Thursday
18 Jul 2019

Kerala

പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: കെ പി രാജേന്ദ്രന്‍

ആലപ്പുഴ: കയര്‍ വ്യവസായം അടക്കമുള്ള പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുവാന്‍ ഉതകുന്ന പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് കയര്‍ തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി)...

സി പി ഐ മുന്‍ മാവേലിക്കര മണ്ഡലം കമ്മറ്റി അംഗം ഡി കേശവന്‍

മാവേലിക്കര: സി പി ഐ മുന്‍ മാവേലിക്കര മണ്ഡലം കമ്മറ്റി അംഗവും വള്ളികുന്നം ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും റിട്ട.തഹസില്‍ദാറും ആയിരുന്ന ഡി കേശവന്‍ (75) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് വള്ളികുന്നത്തെ വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ കമലാക്ഷി. മക്കള്‍: സിനി, സ്മിത....

പ്രളയംകടന്ന് തലയുയര്‍ത്തി ചേന്ദമംഗലം കൈത്തറി

കൊച്ചി: സ്വാതന്ത്ര്യ ദിന തലേന്നുതുടങ്ങിയ മഴ പഴമക്കാര്‍ പറഞ്ഞറിഞ്ഞ പ്രളയമാണെന്ന തിരിച്ചറിവുണ്ടാകുമ്പോളേക്കും എല്ലാം തൂത്തെറിഞ്ഞു വെള്ളം കടന്നുപോയി .ദേശങ്ങള്‍ കടന്ന് വര്‍ണ്ണാവസന്തം തീര്‍ത്തചേന്ദമംഗലത്തെ തറികള്‍ ചെളികൊണ്ട് നിറഞ്ഞപ്പോള്‍ ഇരുള്‍മൂടിയത് നൂറുകണക്കിന് ആളുകളുടെ ഭാവികൂടിയാണ്. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയം എറണാകുളം ജില്ലയിലെ ഒന്‍പത്...

യൂണിവേഴ്‌സിറ്റി കോളജില്‍ അനുവദിച്ചിരുന്ന പി എസ് സി പരീക്ഷാ സെന്ററുകളില്‍ മാറ്റം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ അനുവദിച്ചിരുന്ന പി എസ് സി പരീക്ഷാ സെന്ററുകളില്‍ മാറ്റം. കാറ്റഗറി നമ്പര്‍ 579/2017, 580/2017 പ്രകാരം കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡില്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും, തസ്തികമാറ്റം മുഖേനയും) തസ്തികയിലേക്ക് 20 ന് ഉച്ചയ്ക്ക് 1.30...

ഇന്ത്യന്‍ ചരക്കുകപ്പല്‍ അഞ്ചുമാസമായി ഇന്തോനേഷ്യയുടെ പിടിയില്‍; കപ്പലില്‍ നാല് മലയാളികള്‍

കാസര്‍കോട്: വഴി തെറ്റിയ ഇന്ത്യന്‍ ചരക്കു കപ്പല്‍ അഞ്ചു മാസമായി ഇന്തോനേഷ്യന്‍ സേനയുടെ പിടിയില്‍. നാല് മലയാളികള്‍ കപ്പലില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. മുംബൈയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ ചരക്കുകപ്പലാണ് ഇന്‍ഡോനേഷ്യന്‍ തീരത്തുവെച്ച് ഇന്തോനേഷ്യന്‍ നാവികസേനയുടെ പിടിയിലായത്. തീരാതിര്‍ത്തി ലംഘിച്ചതിന്...

ഇടതു ഫാസിസ്റ്റുകളായി എസ്എഫ്ഐ മാറരുത് അഡ്വ.കെ എന്‍ സുഗതന്‍

വൈപ്പിന്‍: വൈപ്പിന്‍ ഗവ: കോളേജില്‍ എ ഐ എസ് എഫ് പ്രവര്‍ത്തകരെ എസ് എഫ് ഐ ക്കാര്‍ മര്‍ദ്ധിച്ചതിലും ,സി പി ഐ ജില്ലാ സെക്രട്ടറി പി. രാജു വിന്റെ വാഹനം തടഞ്ഞതിലും പ്രതിഷേധിച്ച് എഐവൈഎഫ് എഐഎസ്എഫ് നേതൃത്വത്തിൽ  കോളേജിലേക്ക് മാര്‍ച്ചും...

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ തല്‍ സ്ഥാനത്തുനിന്ന് മാറ്റണം: എറണാകുളം അങ്കമാലി രൂപതയിലെ വൈദികര്‍സമരം തുടങ്ങി

കൊച്ചി : കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ തല്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എറണാകുളം അങ്കമാലി രൂപതയിലെ വൈദീകര്‍ സമരം തുടങ്ങി. അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം തുടങ്ങിയത്. രൂപത ആസ്ഥാനത്തോട് ചേര്‍ന്ന് ഉപവാസവും പ്രാര്‍ഥനയും ആരംഭിച്ചുവെന്ന് വൈദീകനായ ജോസ് വൈലികോടത്ത് മാധ്യമങ്ങളോട്...

ബ്രസീലിയന്‍ പഴവര്‍ഗമായ മരമുന്തിരി കൊല്ലത്തും

ബ്രസീലിയന്‍ പഴവര്‍ഗമായ മരമുന്തിരി കേരളത്തിലും വിരിഞ്ഞു. കൊല്ലം കൊട്ടാരക്കര സ്വദേശി ഹരി മുരളീധരന്റെ വീട്ടിലാണ് ജബോത്തിക്കാബ എന്ന ബ്രസീലിയന്‍ മരമുന്തിരി ഉണ്ടായത്. ബ്രസീല്‍ സ്വദേശിയായ സുഹൃത്താണ് മരമുന്തിരിയുടെ വിത്ത് ഹരിയ്ക്ക് നല്‍കിയത്. തെക്കന്‍ ബ്രസീലില്‍ കണ്ട് വരുന്ന ഫല വൃക്ഷമാണ് ജബോത്തിക്കാബ....

ഇന്ത്യന്‍ ഓയിലില്‍ 129 ഒഴിവ്

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള മധ്യപ്രദേശിലെ ഹാല്‍ദിയ റിഫൈനറിയിലേക്ക് ജൂനിയര്‍ എന്‍ജിനിയര്‍ അസിസ്റ്റന്റ് നാല്, ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അസിസ്റ്റന്റ് നാല് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 129 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം...

36 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം

മുപ്പത്തിയാറ് തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്‌സി തീരുമാനിച്ചു. ജനറല്‍, ജനറല്‍ (ജില്ലാതലം), സംസ്ഥാനതലത്തില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, സംസ്ഥാനതലത്തിലും ജില്ലാ തലത്തിലുമുള്ള എന്‍സിഎ ഒഴിവുകള്‍ എന്നിവയിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. ജനറല്‍: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഒഫ്താല്‍മോളജി, അസിസ്റ്റന്റ് പ്രൊഫസര്‍...