Wednesday
11 Dec 2019

Most Trending

സബ്‌സിഡി ഉള്ളിയ്ക്കായി വരി നിന്നയാൾ കുഴഞ്ഞു വീണ് മരിച്ചു

ഹൈദരാബാദ്: സബ്‌സിഡി ഉള്ളിയ്ക്കായി വരി നിന്നയാൾ കുഴഞ്ഞു വീണ് മരിച്ചു. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയില്‍ റയ്തൂ ബസാറിലാണ് സംഭവം. 55കാരനായ സംബയ്യയാണ് മരിച്ചത്. ഉള്ളി വില കിലോയ്ക്ക് 180 രൂപയിലെത്തി നില്‍ക്കുമ്പോള്‍ റയ്തൂ ബസാറില്‍ സബ്‌സിഡി നിരക്കിലാണ് സര്‍ക്കാര്‍ ഉള്ളി...

ജനയുഗം BIG IMPACT: ഒടുവിൽ നടൻ മണിയ്ക്ക് റേഷൻ കാർഡ്, Video

ബാല താരമായി സിനിമയിലെത്തിയ വയനാട്ടിലെ ആദിവാസി ബാലൻ മണിയെ എല്ലാവർക്കും അറിയാം. ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവാണ്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ കുറച്ച് കാലം സിനിമയിൽ നിന്ന് മാറി നിന്ന മണി ഇപ്പോൾ തിയറ്ററുകളിൽ പ്രേക്ഷകലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ ഉടലാഴം എന്ന സിനിമയുടെ...

കുറഞ്ഞ വിലയ്ക്ക് ഉള്ളി ഈയാഴ്ചയെത്തും

തിരുവനന്തപുരം: ദേശീയ തലത്തിൽ ഉള്ളി വില കത്തിക്കയറുമ്പോൾ സംസ്ഥാനത്ത് കുറഞ്ഞ വിലയ്ക്ക് ഈയാഴ്ച മുതൽ വിതരണം ചെയ്ത് തുടങ്ങും. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതും നാഫെഡ് രാജ്യത്തിനകത്തുനിന്ന് സംഭരിച്ചതുമായ ഉള്ളി രണ്ടു ദിവസത്തിനകം സംസ്ഥാനത്തെത്തും. കൊറിയയിൽ നിന്നും ഇറാനിൽ നിന്നും കിലോയ്ക്ക് 55...

മൊബൈൽ നിരക്ക് വർധനയ്ക്കു കാരണം പൊതുജനങ്ങൾക്ക് അറിയാത്ത ഈ ഒത്തുകളി

കൊച്ചി: മൊബൈൽ ഫോൺ വരിക്കാർക്ക് ഇരുട്ടടിയാകും വിധം സേവന നിരക്കുകളിലുണ്ടായ വർദ്ധന കേന്ദ്ര സർക്കാരും ടെലികോം കമ്പനികളും തമ്മിലുണ്ടായ ഒത്തുകളിയുടെ ഫലം. വിവിധ ഇനങ്ങളിലായി കമ്പനികൾ അടയ്ക്കേണ്ടിയിരുന്ന വൻ തുകയുടെ ഭാരം ലഘൂകരിക്കാൻ ഉന്നതതലത്തിൽ നടന്ന ആലോചനകളെ തുടർന്നാണ് നിരക്കുവർധനയെന്നാണ് വിവരം....

പുരുഷൻ എങ്ങനെയാണ് ബലാത്സംഗം ചെയ്യുന്നത്? കൗൺസിലിംഗ് സൈക്കോളജിസ്റ്റ് കല അനുഭവം തുറന്നെഴുതുന്നു

ഈയിടെയായി ഏറെ ചർച്ചയായ വിഷയമാണ് വർദ്ധിച്ചു വരുന്ന പീഡനങ്ങള്‍. ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ക്രൂര ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നത് രണ്ട് അഭിപ്രായങ്ങൾക്ക് വഴിവെച്ചു എങ്കിലും ഭൂരിഭാഗം ആൾക്കാരും അതിനെ അനുകൂലിച്ചാണ് രംഗത്തെത്തിയത്. ഈ സംഭവത്തിന്റെ...

