Tuesday
19 Mar 2019

India

പാക് വെടിവയ്പ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിയന്ത്രണരേഖക്ക് സമീപം പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. രജൗരി ജില്ലയിലെ സുന്ദര്‍ബാനി മേഖലയിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവയ്പ്പ് നടത്തുകയും മോട്ടോര്‍ ഷെല്‍ ആക്രമണവും നടത്തിയത്. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്....

നീരവ് മോഡിക്ക് അറസ്റ്റ് വാറണ്ട്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസില്‍ രാജ്യംവിട്ട വിവാദ വ്യവസായി നീരവ് മോഡിക്ക് അറസ്റ്റ് വാറണ്ട്. ലണ്ടന്‍ കോടതിയാണ് നീരവ് മോഡിയെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചത്. ഈ മാസം 25ന് നീരവ് മോഡിയെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നീരവ് മോഡിയെ...

പ്രധാനമന്ത്രിയുടെ പദ്ധതികള്‍ അവതാളത്തില്‍: മരിക്കാന്‍ അനുവദിക്കണമെന്ന് കര്‍ഷകന്‍

ആഗ്ര: പ്രധാനമന്ത്രി കൃഷി വികാസ് യോജന പദ്ധതി ആനുകൂല്യം തിരിച്ചയച്ച് പ്രതിഷേധിച്ച് ആഗ്രയിലെ കര്‍ഷകന്‍. തന്നെ മരിക്കാന്‍ അനുവദിക്കണമെന്നാണ് കര്‍ഷകന്റെ ഇപ്പോഴത്തെ ആവശ്യം. ഇത് സംബന്ധിച്ച കുറിപ്പും മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തു. ഉത്തര്‍പ്രദേശിലെ കര്‍ഷകനായ പ്രദീപ് ശര്‍മ്മയാണ് തനിക്ക് ലഭിച്ച 2,000 രൂപ...

ജൈറ്റ് എയര്‍വേസില്‍ പ്രതിസന്ധി രൂക്ഷം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. കമ്പനിയുടെ പക്കലുള്ള 119 വിമാനങ്ങളില്‍ 60 എണ്ണവും സര്‍വീസ് നിര്‍ത്തി. ഇന്ന് നാലു വിമാനങ്ങള്‍ കൂടി നിലത്തിറക്കിയതോടെയാണിത്. നിരവധി സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. ജെറ്റ്...

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി

പനാജി: ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ പ്രഖ്യാപിച്ചു. മനോഹര്‍ പരീക്കറിന് പിന്‍ഗാമിയായി ബിജെപിയുടെ പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രിയാവും. സത്യപ്രതിജ്ഞ ഇന്ന് രാത്രി ഒമ്പത് മണിക്കുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഗോവ സ്പീക്കറാണ് സാവന്ത്. മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്ന് രാഷ്ട്രീയ...

ആസിഡ് ആക്രമണം പ്രാകൃതവും ഹൃദയഭേദകവുമായ കുറ്റം : സുപ്രിംകോടതി

ആസിഡ് ആക്രമണം പ്രാകൃതവും ഹൃദയഭേദകവുമായ കുറ്റം ദയഅര്‍ഹിക്കുന്നില്ലെന്ന് സുപ്രിംകോടതി. ആസിഡ് അക്രമണത്തിന് അഞ്ചുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച രണ്ടുപ്രതികളുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇത് പറഞ്ഞത്. 2004ല്‍ 19വയസുകാരിയെ ആസിഡ് ഒഴിച്ച കേസിലാണ് കോടതിയുടെ പ്രതികരണം. ഒന്നരലക്ഷം രൂപവീതം അധികനഷ്ടപരിഹാരം ഇരക്കുനല്‍കാന്‍ ആവശ്യപ്പെട്ട...

ടോം വടക്കന്‍ ഞെട്ടിക്കാൻ തന്നെ ; ഒരുകൂട്ടം കോൺഗ്രസ് നേതാക്കൾ ബിജെപിയിലെത്തും

ന്യൂഡല്‍ഹി : പറയുന്നതുകേട്ടാല്‍ വടക്കന്‍ ബിജെപിയുടെ റിക്രൂട്ടിംങ് ഏജന്റാണോ എന്നുതോന്നും, എന്തായാലും ഞെട്ടിക്കാന്‍ തന്നയാണ് വടക്കന്റെ പടപ്പുറപ്പാട്. കോണ്‍ഗ്രസില്‍ നിന്നും അതിശയിക്കുന്ന നിരവധി പേരുകള്‍ ബിജെപി പാളയത്തിലേക്കുവരുമെന്നാണ് കോണ്‍ഗ്രസില്‍ നിന്ന് ഈയിടെ ബിജെപിയില്‍ എത്തിയ മുതിര്‍ന്ന നേതാവ് ടോം വടക്കന്‍ പറയുന്നത്....

അഞ്ചുപേര്‍ കനാലില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കനാലില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍. സൂററ്റില്‍ കണാതായിരുന്ന ജീവന്‍ഗമിത്(65)ഭാര്യ ഷര്‍മിള(62)മകന്‍ ധര്‍മ്മേഷ്(41)മകന്റെ ഭാര്യ സുനിത(36)ചെറുമകള്‍ ഉര്‍വി(ആറ്)എന്നിവരുടെ മൃതദേഹങ്ങളാണ് മാധിയിലെ പ്രാദേശിക കനാലില്‍നിന്നും കണ്ടെത്തിയത്. അടുത്ത തപി ജില്ലയില്‍ കപുര ഗ്രാമവാസികളാണ് ഇവര്‍. ഇവരെ കാണാനില്ലെന്നുകാട്ടി ബന്ധുക്കള്‍ ഫെബ്രുവരി...

മത്സരിക്കാം; പത്തനംതിട്ടയാണെങ്കില്‍ മാത്രമെന്ന് കണ്ണന്താനം

ന്യൂഡല്‍ഹി: പത്തനംതിട്ടയില്ലെങ്കില്‍ ലോക്‌സഭാ സീറ്റില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. നിലപാട് അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണന്താനം അമിത് ഷായ്ക്ക് കത്ത് നല്കി. ശബരിമല പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന പത്തനംതിട്ട മണ്ഡലത്തിനായി ബിജെപി- കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍...

സുമലത അംബരീഷ് സ്വതന്ത്രയായി മാണ്ഡ്യയില്‍

ബെംഗളൂരു: നടി സുമലത  സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കും. എതിരെ കുമാരസ്വാമിയുടെമകൻ കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കുമെന്നാണ് സുമലതയുടെ പ്രഖ്യാപനം. ഭർത്താവ് അംബരീഷിന്റെ പാരമ്ബര്യം നിലനിര്‍ത്താനാണ് താന്‍ ജനവിധി തേടുന്നതെന്നും അവര്‍ പറഞ്ഞു. മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് സ്വതന്ത്രയായി...