Thursday
22 Aug 2019

Articles

മറന്നുവോ നമ്മള്‍?

ഇന്ന് 2019, ഓഗസ്റ്റ് 12. ഇന്ത്യ എന്ന രാഷ്ട്രത്തെ ശാസ്ത്രാഭിമുഖ്യമുള്ള ഒന്നാക്കി വളര്‍ത്തിയെടുക്കുന്നതിനു നേതൃത്വം വഹിച്ച മഹാനായ ഡോ. വിക്രം സാരാഭായിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തിരശീല വീഴുകയാണ്. രാജ്യം ഈ മഹാനെ വേണ്ടവിധം ആദരിച്ചോ? അദ്ദേഹം വളര്‍ത്തിയെടുത്ത ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍...

ദുരന്തകാലത്തേക്ക് ചില നിര്‍ദ്ദേശങ്ങള്‍ വീണ്ടും…

കേരളം വീണ്ടും ഒരു ദുരന്തകാലത്തിലൂടെ കടന്നുപോവുകയാണ്. വടക്കന്‍ കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രൂക്ഷമാണ് സ്ഥിതി എന്ന് പറയുന്നു. ഈ സാഹചര്യത്തില്‍ കുറച്ചു നിര്‍ദ്ദേശങ്ങള്‍ പറയാം. 1. സഹായം ചോദിക്കുന്നത് ശക്തിയാണ്, ദൗര്‍ബല്യമല്ല: നമ്മളില്‍ കൂടുതല്‍ പേര്‍ക്കും ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിച്ചാണ് ശീലം,...

ഊഷ്മളഹൃദയനായ കമ്മ്യൂണിസ്റ്റ്

കേരളത്തിലെ, പ്രത്യേകിച്ച് തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല സംഘാടകനും നേതാവുമായിരുന്ന കെ സി ജോര്‍ജിന്റെ മുപ്പത്തിമൂന്നാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. അത്യന്തം ഊഷ്മള ഹൃദയനും, പ്രസാദാത്മകനും കഥകളും തമാശകളും പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന നര്‍മ്മഭാഷണപ്രിയനുമായ ഒരു മനുഷ്യനായിരുന്നു കെ സി. തിരുവിതാംകൂറില്‍ കമ്മ്യൂണിസ്റ്റ്...

ജമ്മു-കശ്മീരിന്റെ അസ്തിത്വം വിസ്മരിക്കരുത്

എ റഹീംകുട്ടി പുതിയ നിയമനിര്‍മ്മാണങ്ങള്‍ ഒന്നൊന്നായി ദോശ ചുട്ടെടുക്കുന്ന വേഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദിനംപ്രതി നിയമമാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ വര്‍ത്തമാനത്തെയും ഭാവിയെയും വരെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന നിയമങ്ങള്‍ ഇക്കൂട്ടത്തില്‍ നമുക്ക് കാണാന്‍ കഴിയും. ഇന്ത്യയില്‍ നിയമനിര്‍മ്മാണങ്ങള്‍ക്ക് ബാധ്യതപ്പെട്ട ജനാധിപത്യത്തിന്റെ ഈറ്റില്ലമാണ് പാര്‍ലമെന്റും നിയമസഭകളും. എന്നാല്‍...

ഊര്‍ജ്ജിത പ്രശ്‌നപരിഹാരത്തിനായി വനം അദാലത്തുകള്‍

വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് പരിഹാരം കാണുന്നതിനായി വിവിധ തലത്തിലുള്ള വനഓഫീസുകളില്‍ പരിഗണനയ്ക്കായി സമര്‍പ്പിക്കപ്പെടാറുള്ളത്. വിവിധ കാരണങ്ങള്‍ കൊണ്ട് തീരുമാനമാകാതെ കിടക്കുന്ന ഫയലുകള്‍ പല വകുപ്പിലുമെന്ന പോലെ വനം വകുപ്പിലുമുണ്ട്. ഇവ പരിഹരിക്കുന്നതിനായി ഒരു തീവ്രയത്‌ന പരിപാടിക്ക് വനം വകുപ്പ്...

