Technology

ടെലഗ്രാം നിരോധിക്കണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: മെസേജിംഗ് പ്ലാറ്റ്ഫോമായ ടെലഗ്രാം നിരോധിക്കണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയില്‍ ഹര്‍ജി. ആപ്പ് വഴി തീവ്രവാദവും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കപ്പെടുന്നു എന്ന് കാണിച്ചാണ് ആപ്പ് നിരോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നാഷണല്‍ ലോ സ്കൂള്‍ ഒഫ് ഇന്ത്യയിലെ എല്‍.എല്‍.എം...

കേരളത്തിലെ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്താന്‍ ട്വിറ്റര്‍ സഹസ്ഥാപകന്‍
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്താന്‍ ട്വിറ്റര്‍ സഹസ്ഥാപകന്‍. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ മേല്‍നോട്ടത്തിലുള്ളതും കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതുമായ സീവ് എന്ന സ്റ്റാര്‍ട്ടപ്പിലാണ് ട്വിറ്റര്‍ സഹസ്ഥാപകനും ഏന്ജല് നിക്ഷേപകനുമായ ബിസ്സ്റ്റോണ് നിക്ഷേപം നടത്തുന്നത്. കോവളത്തു നടക്കുന്ന ഹഡില്‍ കേരള2019 സ്റ്റാര്‍ട്ടപ് സമ്മേളനത്തിന്റെ...

അറിവിന്റെ നീതിയുക്തമായ ഉപയോഗമാണ് ജീവിത വിജയത്തിലേക്കുള്ള മാര്‍ഗ്ഗം: ഡോ: ക്രിസ് ഗോപാലകൃഷ്ണന്
കോഴിക്കോട്: വിവര സാങ്കേതിക രംഗത്തെ ദ്രുതഗതിയിലുള്ള പുരോഗമനം അറിവിന്റെ അനന്തമായ വാതായനങ്ങള്‍ ആണ് നമുക്ക് തുറന്നു തരുന്നതെന്നും ഈ സ്രോതസ്സുകളെ നീതിയുക്തമായി ഉപയോഗപ്പെടുത്താന്‍ നാം ശ്രദ്ധിക്കണമെന്നും ഇന്‍ഫോസിസ് മുന്‍ ചെയര്‍മാനും സ്ഥാപകനുമായ പത്മഭൂഷണ്‍ ഡോ: ക്രിസ് ഗോപാലകൃഷ്ണന് പറഞ്ഞു. കോഴിക്കോട് എന്‍ഐടിയില്‍...

ചന്ദ്രയാന്‍ 2 പ്രതീക്ഷ മങ്ങുന്നു
വാഷിങ്ടണ്‍: നാസയുടെ ഓര്‍ബിറ്ററിനും വിക്രം ലാന്‍ഡറിനെക്കുറിച്ച് സൂചന നല്കാന് സാധിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ പ്രതീക്ഷ മങ്ങുന്നു. ചന്ദ്രനെ കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ക്കും ചാന്ദ്രദൗത്യങ്ങള്‍ക്കുമായി നാസ വിക്ഷേപിച്ച ലൂണാര്‍ റീകോനസന്‍സ് ഓര്‍ബിറ്ററിന് വിക്രം ലാന്‍ഡറിനെക്കുറിച്ചുള്ള സൂചന ലഭിക്കാത്തതാണ് ഇന്ത്യന്‍...

പാട്ടുപാടുന്ന തലയിണയുമായി കുര്‍ലോണ്‍
കൊച്ചി :കുര്‍ലോണ്‍ പാട്ടുപാടുന്ന തലയിണയുള്പ്പെടെ പുതിയ തലയിണകളുടെ ശേഖരം അവതരിപ്പിച്ചു. റെക്ടാഗിള്‍ സോഫ്റ്റ് വെഡ്ജ് പില്ലോ, ഗ്ലാസീസ് ജെല്‍ പില്ലോ, എന്നിങ്ങനെ രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ശ്രേണിയാണ് ഇവ, മ്യൂസിക് പില്ലോയുടെ ഉള്ളില്‍ ഓക്സിലറി പോര്‍ട്ടുണ്ട്. കൂടെ കിടന്ന് ഉറങ്ങുന്നവരെ ശല്യപ്പെടുത്താതെ...

