Tuesday
19 Mar 2019

Columns

പാകിസ്ഥാനുമായി ചര്‍ച്ച വേണ്ടെങ്കില്‍ പിന്നെ വേണ്ടതെന്ത്; യുദ്ധമോ?

1947 ല്‍ ബ്രിട്ടീഷുകാര്‍ അവരുടെ കോളനിവാഴ്ചയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് ഇന്ത്യയെന്ന ഉപഭൂഖണ്ഡം വിട്ടുപോയത് ഈ നാടിനോട് ചെയ്യാവുന്ന ദ്രോഹങ്ങള്‍ക്കെല്ലാം അടിത്തറപാകിക്കൊണ്ടാണ്. ഓഗസ്റ്റില്‍ തൊട്ട് തലേന്നും പിറ്റേന്നുമായി പാകിസ്ഥാനെന്നും ഇന്ത്യയെന്നും രണ്ടു രാജ്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ്. മതപരവും വംശീയവുമായ ലഹളകള്‍ മൂലം ഈ മേഖലയാകെ...

വെറുപ്പ് മൂലധനമാക്കുന്നവര്‍

ഭരണം പിടിച്ചെടുക്കാനും നിലനിര്‍ത്താനും വെറുപ്പ് എന്ന വികാരം മൂലധനമാക്കാമെന്ന് മത-സേ്വച്ഛാധിപത്യ രാഷ്ട്രങ്ങളിലെ അധിപന്‍മാരെ പോലെ ഇന്ത്യന്‍ ഭരണാധികാരികളും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വിദേ്വഷം വളര്‍ത്തുന്നതിനൊപ്പം അപരനെ നിര്‍മ്മിക്കുക കൂടി ചെയ്താല്‍ ആഭ്യന്തരമായുണ്ടാകുന്ന എല്ലാ വെല്ലുവിളികളെയും ചെലവില്ലാതെ പരിഹരിക്കാനാവുമെന്നും ഭരണാധികാരികള്‍ കണ്ടെത്തിക്കഴിഞ്ഞു. ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളില്‍ മിക്കതും...

പരാജയഭീതികൊണ്ട് തിരശീലയ്ക്ക് പിന്നിലേക്ക് ഓടിമറയുന്നവര്‍

കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരാര്‍ഥികളാകുവാന്‍ കോണ്‍ഗ്രസില്‍ കുത്തൊഴുക്കാണ്. ഒരു മണ്ഡലത്തില്‍ തന്നെ എണ്ണിതീര്‍ക്കുവാനാവാത്തത്ര സ്ഥാനാര്‍ഥികള്‍ രംഗത്തുവരും. അവര്‍ സ്വന്തം അനുയായികളെ കൊണ്ട് തങ്ങള്‍ക്ക് ജയ് വിളിപ്പിക്കും. ലോ-കമാന്‍ഡിനെയും ഹൈക്കമാന്‍ഡിനെയും സ്വാധീനിക്കുവാന്‍ ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കും. അക്കാര്യത്തില്‍ ഗ്രൂപ്പ് ഭേദമൊന്നുമുണ്ടാവുകയില്ല. സീറ്റ്...

അഞ്ചു വര്‍ഷത്തെ മോഡിഭരണം എന്ന ദുരന്തം

വലിയ പ്രചരണ കോലാഹലങ്ങളോടെയാണ് 2014 ലെ തെരഞ്ഞെടുപ്പിനെ നരേന്ദ്രമോഡി നയിച്ച എന്‍ഡിഎ സഖ്യം നേരിട്ടത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും, സ്വകാര്യവല്‍ക്കരണ നയങ്ങളും, ഇന്ധന വിലക്കയറ്റവും, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവും മുതല്‍ ആധാര്‍ നടപ്പിലാക്കുന്നതടക്കമുളള വിഷയങ്ങളില്‍ ഇടതുപക്ഷ നിലപാടുകള്‍ പകര്‍ത്തിയെഴുതിയ...

അലസിപ്പോയ കൊറിയ – യുഎസ് ഉച്ചകോടി

ഫെബ്രുവരി 27-28 തീയതികളില്‍ വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയില്‍ അമേരിക്കയും വടക്കന്‍ കൊറിയയും തമ്മില്‍ നടന്ന ഉച്ചകോടി ഒരു തിരുമാനവുമാകാതെ പൊടുന്നനെ അവസാനിച്ചത് മിക്ക ലോക രാഷ്ട്രങ്ങള്‍ക്കും ഒരു ആശ്ചര്യമായിരുന്നു. കാരണം, എട്ടുമാസം മുന്‍പ് സിംഗപ്പൂരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപും വടക്കന്‍ കൊറിയ...

