Thursday
18 Jul 2019

Sahapadi

തരു മാത്രേ നമ; വൃക്ഷ മാതാവിന് നമസ്‌കാരം

ഡോ. ലൈല വിക്രമരാജ്‌ മക്കളില്ലാത്ത ഒരമ്മ. എന്നാല്‍ ആയിരക്കണക്കായ മക്കളുടെ അമ്മയാണവര്‍. മക്കളാകട്ടെ താന്‍ നട്ടു പരിപാലിച്ച് വലുതാക്കിയ തണല്‍മരങ്ങള്‍. കൂട്ടുകാര്‍ക്ക് വിസ്മയം തോന്നാം. അദ്ഭുതപ്പെടുത്തുന്ന, ഇന്നലെ വരെ കേട്ടിട്ടു പോലുമില്ലാത്ത വ്യത്യസ്തയായൊരമ്മയുടെ കഥയാണ് പറഞ്ഞുവരുന്നത്. ആ അമ്മയുടെ പേര് 'തിമ്മക്ക'....

പ്രാണവായു മലിനമാക്കരുത്

ഡോ. ലൈലാ വിക്രമരാജ് ലോക പരിസ്ഥിതി ദിനമായിരുന്നു ജൂണ്‍ 5. 1972 ജൂണില്‍ ഐക്യരാഷ്ട്ര സഭയുടെ ഒരു യോഗം ചേര്‍ന്നാണ് എല്ലാ വര്‍ഷവും ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുവാന്‍ തീരുമാനമെടുത്തത്. 1973 മുതല്‍ എല്ലാ വര്‍ഷവും ഈ ദിനം...

പാഞ്ജിയ എന്ന ഏക ഭൂഖണ്ഡം

ഇരുപത്തിയഞ്ച് കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അതായത് പെര്‍മിയര്‍ യുഗത്തില്‍, ഭൂമിയില്‍ ഒരേ ഒരു ഭൂഖണ്ഡമേ ഉണ്ടായിരുന്നുള്ളു എന്ന് കൂട്ടുകാര്‍ കേട്ടിട്ടുണ്ടോ? നമ്മുടെ ഭൂമിക്ക് പറയുവാന്‍ അങ്ങനെയൊരു ചരിത്രം കൂടിയുണ്ട്. 'Present is the key to the past' എന്ന ജിയോളജിസ്റ്റുകളുടെ...

വിടരുമോ ഈ സൂര്യകാന്തി?

ഡോ. ലൈലാവിക്രമരാജ് ലോകത്തെ ഏറ്റവും ധീരയായ പെണ്‍കുട്ടി, പുരോഗമനവാദിയും പോരാളിയുമൊക്കെയായ മലാല യൂസഫ് സായ്‌യെ കൂട്ടുകാര്‍ മറന്നിട്ടുണ്ടാവില്ല. പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിഷേധത്തിനും സ്ത്രീവിരുദ്ധതയ്ക്കുമെതിരെ പ്രതികരിച്ചതിന് മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന താലിബാന്‍ ഭീകരതയുടെ ഇരയാകേണ്ടിവന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മലാലയെ ആര്‍ക്കും മറക്കാന്‍ കഴിയില്ല....

കവിയും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ കുമാരനാശാന്‍

ഭരതന്നൂര്‍ ഡോ. സി വസന്തകുമാരന്‍ ശ്രീനാരായണ ഗുരുദേവന്റെ അരുമശിഷ്യനും ആധുനിക മഹാ കവിത്രയത്തില്‍ ഒരാളുമായ 'കുമാരു' എന്ന എന്‍ കുമാരനാശാന്‍ ആശയഗംഭീരനും സ്‌നേഹഗായകനും സാമൂഹ്യപരിഷ്‌കരണ നേതൃത്വ നിരയിലുള്ള സമുന്നതനും ആയിരുന്നു. മലയാളത്തിന്റെ പരമ്പരാഗത കാവ്യശൈലിയില്‍ നിന്ന് വ്യത്യസ്തമായ കവന ചാതുരി പ്രദര്‍ശിപ്പിച്ചുകൊണ്ട്...