വിദ്യാഭ്യാസം സാംസ്‌കാരിക മാറ്റങ്ങളുടെ മുന്നേറ്റമാകണം

നിലവിലുള്ള അഫിലിയേറ്റഡ് മാതൃകയില്‍ കോളജുകളും യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള ബന്ധമെന്നത് സിലബസ് രൂപീകരണവും അവയുടെ ബോധനപരിശ്രമങ്ങളുമായി പരിമിതപ്പെട്ടിരിക്കുന്നു. അഫീലിയേറ്റഡ് സിസ്റ്റം പുത്തന്‍ സാഹചര്യങ്ങളില്‍ അഭികാമ്യമല്ലെന്നു കരുതുന്ന, കരട് രേഖ വ്യക്തമാക്കേണ്ടത് ടൈപ്പ് 1, 2, 3 സ്ഥാപനങ്ങള്‍ തമ്മിലുള്ള പ്രവര്‍ത്തന ബന്ധമെന്തെന്നുള്ളതാണ്. കൂടാതെ...

ദേശീയ വിദ്യാഭ്യാസ നയവും ഉന്നതവിദ്യാഭ്യാസ മേഖലയും

1986-ലെ ദേശീയ വിദ്യാഭ്യാസ നയം ഏകദേശം മുപ്പതു വര്‍ഷങ്ങളിലധികം കാലമായി ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ സ്വാധീനിച്ചുകൊണ്ട് നിലനില്‍ക്കുകയാണ്. ഈയൊരവസരത്തിലാണ് രണ്ടാം നരേന്ദ്രമോഡി ഗവണ്‍മെന്റ് വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം ഉണ്ടാക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള മറ്റൊരു ദേശീയ വിദ്യാഭ്യാസ നയത്തിനുള്ള കരട് രേഖ രാജ്യത്തിന്...

കാലം മായ്ക്കാത്ത കണ്ണുനീര്‍

ജപ്പാന്‍ നഗരമായ ഹിരോഷിമയില്‍ മാനവചരിത്രത്തിലാദ്യമായി അമേരിക്ക അണുസ്‌ഫോടനം നടത്തിയ കാലം മായ്ക്കാത്ത കണ്ണീരിന്റെ 74-ാം വാര്‍ഷികദിനമാണിന്ന്. രണ്ടാം ലോകമഹായുദ്ധത്തില്‍ പരാജയം സമ്മതിച്ച ജപ്പാനുനേരെ 1945 ഓഗസ്റ്റ് ആറിന് പുലര്‍ച്ചെ 8.15നാണ് പ്രസിഡന്റ് ഹാരി എസ് ട്രൂമാന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹിരോഷിമയില്‍ അണുസ്‌ഫോടനം...

സഹ്യനേക്കാളും പൊക്കം നിളയേക്കാള്‍ ആര്‍ദ്രത…..

ഡോ. ആര്‍ എസ് രാജീവ് ആധുനികതയുടെ സൂര്യവെളിച്ചം ആദ്യം തെളിഞ്ഞിറങ്ങിയത്. ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകളിലാണ്. കവിതയും ജീവിതവും ഈ കവിയെ സംബന്ധിച്ച് രണ്ടായിരുന്നില്ല. ആരെയും കൂസാതെ, നിലപാടുകളില്‍ തികഞ്ഞ സത്യസന്ധത പുലര്‍ത്തിയ ആറ്റൂര്‍ എല്ലാവിധ സ്വാര്‍ത്ഥ താല്‍പര്യങ്ങളെയും തന്റെ ജീവിതത്തിന് പുറത്തുനിര്‍ത്തി....

കശ്മീരിനെ അശാന്തിയുടെ താഴ്‌വരയാക്കിയാല്‍ ആര്‍ക്കാണ് ലാഭം

രാഷ്ട്രീയ ലേഖകന്‍ ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെയ്ക്ക് പോവുകയാണ്. പ്രതീക്ഷിച്ചതിലും വൈകിയാണവിടത്തെ തെരഞ്ഞെടുപ്പ് തീയതി തന്നെ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പാവാമെന്നതായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. ഇതുപക്ഷെ നരേന്ദ്രമോഡി സര്‍ക്കാര്‍ സമ്മതം മൂളിയില്ല. വീണ്ടും അധികാരത്തിലെത്തിയശേഷമാണ് കശ്മീരിന്റെ...