Tuesday
20 Aug 2019

Fiction

പുഴയിലേക്ക് മരണം പോലെ (കഥ)

മഴകളുടെ അവസാന ഞായറാഴ്ചയില്‍ വീട്ടില്‍ നിന്നും കുളിക്കാനിറങ്ങിപ്പോയ കുട്ടി, മറന്നുവെച്ച തോര്‍ത്തും ഇഞ്ചയുമെടുക്കാന്‍ ഇതുവരെയും തിരികെ വന്നിട്ടില്ല. പുഴകളുടെ മരണം സംഭവ്യമേയല്ലെന്ന് കാര്‍മേഘങ്ങള്‍ പറഞ്ഞ പുലരിയിലാണ് വഴുക്കുന്ന കടവിലേക്ക് കുട്ടി ഒറ്റയ്ക്ക് വഴി പിഴച്ചൊരു സ്വപ്നംപോലെ നടന്നുപോയത.് വീട്ടില്‍ അമ്മ കലങ്ങളോട്...

നേരമില്ലിനി

ചവറ കെ എസ് പിള്ള പിന്നെയും അമാവാസി വന്നുവോ ഇരുള്‍പ്പട എങ്ങുമേ നക്ചഞ്ചര താണ്ഡവം തുടരുന്നോ? കെട്ടുപോകുന്നോ വീണ്ടും എത്തിടും വിഷക്കാറ്റാല്‍ ഇത്തറവാടിന്‍ പുണ്യ- ഭദ്രദീപങ്ങള്‍ സര്‍വ്വം. വാളോങ്ങിയടുത്തിട്ടും ഇരുട്ടിന്‍കോലങ്ങളെ വേരോടെ തുരത്തുവാന്‍ വീറോടെ പൊരുതിയോര്‍ വന്നടിഞ്ഞൊരീമണ്ണി- ന്നാത്മാവൊരായിരം ചോരപ്പൂവിടര്‍ത്തുന്നു ലാല്‍സലാം!...

സര്‍പ്പക്കാവ്

സുരേഷ് ചൈത്രം കാലവര്‍ഷം സുഖമുള്ള തണുപ്പായി എന്നിലേക്ക് ചേക്കേറിത്തുടങ്ങി. സര്‍പ്പക്കാവിലെ കാല്‍വിളക്കിലും നാഗത്താന്‍മ്മാരുടെ ശിലകളിലും നേദിച്ച മഞ്ഞള്‍ കളഭം പടര്‍ന്നൊഴുകി... ഇരുള്‍ പടരുകയാണ. ഞാന്‍ എത്ര നേരമായി ഇവിടെ ചാറ്റല്‍ മഴ നനഞ്ഞു നില്‍ക്കുന്നു. മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും സ്വന്തം നാട്ടില്‍. യുവത്വത്തിന്റെ...

സ്പാര്‍ക്ക്

സുനിത പി എം മരണവേഗത്തിലോടുന്നവണ്ടിതന്‍ എതിരിടങ്ങളില്‍ ജാലകംപറ്റി നാം ഇതുവരെ കാണാതിരുന്നതെന്തോ തമ്മില്‍ മിഴികളാല്‍ കോര്‍ത്തിരിക്കേ തുടിക്കുന്നു ആരുനാം എന്തിനെന്നും തിരയാതെ അരിയമേഘശകലങ്ങള്‍ പോലവേ പറയുവാനായിടാത്തൊരാ വാക്കിന്റെ സ്ഫുരണമേറ്റങ്ങിരിക്കുന്ന മാത്രയില്‍ ഒരുകുളിര്‍കാറ്റു നമ്മെ തഴുകിയോ ഉടലുനീറ്റുന്ന ഉഷ്ണ പെരുക്കത്തില്‍ അതുമതി നമ്മെയന്യരായ്...

പ്രണയം

രശ്മി എന്‍ കെ പ്രണയം കരുതലിന്റെ അവസാന വാക്കാണ് പ്രിയപ്പെട്ടവളുടെ സന്തോഷത്തിനായി സ്വയം നീക്കിവെക്കലാണ് പ്രിയപ്പെട്ടവന്റെ വേവലാതികള്‍ ഒരു ചുംബനത്തില്‍ ഉരുക്കിക്കളയലാണ് അതിനു കാട്ടുപൂവിന്റെ നിര്‍മല ഗന്ധമാണ് കാട്ടുതേനിന്റെ മത്തുപിടിപ്പിക്കുന്ന മധുരവും കുരുതിക്കളത്തിലെ ചോരയുടെ മണമുള്ള നിനക്ക് എങ്ങനെയാണ് എന്റെ പ്രണയിയാവാന്‍...