‘കൊക്കൂണ്‍’ ന്റെ 12ാം പതിപ്പ് ഈ മാസം 25 മുതല്‍ 28 വരെ
കൊച്ചി: സൈബര്‍ സുരക്ഷ സംബന്ധിച്ചുള്ള രാജ്യാന്തര സമ്മേളനം 'കൊക്കൂണ്‍' ന്റെ 12ാം പതിപ്പ് ഈ മാസം 25 മുതല്‍ 28 വരെ കൊച്ചി ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യ രണ്ടു ദിവസം സൈബര്‍...

ചന്ദ്രയാന്‍ രണ്ട്: ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യത മങ്ങുന്നു
ബംഗളൂരു: ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയ, 'ചന്ദ്രയാന്‍ രണ്ട്' ദൗത്യത്തിന്റെഭാഗമായ 'ലാന്‍ഡറു'മായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യത മങ്ങുന്നു. 'ലാന്‍ഡറി'ന്റെ പ്രവര്‍ത്തനകാലാവധി തീരാന്‍ ദീവസങ്ങള്‍ മാത്രമേ ഇനിയുള്ളൂ എന്നതാണ് വെല്ലുവിളി. ഈ മാസം ഏഴിന് പുലര്‍ച്ചെ 1.45ന് 'ലാന്‍ഡര്‍' ചന്ദ്രനിലിറങ്ങുന്നതിനിടെയാണ് ആശയവിനിമയം നഷ്ടമായത്. ഇന്ത്യന്‍ ബഹിരാകാശഗവേഷണസംഘടന(ഐഎസ്ആര്‍ഒ)യുടെ...

ടീംസില്‍ മലയാളമടക്കം എട്ട് ഇന്ത്യന്‍ ഭാഷകളുമായി മൈക്രോ സോഫ്റ്റ്
തിരുവനന്തപുരം: മൈക്രോസോഫ്റ്റ് ടീംസ് എന്ന പേരില്‍ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കി. ജോലി സ്ഥലത്ത് ആശയവിനിമയവും, സഹകരണവും അനായാസമാക്കുന്നതിനും, പ്രാദേശിക ഭാഷകളില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള ജീവനക്കാരെ ശാക്തീകരിക്കുന്നതിനും വേണ്ടിയുള്ള ആപ്ലിക്കേഷനാണിത്. ഡെസ്ക്ടോപ്പിലും വെബിലുമുള്ള ടീമിന് ഹിന്ദിക്ക് ശക്തമായ പിന്തുണ...

നിര്‍ണ്ണായക ഘട്ടം വിജയകരം ; വിക്രം ലാന്‍ഡര്‍ വേര്‍പെട്ടു
ബംഗളൂരു: നിര്‍ണ്ണായക ഘട്ടം പൂര്‍ത്തിയാക്കി ചന്ദ്രയാന്‍ രണ്ട്. പേടകത്തിന്റെ ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും വേര്‍പെടുന്ന പ്രക്രിയയാണ് വിജയകരമായി നടപ്പാക്കിയത്. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററും ചന്ദ്രനില്‍ ഇറങ്ങുന്ന വിക്രം ലാന്‍ഡറും എന്ന രീതിയിലാണ് പേടകം വേര്‍പെട്ടത്. ഉച്ചയ്ക്ക് 1:15നാണ് ഓര്‍ബിറ്ററും ലാന്‍ഡറും രണ്ടായി...

ചന്ദ്രയാന്‍- 2 ചന്ദ്രന്റെ ദക്ഷിണദ്രുവത്തിലിറങ്ങുന്നത് പ്രധാനമന്ത്രിക്കൊപ്പം തത്സമയം കാണാന്‍ അവസരം ലഭിച്ച് 60 വിദ്യാര്‍ത്ഥികള്‍
മഹ്സാമുന്ദ്(ഛത്തീസ്ഗഡ്): ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ ചാന്ദ്രയാന്‍ -2 ഇറങ്ങുന്ന അസുലഭ നിമിഷം ലൈവായി പ്രധാന മന്ത്രിക്കൊപ്പം കാണാന്‍ ഭാഗ്യം ലഭിച്ച് 60 വിദ്യാര്‍ഥികള്‍. ഇത് എനിക്ക് ലഭിച്ച വളരെ വലിയൊരു അവസരമാണെന്ന് തെരഞ്ഞെടുക്കപ്പെട്ട ഛത്തീസ്ഗഡ് സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീജല്‍...