വെടിവയ്പില്‍ തകര്‍ന്നത് മിഠായി ഭരണികള്‍!

എണ്‍പതുകളുടെ ആദ്യമാണ്. തലസ്ഥാനത്ത് ഒരു വര്‍ഗീയലഹള നടന്നു. 'ചന്ദ്രശാലാശതങ്ങളും ചാരുതര ഹര്‍മ്യങ്ങളും ചന്ദ്രികാ ചര്‍ച്ചിതമാം പ്രാകാരങ്ങളു'മുള്ള പഴവങ്ങാടി കോട്ടയ്ക്കകത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു ചുറ്റുപാടും കത്തിക്കാളി. തീജ്വാലകള്‍ ക്ഷേത്രത്തിനു മുന്നിലെ കോട്ടവാതിലിനു മുകളിലേയ്ക്ക് വരെ പടര്‍ന്നു. കാര്‍ത്തികതിരുനാള്‍ തിയേറ്ററിന് ഓരം പറ്റിയുള്ള...

മോഡി ഭരണത്തിന്റെ അന്ത്യനാളുകള്‍

മോഹന സുന്ദര വാഗ്ദാനങ്ങളുമായി അധികാരത്തില്‍ വന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ അതിന്റെ അന്ത്യനാളുകളിലേക്കടുക്കുമ്പോള്‍ രാജ്യത്തെ എവിടെ കൊണ്ടുചെന്നെത്തിച്ചു എന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കും. ഓക്‌സ് ഫാം റിപ്പോര്‍ട്ടനുസരിച്ച് ഇന്ന് ഇന്ത്യയുടെ ആകെ സമ്പത്തിന്റെ 77 ശതമാനം രാജ്യത്തെ സമ്പന്നരായ 10 ശതമാനത്തിന്റെ കയ്യിലാണ്....

തടവിലായ മുറിവേറ്റ ഹൃദയങ്ങള്‍

'ദശകങ്ങളായി മുന്‍ സര്‍ക്കാരുകള്‍ ഏറെക്കുറെ അത്ഭുതകരമായി കൈകാര്യം ചെയ്ത് വിജയം കൈവരിച്ച ഒരു വിഷയമാണ് നരേന്ദ്രമോഡി ബലാകോട്ട് ആക്രമണത്തിലൂടെ ചിന്താശൂന്യമായി സങ്കീര്‍ണമാക്കിയത്. കശ്മീര്‍ പ്രശ്‌നം ആഭ്യന്തര വിഷയമാണെന്നും അന്താരാഷ്ട്ര തര്‍ക്ക പരിഹാരത്തിന് തങ്ങള്‍ വഴങ്ങില്ലെന്നും 1947 മുതല്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രത്യാക്രമണത്തിന്...

അമ്പത് വസന്തങ്ങള്‍ ചൂടിയ യക്ഷി

മലമ്പുഴ അണക്കെട്ടിനോട് ചേര്‍ന്നുള്ള വിശാലമായ ഉദ്യാനത്തില്‍ കേരളത്തിന്റെ മഹാശില്‍പി കാനായി കുഞ്ഞിരാമന്‍ സൃഷ്ടിച്ച യക്ഷി അമ്പത് വസന്തങ്ങള്‍ ചൂടിയിരിക്കുന്നു. യക്ഷികള്‍ക്ക് വാര്‍ധക്യമില്ല. എന്നും കുന്നും യൗവനം. മനുഷ്യസങ്കല്‍പത്തിലെ ഏറ്റവും കാവ്യാത്മകമായ ഒരു രൂപമാണ് യക്ഷി. പടയണിയിലെ സുന്ദരയക്ഷിയോട് മനുഷ്യര്‍ക്കുള്ള അടുപ്പം ആലോചിച്ചാല്‍...

തെരഞ്ഞെടുപ്പ് തീയതി ഉടന്‍, മോഡി ഉദ്ഘാടന തിരക്കില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് സൂചന. അതുകൊണ്ടാണ് പുല്‍വാമ ഭീകരാക്രമണം, ബലാക്കോട്ട് വ്യോമാക്രമണം എന്നിവയൊക്കെ ദേശീയ രാഷ്ട്രീയത്തില്‍ കത്തിനില്‍ക്കുമ്പോഴും പ്രധാനമന്ത്രി മോഡി ഉദ്ഘാടന മഹാമഹങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. ഇന്ത്യ - പാക് സംഘര്‍ഷം നിലനില്‍ക്കുകയാണെങ്കിലും പൊതുസമൂഹത്തിന്റെ മനസില്‍ ഈ...