Wednesday
21 Aug 2019

Editorial

ജമ്മു-കശ്മീര്‍: ബലിയാടുകളെ കണ്ടെത്താനുള്ള ശ്രമം

പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും സന്ദര്‍ശിക്കാന്‍ ശ്രീനഗറിലെത്തിയ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയെയും സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയേയും വിമാനത്താവളത്തില്‍ സുരക്ഷാസേന തടഞ്ഞു. ഇരുനേതാക്കളും സന്ദര്‍ശനാനുമതി തേടി ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ഗുലാം നബി...

വീണ്ടും നമുക്ക് കൈകോര്‍ക്കാം

മലയാളക്കരയെയാകെ പ്രളയം വിഴുങ്ങിയ ആ രാത്രിയുടെ ആണ്ടെത്താന്‍ ആറു ദിനം മാത്രം ശേഷിക്കെ ഭീതി പടര്‍ത്തി വീണ്ടും ജലതാണ്ഡവം തുടങ്ങിയിരിക്കുന്നു. ഒന്നില്‍ നിന്ന് കരകയറിയത് മതവും മനസും മറന്ന് കേരളത്തെയാകെ കാരുണ്യത്തിന്റെ കൈക്കുമ്പിളില്‍ ഒതുക്കിയാണ്. അതേ കെട്ടുറപ്പും കരുത്തും പുറത്തെടുത്ത് ഭരണകൂടവും...

സുഷമ ഒരു അധ്യായം

ഉമാഭാരതി, കെ പി ശശികല, പ്രഞ്ജാ സിങ് താക്കൂര്‍... ഈ കൂട്ടത്തില്‍ ഒരാളായി സുഷമ സ്വരാജിനെ വിലയിരുത്താന്‍ ആഗ്രഹിക്കുന്നില്ല. ചിന്തകളുടെ ചില ഓരത്ത് ഒളിഞ്ഞുകിടക്കുന്ന സോഷ്യലിസ്റ്റ് ആശയങ്ങളെ പാടെ സംഘപരിവാരത്തില്‍ തളച്ചിടാന്‍ അറിഞ്ഞോ അറിയാതെയോ കഴിയാതെപോയ വനിതാ നേതാവായാണ് സുഷമ സ്വരാജിനെ...

പിഎസ്‌സി: യഥാര്‍ഥ കുറ്റവാളികളെ ഉടന്‍ കണ്ടെത്തണം

ഏറ്റവും വിശ്വസനീയവും സുതാര്യവുമായ സംവിധാനത്തിലൂടെയാണ് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. കുറ്റമറ്റരീതിയിലുള്ള പരീക്ഷാസംവിധാനം അതിന്റെ സുപ്രധാന മേന്മകളില്‍ ഒന്നാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഏറ്റവും ആധുനികമായ പ്രയോഗങ്ങളിലൂടെ പരിഷ്‌കരിച്ച രീതിയിലുള്ളതാണ് പരീക്ഷ നടത്തിപ്പും തുടര്‍നടപടികളും. അതുകൊണ്ടുതന്നെ വിശ്വാസ്യതയാണ് കേരള പിഎസ്‌സിയുടെ...

ഭീതിയുടെ ഭരണഘടനാ വിഭജനം

രണ്ടാം മോഡി സര്‍ക്കാര്‍ രണ്ട് മാസം പിന്നിട്ടത് കരുതി തന്നെയായിരുന്നു. മണ്ണപ്പം ചുടുന്ന ലാഘവത്തില്‍ നിരവധി ജനവിരുദ്ധ ബില്ലുകള്‍ പാസാക്കിയെടുത്തു. രാജ്യത്തിന്റെ വൈകാരികതയെ ചോദ്യം ചെയ്ത് കശ്മീരിനെ വെട്ടിമുറിച്ചുള്ള വിജ്ഞാപനവും ഇറക്കി. ജനാധിപത്യ രീതിയില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ വിലകല്‍പ്പിക്കാതെയായിരുന്നു ഇത്. പാര്‍ലമെന്റിന്റെ...