കുഴപ്പക്കാരായ പതിവ്രതകളും ചൊവ്വാദോഷക്കാരിയായ ഗൃഹനായികയും

ബിനു കെ സാം വ്രതം നോക്കേണ്ട മലയാളി വൃതമേ നോക്കൂ എന്നു ശഠിച്ചാലെന്തു ചെയ്യും ? പിന്നെ, ഭര്‍ത്താവിനെ വ്രതമാക്കുന്നവളെ ഭര്‍ത്താക്കന്മാരാല്‍ ചുറ്റപ്പെട്ടവളാക്കുന്നതില്‍ അത്ഭുതപ്പെടണോ? പാവം പതിവ്രത പതിവൃതയായിപ്പോകുന്നു. ഗൃഹപ്പിഴക്കാരിയായ ഗ്രഹനായികയ്ക്ക് ചൊവ്വാദോഷവും ശനിപ്പിഴയും വന്നാല്‍ നിസ്സംശയം പറയാം കുഴപ്പം അവര്‍ക്കല്ല...

കുട്ടികളുടെ സ്വന്തം യുനിസെഫ്

ഡോ. ലൈലാ വിക്രമരാജ് രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ കുഞ്ഞുങ്ങള്‍ തികച്ചും അനാഥരായിത്തീര്‍ന്നു. രണ്ടു കോടിയോളം അനാഥ ബാല്യങ്ങള്‍ തെരുവില്‍ തെണ്ടിനടക്കേണ്ട അവസ്ഥയാണുണ്ടായത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഹെര്‍ബര്‍ട്ട് ഹൂവര്‍ക്ക് ഈ കാഴ്ച സഹിക്കാവന്നതിനുമപ്പുറമായിരുന്നു. അദ്ദേഹം അവിസ്മരണീയമായൊരു പ്രഖ്യാപനം നടത്തുകയുണ്ടായി....

ഊര്‍ജ്ജം കാത്തുകൊള്ളണേ…

ഗിഫു മേലാറ്റൂര്‍ 'ഉയിരാണ് ഊര്‍ജ്ജം' എന്നറിയാമോ?ജലക്ഷാമം,ഭക്ഷ്യക്ഷാമം, പവര്‍കട്ട് ഇങ്ങനെ എന്തൊക്കെ പ്രശ്‌നങ്ങളാണ് ഇന്ന് നമുക്ക് നേരിടേണ്ടി വരുന്നത്....! മനുഷ്യന്റെ നിയന്ത്രണങ്ങളില്ലാത്ത ഉപയോഗങ്ങളാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍. ഇത് നമ്മുടെ ഊര്‍ജ്ജസ്രോതസ്സുകളെ വന്‍ തോതില്‍ ക്ഷയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പല ക്ലാസ്സുകളിലും ഊര്‍ജ്ജവും അവ...

അടിമത്വത്തിനും അനാചാരങ്ങള്‍ക്കുമെതിരെയുള്ള കേരളത്തിന്റെ നവോത്ഥാന പോരാട്ടങ്ങള്‍

വലിയശാല രാജു കല്ലുമാല സമരം അഥവാ പെരിനാട് സമരം കീഴാളജാതി വിഭാഗത്തിലെ സ്ത്രീമുന്നേറ്റ സമരമാണ് കല്ലുമാല സമരം. പെരിനാട് ലഹള എന്നും ഇതറിയപ്പെടുന്നു. അയിത്തജാതിയില്‍പ്പെട്ട സ്ത്രീകള്‍ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയവകൊണ്ടുള്ള കല്ലുമാല അണിയണമെന്നായിരുന്നു വ്യവസ്ഥ. സ്വര്‍ണം, വെള്ളി എന്നിവകൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ അവര്‍ക്ക്...

ഇരുട്ടിന്റെ ആത്മാവ്

കഥാപാത്രങ്ങള്‍- വേലായുധന്‍, ശങ്കരന്‍കുട്ടി, അമ്മുക്കുട്ടി, അച്ചുതന്‍ നായര്‍, നീലി എം ടി വാസുദേവന്‍നായരുടെ പ്രശസ്തമായ ഒരു നോവലാണ് 'ഇരുട്ടിന്റെ ആത്മാക്കള്‍.' ഇദ്ദേഹം ഒട്ടേറെ പ്രസിദ്ധമായ നോവലുകളുടെ സ്രഷ്ടാവാണ്. രണ്ടാമൂഴം, അസുരവിത്ത്, നാലുകെട്ട്, കാലം എന്നിവ ഉദാഹരണങ്ങളാണ്. കൂടാതെ ഇദ്ദേഹം നാടകകൃത്ത്, തിരക്കഥാകൃത്ത്,...