Tuesday
20 Aug 2019

Kerala

ഡിഐജി ഓഫിസ് മാര്‍ച്ചില്‍ പങ്കെടുത്ത സിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

കൊച്ചി: ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ മധ്യ മേഖല ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ എറണാകുളം സെന്‍ട്രല്‍ എസ്‌ഐ വിപിന്‍ദാസിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് സിപിഐ ലോക്കല്‍ കമ്മിറ്റിയംഗം അന്‍സാര്‍...

ആലുവ; യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: ഇരുകാലുകളും തറയില്‍ ചവിട്ടിയ നിലയില്‍

കൊച്ചി: ആലുവയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി (20) ജോയ്‌സിയെയാണ് വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചമുമ്ബാണ് യുവതി ഇവിടെ താമസത്തിനെത്തിയതെന്നാണ് വിവരം. പതിനൊന്ന് മാസം മുൻപാണ് ആലുവ പറവൂര്‍ കവലയിലുള്ള സ്വകാര്യ സ്ഥാപനത്തില്‍...

ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് ഇന്ന് റദ്ദാക്കും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് ഇന്ന് റദ്ദാക്കും. എന്നാല്‍, കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന്റെ ലൈസന്‍സ് റദ്ദാക്കുന്നത് വൈകും. ലൈസന്‍സ് റദ്ദാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുണ്ടോയെന്ന് ഗതാഗത സെക്രട്ടറി അന്വേഷിക്കുമെന്ന്...

വിദേശ കുടിയേറ്റം; മുന്‍കരുതലുമായി വിദേശകാര്യവകുപ്പും നോര്‍ക്കയും

തിരുവനന്തപരം: അനധികൃത റിക്രൂട്ട്‌മെന്റ്, വ്യാജവിസ തട്ടിപ്പ്, ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിക്കല്‍ തുടങ്ങിയവ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ചൂഷണങ്ങളും തട്ടിപ്പുകളും തടയാനും സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമായി മുന്‍ കരുതലുമായി കേന്ദ്രവിദേശകാര്യ വകുപ്പും നോര്‍ക്കയും. ഓഗസ്റ്റ് 29,30 തീയതികളില്‍ തിരുവനന്തപുരത്ത്...

കോഴിക്കോട് വിദ്യാര്‍ഥികളുടെ മേല്‍ പിക്കപ്പ് വാന്‍ മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: പയിമ്ബ്രയില്‍ വിദ്യാര്‍ഥികളുടെ മേല്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം. ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നിലഗുരുതരമാണ്. റോഡിലൂടെ നടന്നുപോയ വിദ്യാര്‍ഥികളുടെ മുകളിലേക്ക് വാന്‍ മറിയുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അ​ഞ്ചു​തെ​ങ്ങി​ല്‍ തി​ര​യി​ല്‍​പ്പെ​ട്ട് മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് തകർന്നു: ഒരു മരണം

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​തെ​ങ്ങി​ല്‍ തി​ര​യി​ല്‍​പ്പെ​ട്ട് മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ത​ക​ര്‍​ന്ന് ഒ​രാ​ള്‍ മ​രി​ച്ചു. മാ​മ്ബ​ള്ളി സ്വ​ദേ​ശി റാ​ഫേ​ല്‍ അ​ടി​മ(75) ആ​ണ് മ​രി​ച്ച​ത്. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ശ്രീറാമിന്റെയും വഫയുടെയും ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ഡ്രൈവിംഗ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യും. തിങ്കളാഴ്ച്ച തന്നെ ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്ന് തിരുവനന്തപുരം ആര്‍ടിഒ വ്യക്തമാക്കി. അമിതവേഗതയ്ക്കും വാഹനത്തിലെ ഗ്ലാസില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ചതിനും ഇരുവര്‍ക്കും മോട്ടോര്‍...

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി

കല്‍പ്പറ്റ:  സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി. രാവിലെ ആറരമുതലാണ് സിസ്റ്റര്‍ ലൂസിയെ വയനാട്ടിലെ മഠത്തില്‍ പൂട്ടിയിട്ടത്. പള്ളിയില്‍ കുര്‍ബാനയ്ക്ക് പോവാനായി ഇറങ്ങിയപ്പോഴാണ് വാതില്‍ പൂട്ടിയതായി കണ്ടത്. ഒടുവില്‍ സിസ്റ്റര്‍ വെള്ളമുണ്ട പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചു. തുടര്‍ന്ന് പൊലീസ്  സ്ഥലത്തെത്തിയാണ്...

മനുഷ്യ ശരീരഭാഗങ്ങള്‍ ബക്കറ്റിലാക്കി ഉപേക്ഷിച്ച സംഭവം: രണ്ട് പേർ അറസ്റ്റിൽ

കോട്ടയം:  മനുഷ്യശരീരഭാഗങ്ങള്‍ ബക്കറ്റിലാക്കി പാടത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. അമയന്നൂര്‍ താഴത്ത് സുനില്‍കുമാര്‍ (34), പെരുമ്ബായിക്കാട് ചിലമ്ബിട്ടശ്ശേരി ക്രിസ് മോന്‍ ജോസഫ് (38) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.  ശരീരാവശിഷ്ടം കളയുവാന്‍ ഇവര്‍ ഉപയോഗിച്ച...

25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി പിടിയിൽ

കൊച്ചി: 25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ട്രോളി ബാഗില്‍ പ്രത്യേക അറയുണ്ടാക്കി പണം കടത്താനായിരുന്നു ഇയാളുടെ ശ്രമം. ദുബായിലേക്ക് പോകുവാനെത്തിയപ്പോഴാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇയാളെ പിടികൂടിയത്. you may also like...