‘ഉള്ളി’യെ കണ്ടാലറിയാം, ഊരിലെ പഞ്ഞം

കണ്ണൂര്‍: തളിപ്പറമ്പിലെ ഒരു ഹോട്ടലില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കം ഉള്ളിയെക്കുറിച്ചായിരുന്നു. ബീഫ് ഫ്രൈയുടെ മുകളില്‍ ഉള്ളിക്ക് പകരം കാബേജ് വിതറിയതിനെച്ചൊല്ലി അന്ന് തര്‍ക്കവും കയ്യാങ്കളിയും നടക്കുമ്പോള്‍ ഉള്ളിയെന്ന ഇദ്ദേഹം ഇന്നത്തെ അത്ര വിലയുള്ളവനായിരുന്നില്ല. അന്ന് അത് ഒരു കൗതുകവാര്‍ത്തയായി കണ്ട്...

ഹോങ്കോങിലെ അമേരിക്കൻ വ്യവസായികളെ തടവിലാക്കുകയും മക്കാവുവിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്തു

ഹോങ്കോങ്: അമേരിക്കൻ ചേമ്പർ ഓഫ് കൊമേഴ്സിന്റെ ചെയർമാനെയും പ്രസിഡന്റിനെയും ഹോങ്കോങിൽ തടവിലാക്കി. ചൈനീസ് അധീനതയിലുള്ള മക്കാവു നഗരത്തിലേക്ക് ഇവർക്ക് പ്രവേശനവും നിഷേധിക്കുകയും ചെയ്തു. ചെയർമാൻ റോബർട്ട് ഗ്രീവ്സും പ്രസിഡന്റ് താരാ ജോസഫും ചേമ്പറിന്റെ വാർഷിക യോഗത്തിൽ പങ്കെടുക്കാനായാണ് മുൻ പോർച്ചുഗീസ് കോളനിയിലേക്ക്...

ബ്രസീലിയ: രണ്ട് തദ്ദേശീയ നേതാക്കൾ ബ്രസീലിലെ മരാൻഹോ സംസ്ഥാനത്തുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം ഒരു പ്രമുഖ പട്ടികവർഗ നേതാവ് ആമസോൺ മഴക്കാടുകളിൽ വച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇതെന്നതും ശ്രദ്ധേയമാണ്. മഴക്കാടുകളുടെ സംരക്ഷകരായ ഗുവയ്ജാര പട്ടികവർഗത്തിൽ പെട്ടഫിർമിനോ ഗുവയ്ജാര, റെയ്മുണ്ടോ ഗുവെജജാര...

ചൈനയും തായ്‌വാനും വൻ കൈക്കൂലി വാഗ്ദാനം ചെയ്തതായി സോളമൻ ദ്വീപിലെ എംപിമാർ

ബെയ്ജിങ്: ചൈനയും തായ്‌വാനും വൻ കൈക്കൂലി വാഗ്ദാനം ചെയ്തതായി സോളമൻ ദ്വീപിലെ എംപിമാർ വെളിപ്പെടുത്തി. ചൈനയിൽ അടുത്തിടെ ഉണ്ടായ നയതന്ത്ര പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ പിന്തുണയ്ക്കായാണ് ഇത്തരത്തിൽ കൈക്കൂലി വാഗ്ദാനം ചെയ്തതെന്നും ഇവർ വ്യക്തമാക്കി. സോളമൻ ദ്വീപിലെ പ്രധാനമന്ത്രി മനാസെ സൊഗാവർ...

ജിഎസ്‌ടി സ്ലാബുകൾ ഉയർത്താൻ കേന്ദ്രസർക്കാർ; വരുന്നു വൻവിലക്കയറ്റം

ന്യൂഡല്‍ഹി: സാമ്പത്തികമാന്ദ്യത്തെ നേരിടാൻ ചരുക്കുസേവന നികുതി (ജിഎസ്‌ടി) നിരക്കുകൾ ഭീമമായി ഉയര്‍ത്തുന്നതോടെ രാജ്യം അതിഭീമമായ വിലക്കയറ്റത്തിലേയ്ക്ക്. മാന്ദ്യത്തിന്റെ പേരിൽ കോർപ്പറേറ്റുകൾക്കുള്ള നികുതി നിരക്കുകളിൽ ഇളവ് നൽകിയ കേന്ദ്രം സാധാരണക്കാരെ പിഴിഞ്ഞ് നഷ്ടം നികത്തുവാൻ പോകുന്നുവെന്ന് ഉറപ്പായി. ജിഎസ്‌‍ടി നിരക്കുകൾ വർധിപ്പിക്കുമെന്ന വാർത്തകൾ...