Thursday
27 Jun 2019

Malappuram

ടിപ്പര്‍ ലോറി ഇടിച്ച്‌  യുവാവ് മരിച്ചു,  അപകടം  കണ്ട സഹോദരന്‍  കുഴഞ്ഞു വീണ് മരിച്ചു

മലപ്പുറം : ടിപ്പര്‍ ലോറി ഇടിച്ച്‌  യുവാവ് മരിച്ചു.  അപകടം  കണ്ട സഹോദരന്‍  കുഴഞ്ഞു വീണ് മരിച്ചു. എടരിക്കോട് ക്ലാരി മൂച്ചിയില്‍  പരുത്തിക്കുന്നില്‍ മജീദ്, സഹോ​ദ​രന്‍ മുസ്തഫ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക്...

കേന്ദ്ര സര്‍ക്കാര്‍ കനിയുന്നില്ല: പ്രതിസന്ധിയില്‍ ആടിയുലഞ്ഞ് ബിഎസ്എന്‍എല്‍

ബഷീര്‍ കല്ലായി മഞ്ചേരി: പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍. സ്ഥാപനത്തിന്റെ നിലനില്‍പ്പുതന്നെ ആശങ്കയിലായിരിക്കയാണ്. നിലനില്‍പ്പിനായുള്ള നയപരമായ തീരുമാനങ്ങളെടുക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിനോട് തീര്‍ത്തും അവഗണനാ മനോഭാവമാണെടുക്കുന്നഹറ. ഇത് വന്‍കിട കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കാനാണെന്ന ആക്ഷേപമുണ്ട്....

ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം; പിഴവ് പറ്റിയെന്ന് റിപ്പോര്‍ട്ട്‌

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പിഴവ് പറ്റിയെന്ന് റിപ്പോര്‍ട്ട്. ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന പിഴവാണ് സംഭവിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. ഡോക്ടര്‍ക്കു പുറമേ സ്റ്റാഫ് നേഴ്‌സ്, അനസ്‌തേഷ്യ...

മലപ്പുറം ഓണ്‍ലൈന്‍ തട്ടിപ്പ്; ഒരു കാമറൂണ്‍ സ്വദേശി കൂടി പിടിയില്‍

മലപ്പുറം: ഹൈടെക് സാങ്കേതിക വിദ്യയുപയോഗിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിലായി.കാമറൂണ്‍ പൗരന്‍ ങ്കോ മിലാന്റെയാണ് മഞ്ചേരിയില്‍ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി. സംഘത്തിലെ മറ്റുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ഹൈദരാബാദിലെ നീരദ്‌മേട്ടില്‍ ഒളിവില്‍...

മഞ്ചേരി മെഡിക്കല്‍ കോളജിലെ ആളുമാറി ശസ്ത്രക്രിയ; അന്വേഷണത്തിന് ഉത്തരവ്

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ആരോപണവിധേയനായ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോ സുരേഷ് കുമാറിനെതിരെയാണ്...

താനൂരിൽ ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു

മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ രണ്ട് മുസ്ലീം ലീ​ഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ള ലീഗ് പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. താനൂര്‍ നഗരസഭാ കൗണ്‍സിലര്‍ സിപി സലാം, ബന്ധു എപി മൊയ്തീന്‍കോയ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. മൊയ്തീന്‍ കോയയെ ഒരു സംഘം ആളുകള്‍...

വളാഞ്ചേരിയില്‍ വൃദ്ധയെ വെട്ടിക്കൊന്ന് സ്വര്‍ണം കവര്‍ന്ന കേസ്: വീട്ടുജോലിക്കാരിയ്ക്ക് ജീവപര്യന്തം

മലപ്പുറം: വളാഞ്ചേരിയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവ്. പാലക്കാട് ചെമ്പ്ര സ്വദേശി ശാന്തകുമാരിയെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2013 മാര്‍ച്ച് നാലിനാണ് വളാഞ്ചേരി സ്വദേശി കുഞ്ഞുലക്ഷ്മിയെ ശാന്തകുമാരി കൊലപ്പെടുത്തിയത്. കുഞ്ഞുലക്ഷ്മിയുടെ മകന്റെ വീട്ടിലെ...

മലപ്പുറം എ ആര്‍ ക്യാമ്പിലെ ആറ് പൊലീസുകാര്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍

മലപ്പുറം: മലപ്പുറം പാണ്ടിക്കാടുള്ള എ ആര്‍ ക്യാമ്പിലെ  ആറ് പൊലീസുകാര്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പു ജോലികള്‍ക്ക് പോയ പൊലീസുകാര്‍ മടങ്ങിയെത്തിയ ശേഷമാണ് ക്യാമ്പിൽ  പനിബാധ ഉണ്ടായത്. ക്യാമ്ബിലെ നൂറോളം പൊലീസുകാര്‍ക്ക് പനി പിടിപെട്ടതോടെ സാമ്പിളുകൾ...

പി വി അന്‍വറിന്റെ പ്രസ്താവന അബദ്ധജടിലം

മലപ്പുറം: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ നടത്തുന്ന പ്രസ്താവനകള്‍ അബദ്ധജടിലമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പും...

കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം; ആറു പേര്‍ക്ക് പരിക്ക്

മലപ്പുറം: കനത്ത മഴയില്‍ മരം കടപുഴകി വീണ് മൂന്ന് മരണം. ആറു പേര്‍ക്ക് പരിക്ക്. മലപ്പുറം നിലമ്പൂരിലെ പൂളക്കപ്പാറ ആദിവാസി കോളനിയിലാണ് അപകടം. പരിക്കേറ്റവരെ അടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളനിയില്‍ ഉത്സവം നടക്കുന്നതിനിടയിലായിരുന്നു അപകടം. മരം കാറ്റിലും മഴയിലും ഒടിഞ്ഞ്...