Friday
22 Feb 2019

automobile

സീറ്റ് ബെല്‍റ്റ് ധരിക്കാതെയുണ്ടാകുന്ന വാഹനാപകടങ്ങളുടെ എണ്ണം കൂടുന്നു; നിസാന്‍

കൊച്ചി: നിസാന്‍ ഇന്ത്യയും സേവ് ലൈഫ് ഫൗണ്ടേഷനും നടത്തിയ പുതിയ പഠനത്തില്‍ ഇന്ത്യക്കാര്‍ തങ്ങളുടെയും കുട്ടികളുടെയും സുരക്ഷയില്‍ ഗുരുതരമായ വീഴ്ച്ച വരുത്തുന്നതായി കണ്ടെത്തി. പിന്‍ സീറ്റില്‍ ഇരിക്കുന്ന 91.2 ശതമാനം കുട്ടികളും സീറ്റ് ബെല്‍റ്റോ, ചൈല്‍ഡ് സീറ്റോ ഉപയോഗിക്കാറില്ല. സര്‍വെയില്‍ പങ്കെടുത്ത...

പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് അധിക തുക നല്‍കേണ്ടിവരും

ന്യൂഡല്‍ഹി: പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ വാങ്ങുമ്പോള്‍ അധികമായി 12,000 രൂപ നല്‍കേണ്ടിവന്നേക്കാം. ഇലക്ട്രിക് കാറുകള്‍, ബാറ്ററി നിര്‍മ്മാണം എന്നിവയുടെ പ്രോത്സാഹനത്തിനായി ഇന്‍സന്റീവ് നല്‍കുന്നതിന് പണം സമാഹരിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും മുചക്ര വാഹനങ്ങളും കാറുകളും...

ആരാധകര്‍ കാത്തിരുന്ന കെന്‍ ബ്ലോക്കിന്‍റെ പുത്തന്‍ വീഡിയോയും സൂപ്പര്‍ ഹിറ്റ്

പ്രതീക്ഷിച്ചത് പോലെ തന്നെ ആരാധകര്‍ കാത്തിരുന്ന കെന്‍ ബ്ലോക്കിന്‍റെ പുത്തന്‍ വീഡിയോയും സൂപ്പര്‍ ഹിറ്റിലേക്ക്. ഇതിനോടകം  3,150,022 പേരാണ് വീഡിയോ കണ്ടത്.

കൈനറ്റിക്കിന്‍ മോട്ടോറോയല്‍ കൊച്ചി, ഇടപ്പള്ളി നോര്‍ത്തില്‍ എക്‌സ്‌ക്ലൂസീവ് ഷോറൂം ലോഞ്ച് ചെയ്തു

കൊച്ചി: ഇന്‍റര്‍നാഷ്ണല്‍ സൂപ്പര്‍ ബൈക്കുകള്‍ക്ക് മാത്രമായി കൊച്ചിയില്‍ പുതിയ ഷോറൂം തുറന്നു. വിവിധ ബ്രാന്‍ഡുകളുടെ സൂപ്പര്‍ബൈക്കുകള്‍ ഒറ്റ ഷോറൂമില്‍ ലഭിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത. കൈനറ്റിക്കാണ് മോട്ടോറോയല്‍ എന്ന പേരില്‍ ഷോറൂം നടത്തുന്നത്. ഇടപ്പള്ളി നോര്‍ത്തിലുള്ള ബ്രഹ്മസ്ഥാനത്താണ് പുതിയ ഷോറൂം തുറന്നിരിക്കുന്നത്....

നിസാന്‍ കിക്ക്‌സിന്റെ ബുക്കിങ്ങ് ആരംഭിച്ചു

കൊച്ചി: നിസാന്റെ ഏറ്റവും പുതിയ എസ് യു വി നിസാന്‍ കിക്ക്‌സിന്റെ ബുക്കിങ്ങ് ആരംഭിച്ചു. 25,000 രൂപ നല്‍കി നിസാന്‍ ഡീലര്‍ഷിപ്പുകളില്‍ കിക്ക്‌സ് ബുക്ക് ചെയ്യാനാകും. www.nissan.in എന്ന സൈറ്റ് വഴിയും കിക്ക്‌സ് ബുക്ക് ചെയ്യാം. പുതിയ തലമുറയിലെ നഗരവാസികളായ സാഹസികരെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന...

