Wednesday
21 Aug 2019

Science

അര്‍ബുദം നേരത്തെ കണ്ടെത്തുന്നതിന് പുതിയ സങ്കേതം വികസിപ്പിച്ച് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: അര്‍ബുദം നേരത്തെ കണ്ടെത്തുന്നതിന് പുതിയ സങ്കേതം വികസിപ്പിച്ച് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്‌ടോറിയോസ് ഇന്നവേഷന്‍സ് ആന്റ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. കാന്‍സര്‍ ചികിത്സയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ പുതിയ കണ്ടെത്തല്‍ വഴിവയ്ക്കുമെന്ന് സ്ഥാപനത്തിന്റെ മുഖ്യ സയിന്റിഫിക്...

കേരളത്തില്‍ നിന്നും മറ്റൊരു ഭൂഗര്‍ഭ മത്സ്യം കൂടി കണ്ടെത്തി

കൊച്ചി: കേരളത്തില്‍ നിന്നും മറ്റൊരു ഭൂഗര്‍ഭ മത്സ്യം കൂടി കണ്ടെത്തി. വരാല്‍ വിഭാഗത്തില്‍പെട്ട ഈ മത്സ്യം നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്‌സ് റിസോഴസസ് (എന്‍.ബി.എഫ്.ജി.ആര്‍.) കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് കണ്ടെത്തിയത്. ചുവന്ന നിറത്തില്‍ നീളമുള്ള ശരീരത്തോട് കൂടിയ ഈ ചെറിയ...

28 പുതിയ നക്ഷത്രങ്ങളെ കണ്ടെത്തി

നൈനിറ്റാള്‍: പുതിയ 28 നക്ഷത്രങ്ങളെ കൂടി കണ്ടെത്തിയതായി ആര്യഭട്ട വാനനിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. ക്ഷീരപഥത്തിന് പുറത്തായാണ് ഇവയെ കണ്ടെത്തിയത്. കോമ ബെറനീസെസ് നക്ഷത്ര സമൂഹത്തിന് 60,000 പ്രകാശവര്‍ഷം അകെലയായാണ് ഇവയുടെ സ്ഥാനം. രാത്രിയില്‍ ആകാശത്തിന്റെ വടക്ക് ഭാഗത്തായി ഇവയെ കാണാനാകുമെന്നും...

ശിലായുഗ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന കുത്തുകല്ലുകള്‍ ശാന്തന്‍പാറയില്‍ കണ്ടെത്തി

നെടുങ്കണ്ടം: വിദേശരാജ്യങ്ങളിലെ ശിലായുഗ മനുഷ്യര്‍ ഗവേഷണത്തിനായി ഉപയോഗിച്ച് വന്നിരുന്ന കുത്തുകല്ലുകള്‍ ശാന്തന്‍പാറയില്‍ കണ്ടെത്തി. ഗവേഷകനും നെടുങ്കണ്ടം ബിഎഡ് കോളജ് അസി. പ്രൊഫസറുമായ രാജീവ് പുലിയൂരിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ശാന്തന്‍പാറ പോതമേട്ടില്‍ ശിലായുഗ മനുഷ്യര്‍ വാന നിരീക്ഷണത്തിനും ജ്യോതിശാസ്ത്ര പഠനത്തിനും ഉപയോഗിച്ചു...

നാട്ടുചെടികളും നാടന്‍ വിഭവങ്ങളുമായി അവര്‍ ആദ്യമായി നേരില്‍ കണ്ടു

കൊച്ചി: കനകാംബരം, കദളി, ചെത്തി, മന്ദാരം, പാര്‍വതിപ്പൂക്കള്‍, നിശാഗന്ധി, മൃതസഞ്ജീവിനി, കുറുമൊഴിമുല്ല എന്നിങ്ങനെ നാട്ടിലെ വീട്ടുമുറ്റങ്ങളില്‍ സുഗന്ധവും, വര്‍ണ്ണങ്ങളും നിറച്ച ചെടികള്‍ കൊച്ചിനഗരത്തിലെ ഉദയനഗറില്‍ ഭാരതീയ വിദ്യഭവന്‍ മഹിളാ ഹാളില്‍ അണിനിരന്നപ്പോള്‍ ഓരോ ചെടിയ്ക്കും പറയുവാനുണ്ടായിരുന്നത് ഓരോ നാടിന്റെ കഥയായിരുന്നു. 60...

