Tuesday
18 Jun 2019

Kollam

അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ  ജീവനക്കാര്‍ക്ക് നേരെ മിന്നലാക്രമണം; വീഡിയോ..

കൊല്ലം: ഹൈക്കോടതി വിധിയെത്തുടര്‍ന്ന് അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ  ജീവനക്കാര്‍ക്ക് നേരെ മിന്നലാക്രമണം. കൊല്ലം കോര്‍പ്പറേഷനിലെ മാടന്‍നട ഭാഗത്ത് റോഡില്‍ സ്ഥാപിച്ചിരുന്ന അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ കോര്‍പ്പറേഷനിലെ വനിതാ ഉദ്യോഗസ്ഥ അടക്കമുള്ളവരെയാണ് കച്ചവടക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ രാജി, ലിജു, രാജേഷ്,...

കിട്ടുമ്മാവന് ഷഷ്ഠിപൂര്‍ത്തി; പുല്‍ക്കൂട്ടിലെ ആ ജനനം വിവരിച്ച് യേശുദാസന്‍

കൊല്ലം: മലയാളത്തിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണായ കിട്ടുമ്മാവന്റെ അറുപതാം വാര്‍ഷികം ജനയുഗവും കാമ്പിശ്ശേരി കരുണാകരന്‍ ലൈബ്രറിയും സംയുക്തമായി ആഘോഷിക്കുന്നു. കൊല്ലം പബ്ലിക് ലൈബ്രറിയിലെ സരസ്വതിഹാളില്‍ 22 ശനിയാഴ്ച വൈകിട്ട് 4.30നാണ് പരിപാടി. ഇതോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടിന് കാര്‍ട്ടൂണ്‍ രചനാമത്സരം കടപ്പാക്കട കാമ്പിശ്ശേരി...

കൊല്ലത്ത് വാഹനാപകടം; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്ലം: കൊല്ലം പത്തനാപുരത്ത് വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ചാത്തന്നൂര്‍ സ്വദേശികളായ അജു, അരുണ്‍ എന്നിവരാണ് മരിച്ചതെന്ന് പൊലിസ് പറഞ്ഞു. സ്വകാര്യ ബസ്സുമായി  ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. YOU MAY LIKE...

മഴക്ക് നേരിയ ഇടവേള, വീണ്ടും ശക്തി പ്രാപിക്കും

കൊല്ലം: ഒരാഴ്ച വൈകി മഴ എത്തിയെങ്കിലും ചെറിയ ഇടവേളയാണ് നിലവില്‍. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ മഴ വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ ഏജന്‍സികളുടെ നിഗമനം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലും കര്‍ണാടകത്തിലും കഴിഞ്ഞ രണ്ട് ദിവസമായി സജീവമായിരുന്നു. കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, കൊച്ചി, കോട്ടയം...

ഉദാരവല്‍ക്കരണത്തിന്റെ വക്താക്കള്‍ അതിനെതിരെ ശബ്ദിക്കാന്‍ തുടങ്ങി: കാനം

കൊല്ലം: നവഉദാരവല്‍ക്കരണത്തിന്റെ വക്താക്കളായ സാമ്പത്തിക വിദഗ്ധര്‍ ഇപ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ തുടങ്ങിയതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യൂറോപ്പിലെ പല സാമ്പത്തിക വിദഗ്ധരും ഇക്കാര്യം പരസ്യമായി പറയാന്‍ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. എഐടിയുസി പ്രസിഡന്റായിരുന്ന ജെ ചിത്തരഞ്ജന്റെ അനുസ്മരണ സമ്മേളനം...

പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും വിധവകൾക്ക് അൻപതിനായിരം രൂപ ലഭിക്കുമെന്ന് പ്രചരണം 

കൊട്ടാരക്കര : പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും വിധവകൾക്ക് അൻപതിനായിരം രൂപ ലഭിക്കുമെന്ന് പ്രചരണം. കൊട്ടാരക്കര മൈലം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ദിവസവും വന്ന് പോകുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരകണക്കിന് സ്ത്രീകൾ. ഇതിനായി 100...

കൊല്ലത്ത് സ്‌കൂള്‍ ബസ് ക്ഷേത്രത്തിലേയ്ക്ക് ഇടിച്ചുകയറി; നാലു കുട്ടികള്‍ക്ക് പരിക്ക്

പത്തനാപുരം: വിളക്കുടിയിൽ ക്ഷേത്രാങ്കണത്തിലേക്ക്‌ സ്കൂൾ ബസ്‌ ഇടിച്ചു കയറി,11 പേർക്ക്‌ പരിക്കേറ്റു.  പുനലൂര്‍ താലൂക്ക് സമാജത്തിന്റെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തില്‍ പെട്ടത്. രാവിലെ 9 മണിയോഓടെയാണ് സംഭവം. വിളക്കുടി ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ഒന്‍പത് കുട്ടികള്‍ക്കും,ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമാണ് പരിക്കേറ്റത്....

യുവാവിനെ ദുരൂഹ സാഹചര്യത്തിൽ തോട്ടിൽമരിച്ച നിലയിൽ കണ്ടെത്തി

ശൂരനാട്:യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശൂരനാട് തെക്ക് പതാരം കാവുള്ളക്കിഴക്കതില്‍ അലിയാര് കുഞ്ഞിന്റെ മകന്‍ മുനീര്‍ (സുനി39) നെയാണ് പതാരം മുക്കട തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വെളുപ്പിന് രണ്ടിനാണ് ശുരനാട് തെക്ക് പതാരം കൂവളക്കുറ്റിത്തോട്ടില്‍...

എ ഐ ടി യു സി സംസ്ഥാന സമ്മേളനം എൽ ഡി എഫ് കൺവീനർ വിജയരാഘവൻ  ഉത്‌ഘാടനം ചെയ്യുന്നു     

കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ്  യൂണിയൻ (എ ഐ ടി യു സി )സംസ്ഥാന സമ്മേളനം കൊല്ലം കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ എൽ ഡി എഫ് കൺവീനർ വിജയരാഘവൻ  ഉത്‌ഘാടനം ചെയ്യുന്നു - Photo- Suresh Chaithram 

കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ കൊല്ലം സ്വദേശിയും

അഞ്ചല്‍: അരുണാചല്‍ പ്രദേശില്‍ ചൈന അതിര്‍ത്തിക്ക് സമീപം കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശിയും ഉള്‍പ്പെട്ടതായി വിവരം. ഫൈ്‌ലറ്റ് എന്‍ജിനീയര്‍ അനൂപ് കുമാറിനെയാണ് കാണാതായത്. അഞ്ചല്‍ ആലഞ്ചേരി കൊച്ചുകോണത്ത് വീട്ടില്‍ ശശിധരന്‍ പിള്ളയുടെയും വിമലയുടെയും മകനായ അനൂപും വിമാനത്തില്‍...