആകാശത്ത് വര്‍ണ്ണവിസ്മയം വിരിയിക്കുന്ന വെടിക്കെട്ടുകളും പ്രേക്ഷകരെ ആവേശത്താല്‍ ഇളക്കിമറിക്കുന്ന സമൂഹമേളങ്ങളുമാണ് തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ...

സ്റ്റെതസ്‌കോപ്പിലെ കലാസ്പന്ദനം

  വി എസ് വസന്തൻ ഹൃദയത്തിന്റെ ഒരറയില്‍ രോഗികളോടുള്ള കാരുണ്യവും മറ്റൊരറയില്‍ തുള്ളലിനോടും കഥകളിയോടുമുള്ള അഭിനിവേശവും. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ അര്‍ബുദരോഗചികിത്സാ വിദഗ്ധനായ ഡോ. കെ ആര്‍ രാജീവ് കലയെ, അതും ക്‌ളാസിക് കലകളെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച നിര്‍മ്മലമനുഷ്യനാണ്. കൂടല്‍മാണിക്യം...

അതിരുകളില്ലാത്ത വിസ്മയം; മൈക്കലാഞ്ചലോ (1475-1564)

സൂര്‍ദാസ് രാമകൃഷ്ണന്‍ 'ചിത്രം വരയ്ക്കല്‍ എന്റെ ജോലിയല്ല. അതൊക്കെ റാഫേലിനെക്കൊണ്ട് ചെയ്യിക്കൂ' സിസ്റ്റൈന്‍ ചാപ്പലിന്റെ മച്ചില്‍ ചിത്രങ്ങള്‍ വരയ്ക്കണമെന്ന പോപ്പ് ജൂലിയസ് രണ്ടാമന്റെ കല്‍പ്പന നിരാകരിച്ചുകൊണ്ട് ഇങ്ങനെ തുറന്നടിച്ചു പറഞ്ഞത് മൈക്കലാഞ്ചലോ ആയിരുന്നു. ശില്‍പ്പിയും ചിത്രകാരനും വാസ്തുവിശാരദനും കവിയും ആയിരുന്ന മൈക്കലാഞ്ചലോ...

പുലരി രാഗാലാപനത്തിൻറെ പുതുമ

ഹരികുറിശ്ശേരി പുലരിവെട്ടം മണ്ണിനെതൊടുമ്പോള്‍ ടാഗോര്‍ തീയറ്ററിലെ മരച്ചുവട്ടില്‍ നിന്നും അസാധാരണ രാഗവീചികള്‍ നഗരത്തിലേക്ക് ചിറകുവീശിപ്പറന്നു.കേരള നാഷണല്‍ഫോക് ഫെസ്റ്റിവലിന്റെ ഭാഗമായാണ് അപൂര്‍വമായ പുലരിസംഗീതപരിപാടി നടന്നത്. സംഗീതപരിപാടിയുണ്ടെന്നതിനാല്‍ മനപൂര്‍വം എത്തിയ കുറേപ്പേരുണ്ടായിരുന്നു. സംഗീതം വെറുംപെട്ടിപ്പാട്ടല്ലെന്നറിഞ്ഞതോടെ ഒരുപാടുപേര്‍ അതിലേക്കുവലിച്ചടുപ്പിക്കപ്പെട്ടു. പ്രഭാത നടത്തക്കാരും വെറും വഴിപ്പോക്കരും ആ...

കാര്‍ഷിക സംസ്‌കൃതിയുടെ ഗതകാല സ്മരണകള്‍ ഉയര്‍ത്തി തെയ്യങ്ങള്‍ അരയി പുഴ കടന്നു 

കാഞ്ഞങ്ങാട് അരയി പുഴയിലൂടെ തെയ്യങ്ങള്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുന്നു മലബാറില്‍ തെയ്യാട്ടക്കാലം തുടങ്ങി കാഞ്ഞങ്ങാട് : അരിവിതച്ച് അരയിയെ സമൃദ്ധമാക്കി കാര്‍ത്തിക ചാമുണ്ഡി അരയി പുഴ കടന്ന് ഭക്തര്‍ക്ക് അനുഗ്രഹ വര്‍ഷം ചൊരിഞ്ഞു. മലബാറില്‍ തെയ്യാട്ടക്കാലം തുടങ്ങിയതോടെയാണ് അരയി ഗ്രാമത്തില്‍ അപൂര്‍വമായ തെയ്യങ്ങളുടെ...

മലയാളി മറുനാട്ടിൽ വേലയ്ക്കു വലയുന്നു, ബംഗാളി ഈ നാട്ടിൽ വേലയിൽ വലയുന്നു

കേട്ട് നോക്കണം ഇത്, കേട്ട് പഠിക്കണം, കാരണം ഇത് നമ്മുടെ ഓട്ടോബയോഗ്രഫിയാണ്... മലയാളി മറുനാട്ടിൽ വേലയ്ക്കു വലയുന്നു, ബംഗാളി ഈ നാട്ടിൽ വേലയിൽ വലയുന്നു മുന്നിലെ വേലകൾ കാണാതെ മലയാളി മറുനാട്ടിലായിന്നു പല  വേല തെരയുന്നു ഒരു ടച്ച് ഫോണിലായ് ഉറ്റിനോക്കിയൊരാൾ ചാറ്റിങ്ങിലാകുന്നു, ചീറ്റിങ്ങിലാകുന്നു...