ഗബ്രിയേല ബാര്‍ലറ്റെന്‍

അന്‍സാരി റഹുമത്തുള്ള ഗാബ്രിയേല ബാര്‍ലറ്റെന്‍ എന്റെ ഹൃദയം സൂക്ഷിപ്പുകാരി എന്റെ,യാത്മപ്രണയമേ, നമ്മളെന്തിനായിരുന്നു പിണങ്ങിയത്..!! വരകളില്‍ വാര്‍ന്നുപോയ നിലാവിനെ കുറിച്ചായിരുന്നോ? ഏകാന്തതയുടെ കറുത്ത, ഇടനാഴിയില്‍ അനുരാഗ സുഗന്ധത്താല്‍ പൊതിഞ്ഞ ലില്ലിപ്പൂക്കള്‍ സമ്മാനിച്ചവളെ, ഞാനിതാ ചായം ചാലിച്ച ഡിഷിന്മേല്‍ നിരാശയുടെ ഉന്മാദമേറി മുറിച്ചൊരു ചെവിത്തുണ്ട്...

ഈറ്റില്ലത്തിലെ കരിമ്പൂച്ചകള്‍

പി കെ ഗോപി ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ നിന്ന് വീണവായന കേട്ടു.... എവിടെയോ നഗരം കത്തിക്കരിയുന്നുണ്ടാവാം. ചിത്തഭ്രമക്കാരന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി..... എവിടെയോ പ്രണയഗോപുരം നിലംപൊത്തിയിട്ടൂണ്ടാവാം. വഴിയാത്രക്കാര്‍ നിഴലുകളായി രൂപാന്തരപ്പെട്ടു തുടങ്ങി.... എവിടെയോ ആണവബന്ധങ്ങള്‍ പൊട്ടിത്തെറിച്ചിട്ടുണ്ടാവാം. പുരോഹിതന്മാരുടെ നടുപ്പുറത്ത് ചാട്ടവാറുകള്‍ വീണുതുടങ്ങി.... എവിടെയോ ദേവാലയങ്ങളില്‍...

ശരണാലയത്തിലേക്കുള്ള വഴി

മാറനാട് ശ്രീകുമാര്‍ കൊക്കിച്ചുമച്ചു കൊണ്ടിന്നലേം മുത്തശ്ശനു ണ്ടായിരുന്നതാണുമ്മറത്തിണ്ണയില്‍ നഗരത്തിനപ്പുറം ശരണാലയത്തിലാ ണിന്നുതൊട്ടിനിയുള്ള നാള്‍വരേക്കും മുത്തശ്ശനില്ലാത്തൊരീ വീടൊരിക്കലും വീടല്ല; വെറുമൊരു കൂരമാത്രം. മുത്തശ്ശനോതും കഥ വെറുംകഥയല്ല കഥകള്‍ക്കുമപ്പുറം കാര്യമുണ്ട് മുത്തശ്ശന്‍ മൂളുന്ന പാട്ടുകള്‍ക്കൊക്കെയും നേരുണ്ട് നെറിയുണ്ട് സത്യമുണ്ട് ഭൂതകാലത്തിലെയദ്ധ്വാനവേര്‍പ്പുകള്‍ പാട്ടിലും കഥയിലും കുടിയിരിപ്പൂ......

പൊട്ടുന്ന ചിനപ്പ്

ഷൈന്‍ ഷൗക്കത്തലി പ്രണയകവിതകള്‍ക്ക് വൃത്തവും താളവും മെഴുകിയുറപ്പിക്കാന്‍ നിന്നെ വിളിച്ചപ്പോള്‍ ഞാനോര്‍ത്തു ഞെട്ടറ്റ പുഷ്പത്തെ തിരികെയൊട്ടിക്കാന്‍ നോക്കുന്ന പൂന്തോട്ടത്തിലെ പെണ്‍കുട്ടിയെ. പ്രണയശൈലമായി പന്തീരാണ്ട് നീ ഉരുകിയൊഴുകുമ്പോള്‍ പ്രണയകവികള്‍ക്ക് നിന്റെ ചുവടുകള്‍ വൃത്തം പുഞ്ചിരി താളം. നീ ചിനപ്പായി പൊട്ടി വരുന്നതും കാത്ത്...

വിചാരണ

ജലജ പ്രസാദ് നിങ്ങള്‍ സ്വയം വരപ്പന്തലില്‍ വരണമാല്യം കാംക്ഷിച്ചിരിക്കുന്നവരല്ല. മറ്റാരേക്കാളും കേമനാണ് എന്ന തോന്നലും ഇപ്പോള്‍ നിങ്ങള്‍ക്കില്ല. എന്നെ റാണിയാക്കി വാഴുന്ന രാജാവിന്റെ സങ്കല്പ ലോകവുമില്ല നിന്റെ ചിന്തയില്‍.. നിങ്ങള്‍ 64 പേരല്ല ..! വരണമാല്യമല്ല, മരണമല്യമാണ് എന്റെ കയ്യിലെന്ന് നിങ്ങള്‍ക്കറിയാമെന്ന്...