ചന്ദ്രയാന്‍ 2 പേടകത്തിന്റെ രണ്ടാംഘട്ട ഭ്രമണപഥം ഉയര്‍ത്തി

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 2 പേടകത്തിന്റെ രണ്ടാംഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ. വെള്ളിയാഴ്ച പുലര്‍ച്ചെ 1.08 നാണ് ഭൂമിയില്‍ നിന്ന് ഏറ്റവും കുറഞ്ഞ ദൂരമായ 251 കിലോമീറ്റര്‍ പരിധിയിലേക്കും കൂടിയ ദൂരമായ 54,829 കിലോമീറ്റര്‍ പരിധിയിലേക്കും...

പ്ലാസ്റ്റിക് കുപ്പികള്‍ ഇനി കലക്കന്‍ കുപ്പായങ്ങള്‍

ദുബായ്: ആഗോള പരിസ്ഥിതി നാശത്തില്‍ ഏറ്റവും വലിയ വില്ലനായ പ്ലാസ്റ്റിക് കുപ്പികള്‍ ഇനി നാണം മറയ്ക്കാനുള്ള വസ്ത്രങ്ങളാവും. മൂന്ന് പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ട് മനോഹരമായ ഒരു ടീ ഷര്‍ട്ടോ ഒരു ബര്‍മൂഡയോ നിര്‍മ്മിക്കാം. അഞ്ച് കുപ്പികളില്‍ നിന്ന് ഒരു പാന്റ്‌സും. ഇവിടെ സ്ഥിരതാമസമാക്കിയ...

കണ്ടല്‍ വന സംരക്ഷണത്തിന് പ്രത്യേക സംവിധാനം പരിഗണനയില്‍: മന്ത്രി കെ രാജു

തിരുവനന്തപുരം: കണ്ടല്‍ വനങ്ങളുടെ സംരക്ഷണത്തിനും വിപൂലീകരണത്തിനും സംസ്ഥാനത്ത് പ്രത്യേക സംവിധാനം ഒരുക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വനം മന്ത്രി കെ രാജു. ഇതിനായി കോസ്റ്റല്‍ ആന്റ് മറൈന്‍ ഇക്കോസിസ്റ്റം സെല്ലും കേരള മറൈന്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും രൂപീകരിക്കണമെന്ന വനം വകുപ്പിന്റെ നിര്‍ദ്ദേശം...

കര്‍ക്കടകചികിത്സ

ഡോ. ശ്രീനി രാമചന്ദ്രന്‍ വീണ്ടുമൊരു കര്‍ക്കടകം കൂടി സമാഗതമായിരിക്കുന്നു. ആയുര്‍വേദ ചികിത്സാരംഗത്തും, ആയുര്‍വേദ മരുന്നുവ്യവസായരംഗത്തും ഒരു ഉണര്‍വ് ദൃശ്യമാണ്. കര്‍ക്കടക കഞ്ഞിയുടേയും കര്‍ക്കടകചികിത്സാപാക്കേജുകളുടേയും ഈ കാലത്ത് കര്‍ക്കടകചികിത്സയിലെ പുതിയ കാല പ്രവണതകളെ ശാസ്ത്രരീത്യാ അപഗ്രഥിക്കപ്പെടേണ്ടതുണ്ട്. കര്‍ക്കടക ചികിത്സ എന്നത് കേരളത്തിന്റെ പരമ്പരാഗതമായ...

ചന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണം മാറ്റി

ശ്രീഹരിക്കോട്ട:ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കുമേല്‍ നിഴല്‍ വീഴ്ത്തി ചന്ദ്രയാന് ഗ്രഹണം ബാധിച്ചു. ലോകം ശ്രദ്ധിച്ച ഐതിഹാസിക കുതിപ്പിന് മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ചന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണം മാറ്റിവെച്ചു. 56 മിനിറ്റും 24 സെക്കന്റും മാത്രം ബാക്കി നില്‍ക്കെയാണ് വിക്ഷേപണം മാറ്റി വയ്ക്കുന്നതായി...