ഈ പൊലീസിനെ തിരുത്തുക തന്നെ വേണം

തിരുവനന്തപുരത്ത് ഐഎഎസ് ഉദ്യോഗസ്ഥന്‍ അമിത മദ്യലഹരിയില്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യമുണ്ടായ സംഭവം പൊലീസിലെയും ഉദ്യോഗസ്ഥമേഖലയിലെയും പുഴുക്കുത്തുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വഴിവച്ചിരിക്കുകയാണ്. ഈ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് തുടക്കം മുതല്‍ ദുരൂഹതകളും ഗൂഢനീക്കങ്ങളും മനസിലാക്കാവുന്ന നടപടികളാണുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സിറാജ് യൂണിറ്റ്...

പോരാട്ടം തുടരണം

  ഉന്നാവോ സംഭവം ചുട്ടുപൊള്ളിക്കുന്ന സത്യമാണ് വെളിപ്പെടുത്തുന്നത്. ഏറ്റവും ക്രൂരമായ അനീതിക്കാണ് കുട്ടി ഇരയായതെങ്കിലും ശത്രു അധികാരത്തിന്റെ ഹുങ്കില്‍ നിവര്‍ന്ന് നില്‍ക്കുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. എല്ലാവിധ നിയമപരമായ പരിരക്ഷയും ലഭിക്കുമെന്ന് പറയുമ്പോഴും ശത്രുഭാഗത്തിന് ശക്തി ലഭിക്കുന്നു. ഒറ്റയ്ക്ക് പോരാടുമ്പോഴും കൗമാരക്കാരിയായ ഇരയ്ക്ക്...

യുഎപിഎ; തിരുത്തലിനുള്ള സമ്മര്‍ദ്ദങ്ങള്‍ തുടരണം

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ ഭേദഗതി നിയമം (യുഎപിഎ) രാജ്യസഭയും കടന്നിരിക്കുന്നു. ഇനി രാഷ്ട്രപതിയുടെ അംഗീകാരമെന്ന സാങ്കേതികത്വം കൂടി കഴിയുന്നതോടെ അത് രാജ്യത്ത് പ്രാബല്യത്തിലാകും. രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യസമ്മേളനത്തില്‍ നിരവധി വിവാദപരമായ നിയമഭേദഗതികളാണ് പാസാക്കിയെടുത്തിരിക്കുന്നത്. അധികാരത്തിലേറി ആദ്യ മാസങ്ങളില്‍...

നടക്കുന്നത് കേള്‍ക്കാനും കാണാനും പാടില്ലാത്തത്

പരമോന്നത കോടതിയാണ് ചോദിക്കുന്നത്, എന്താണ് ഈ രാജ്യത്ത് നടക്കുന്നതെന്ന്. നിയമപരമായ യാതൊന്നും ഇവിടെ നടക്കുന്നില്ലെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഉന്നാവോ സംഭവം ഏറ്റവും ഹീനമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. ആദിത്യനാഥിന്റെ ഭരണകൂടം കോടതിയുടെ അന്ത്യശാസനത്തിന് വിലകല്‍പ്പിച്ചാല്‍ ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട്...

തൊഴില്‍ അവകാശങ്ങള്‍ ചവിട്ടിമെതിക്കാന്‍ അനുവദിച്ചുകൂട

ലോക്‌സഭ ചൊവ്വാഴ്ച പാസാക്കിയ വേതന നിയമം (വേജ്‌കോഡ്) ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ മാന്യമായ തൊഴിലിനും വേതനത്തിനുമുള്ള അവകാശം കവര്‍ന്നെടുക്കുന്നതാണ്. തൊഴിലിട തുല്യതയും നീതി ലഭിക്കാനുള്ള തൊഴിലാളികളുടെ സാധ്യതകളും അത് നിഷേധിക്കുന്നു. വേതനം, ബോണസ്, അവയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ എന്നിവ ഏകീകരിക്കുന്നതിന്റെ പേരില്‍...