ഈ ചിത്രത്തിലുള്ളത് സാക്ഷര കേരളത്തിന്‍റെ ട്രാഫിക് സംസ്കാരമോ..?

ഈ രണ്ട് ചിത്രങ്ങളും നമ്മളെ ഓര്‍മ്മപ്പെടുത്തുന്നത് ട്രാഫിക് സംസ്കാരത്തെയാണ്. ആദ്യത്തെ ചിത്രം മിസോറാമിലെ ഐസ്വാളില്‍ നിന്നുള്ളതാണ്. രണ്ടാമത്തെ ചിത്രത്തെക്കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ ഇത് നമ്മുടെ കേരളത്തില്‍ തന്നെയാണ്. കേരള പൊലീസാണ് ഈ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. റോഡ് നിയമങ്ങൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ് . ഇവിടെ നൽകിയിരിക്കുന്ന...

ഓട്ടോ ഡ്രൈവര്‍മാര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു

കഴിഞ്ഞവര്‍ഷം രാജ്യത്താകെ നടന്ന 29,351 ഓട്ടോറിക്ഷാ അപകടങ്ങളില്‍ 6,726 ജീവനുകളാണ് നഷ്ടമായത്. ഓട്ടോ ഡ്രൈവര്‍മാര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍. രാജ്യത്ത് ഏറെപ്പേരും ആശ്രയിക്കുന്ന മാര്‍ഗമാണ് ഓട്ടോറിക്ഷകളെങ്കിലും വാഹനത്തിലെ സുരക്ഷാസംവിധാനങ്ങളൊന്നും കാര്യക്ഷമമല്ലെന്നാണ് വിലയിരുത്തല്‍. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍...

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ ഐഎന്റ്റി 650, കോണ്ടിനെന്റല്‍ ,ജിറ്റി 650 എന്നീ മോട്ടോര്‍ബൈക്കുകള്‍ അവതരിപ്പിച്ചു

കൊച്ചി : റോയല്‍ എന്‍ഫീല്‍ഡ് അവരുടെ ഏറ്റവും പുതിയ മോഡലായ ട്വിന്‍സ് മോട്ടോര്‍സൈക്കിള്‍സ് കൊച്ചിയില്‍ അവതരിപ്പിച്ചു. ഇന്റര്‍സെപ്റ്റര്‍ ഐഎന്റ്റി 650, കോണ്ടിനെന്റല്‍ ജിറ്റി 650 എന്നീ പേരുകളില്‍ അറിയപ്പെടുന്ന വാഹനങ്ങളുടെ വില യഥാക്രമം 233,878 യും  248,878 യും  രൂപയാണ്. രണ്ട് വാഹനങ്ങള്‍ക്കും...

പറഞ്ഞിട്ട് കേട്ടില്ലേല്‍ ഇതൊക്കെ വേണ്ടിവരും…

യാത്ര പുറപ്പെടുന്നതിന് മുന്നേ നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ വഴിയില്‍ ചിലപ്പോള്‍ പിടി വീണേക്കാം. മറ്റൊന്നുമല്ല യാത്ര പുറപ്പെടുന്നതിനു മുന്നേ വാഹനത്തില്‍ മതിയായ രേഖകള്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ഇത് നമുക്കെല്ലാവര്‍ക്കും അറിയാമെങ്കില്‍ കൂടിയും ഒരു ഓര്‍മ്മപ്പെടുത്തലിന് കേരള പൊലീസിന്  ഫേസ്ബുക്ക്...

നിരത്തുകള്‍ പോര്‍ക്കളമല്ല; ഓര്‍മ്മപ്പെടുത്തലുമായി പൊലീസ്

നിരത്തുകള്‍ പോര്‍ക്കളമാക്കരുതെന്ന ഓര്‍മ്മപ്പെടുത്തലുമായി കേരള പൊലീസ്. ക്ഷമയും സംയമനവും വാഹനമോടിക്കുമ്പോൾ അത്യാവശ്യ ഘടകങ്ങളാണ്. മുന്നിലെത്താനുള്ള മത്സരവും ആവേശവും ആക്രോശവും ഒഴിവാക്കണം. ആവശ്യക്കാരെ കടത്തിവിടുക. സംയമനത്തോടെ അത്യാവശ്യത്തിനു മാത്രം ഹോൺ മുഴക്കുക. മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക തുടങ്ങിയ മുന്നറിയിപ്പാണ് പൊലീസ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.