Sunday
08 Dec 2019

India

30 രൂപയ്ക്ക് ഉള്ളിവിറ്റ് പ്രതിഷേധിച്ചയാളുടെ കൈവിരൽ കടിച്ച് മുറിച്ച് ബിജെപി അനുഭാവി

ഡെറാഡൂണ്‍: ഉള്ളി വിലവര്‍ദ്ധനയ്ക്കെതിരെ 30 രൂപയ്ക്ക് ഉള്ളിവിറ്റ് പ്രതിഷേധിച്ച കോണ്‍ഗ്രസുകാരന്റെ വിരല്‍ ബിജെപി അനുഭാവി കടിച്ചുമുറിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് സംഭവം. എന്നാല്‍ സംഭവം വിവാദമായതോട നൈനിറ്റാള്‍ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി നന്ദന്‍ മെഹ്റയുടെ വിരല്‍...

തെലങ്കാന ഏറ്റ്മുട്ടൽ: മൃതദേഹം സംസ്കരിക്കരുതെന്ന് കോടതി

ഹൈദരാബാദ്: ഏറ്റുമുട്ടൽ കൊലയുമായി ബന്ധപ്പെട്ട നിർണായക ഹർജികളിൽ വാദം കേൾക്കുന്നത് തെലങ്കാന ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. വ്യാജ ഏറ്റുമുട്ടൽ കൊലയാണെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഒൻപത് ഹർജികൾ ആണ് പരിഗണിക്കുക. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലുപേരുടേയും മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്ന് തെലങ്കാന...

തെലങ്കാന പൊലീസിന് കയ്യടിക്കുന്നവരോട് ഒന്നും പറയാനില്ല, ബാക്കിയുള്ളവരോടാണ്: ചില അറിയാക്കഥകൾ

തെലങ്കാന പൊലീസിന് കയ്യടിക്കുന്നവരോട് ഒന്നും പറയാനില്ല, ബാക്കിയുള്ളവരോടാണ്: കെ ജെ ജേക്കബ് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാവുന്നത്. തെലങ്കാന പോലീസ് എൻകൗണ്ടർ നടപടിയെ ജയ് വിളിക്കുന്നവർ അറിയാത്ത ചില കാര്യങ്ങളാണ് വാർത്തകളുടെ അടിസ്ഥാനത്തിൽ ജേക്കബ് വെളിപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റിന്റെ...

ഉന്നാവ് പീഡനം: പെൺകുട്ടിയോട് ചെയ്തത് കണ്ണില്ലാത്ത ക്രൂരത, മരണമൊഴി ഇങ്ങനെ

ന്യൂഡല്‍ഹി: ഉന്നാവിൽ 23കാരി ബലാത്സംഗത്തിനിരയായി ചുട്ടുകൊന്ന സംഭവത്തിൽ പെൺകുട്ടിയുടെ മരണമൊഴി കരളലിയിപ്പിക്കുന്നത്. പ്രതികളിൽ അഞ്ചുപേർ ചേർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അച്ഛൻമാരും മക്കളും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് യുവതി പൊലീസിന് മരണമൊഴി നൽകി. ആക്രമണം നടത്തിയ അഞ്ചു പേരെയും യുവതി തിരിച്ചറിയുകയും...

ജാർഖണ്ഡിൽ വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ വെടിവെയ്പ്പ്

റാഞ്ചി: ജാർഖണ്ഡിൽ രണ്ടാംഘട്ട വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ വെടിവെയ്പ്പ്. ഗുംല ജില്ലയിലെ സിര്‍സ മണ്ഡലത്തിലെ പോളിംഗ് ബൂത്തിലാണ് വെടിവെയ്പ്പുണ്ടായത്. സർക്കാർ വാഹനത്തിന് നേരെയും വെടിവെപ്പുണ്ടായി. 40,000ത്തില്‍ അധികം കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. വെടിവെയ്പ്പിനെ തുടർന്ന് വോട്ടിംഗ് അല്‍പ്പസമയത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആക്രമണസാധ്യത കണക്കിലെടുത്ത് കൂടുതൽ...

ഉന്നാവ് പീഡനം: പ്രതികൾ തീ കൊളുത്തിയ പെൺകുട്ടി ഇനി ഓർമ

ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രതികള്‍ തീ കൊളുത്തിയ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകവേയാണ് പ്രതികള്‍ 23കാരിയായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഡൽഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച രാത്രി 11.40നാണ് മരിച്ചതെന്ന് ആശുപത്രി...

പ്രതികളെ വെടിവെച്ചു കൊന്ന സംഭവം: സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അപലപിച്ചു

ന്യൂഡൽഹി: തെലങ്കാനയിൽ ബലാത്സംഗക്കേസിലെ പ്രതികളായ നാലുപേരെ വെടിവച്ചുകൊന്ന സംഭവത്തെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അപലപിച്ചു. യുവ ഡോക്ടർക്കും മറ്റ് സ്ത്രീകൾക്കും നേരിടേണ്ടിവന്ന ബലാത്സംഗത്തെയും ക്രൂരമായ കൊലപാതകങ്ങളെയും അപലപിക്കുമ്പോഴും ഇപ്പോഴത്തെ സംഭവം ആശങ്കാജനകമാണ്. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളികളെ അറസ്റ്റ്...

ആൾദൈവം നിത്യാനന്ദയുടെ അഭയകാര്യത്തിൽ വ്യക്തത വരുത്തി ഇക്വഡോർ

ന്യൂഡൽഹി: ബലാത്സംഗം, തട്ടിക്കൊണ്ടു പോകൽ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് അഭയം നൽകിയിട്ടില്ലെന്ന് ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോർ. നിത്യാനന്ദയ്ക്ക് ഭൂമി വാങ്ങാൻ ഒരുസഹായവും ചെയ്തിട്ടില്ലെന്നും ഇക്വഡോർ എംബസി വ്യക്തമാക്കി. അഭയം നൽകണമെന്ന നിത്യാനനന്ദയുടെ അപേക്ഷ തള്ളിയതിനെ തുടർന്ന് അയാൾ ഹെയ്ത്തിയിലേയ്ക്ക്...

ഇനി പണമിടപാടുകൾ എളുപ്പമാകും: പുതിയ പദ്ധതിയുമായി ആർബിഐ

ന്യൂഡൽഹി: രാജ്യത്തെ പണ ഇടപാടുകൾ അനായാസമാക്കാൻ പുതിയ പ്രീപെയ്ഡ് കാർഡുകൾ അവതരിപ്പിക്കാൻ റിസർവ് ബാങ്ക് തയ്യാറെടുക്കുന്നു. 10,000 രൂപ വരെയുള്ള ഇടപാടുകൾക്കാവും കാർഡുകൾ സഹായകരമാവുക. നിലവിലുള്ള ഡിജിറ്റൽ പണം ഇടപാടുകൾ വർധിപ്പിക്കാൻ പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രമെന്റ് കാര്‍ഡ് സഹായിക്കുമെന്നാണ് ആർബിഐയുടെ പ്രതീക്ഷ....

അറബിക്കടലിൽ ഈ വർഷം രൂപപ്പെട്ട ചുഴലിക്കാറ്റുകൾ ഇവയാണ്

ന്യൂഡൽഹി: അറബിക്കടലിൽ 2019 ൽ മാത്രം അഞ്ച് ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ഇത് 117 വർഷം മുമ്പ് ഉണ്ടായ റെക്കോഡിന് തുല്യമാണെന്ന് കാലാവസ്ഥ പഠനകേന്ദ്രം പറയുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ വൈകാതെ പവൻ എന്ന ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന്...