Wednesday
21 Aug 2019

Children

തലക്ക് പരുക്കേറ്റ കുട്ടി അതീവ ഗുരുതരനിലയില്‍ തുടരുന്നു

കൊച്ചി:തലക്ക് പരുക്കേറ്റ കുട്ടി അതീവ ഗുരുതരനിലയില്‍ തുടരുന്നു.  ആലുവയില്‍ ബംഗാളികുടുംബത്തിലെ മൂന്ന് വയസുകാരന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ മര്‍ദനത്തെ തുടര്‍ന്ന് സംഭവിച്ചതെന്ന പ്രാഥമിക നിഗമനത്തെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ...

കള്ളന്മാരുടെ വിഷു ആഘോഷം

സന്തോഷ് പ്രിയന്‍ അങ്ങനെ വീണ്ടുമൊരു വിഷു എത്തി. നാട്ടിലെല്ലാം പടക്കം പൊട്ടിക്കലും കണിയൊരുക്കലുമായി കുട്ടികളും മുതിര്‍ന്നവരും ഓടിനടക്കുകയാണ്. എവിടേയും സന്തോഷവും ആഘോഷവും. എന്നാല്‍ ഇതൊന്നുമില്ലാതെ ആകെ വിഷമിച്ചിരിക്കുകയാണ് നാട്ടിലെ പെരുങ്കള്ളന്മാരായ തുരപ്പന്‍ വേലുവും കമ്പിപ്പാരവാസുവും. വിഷുവിന്റെ തലേദിവസം കൈയ്യില്‍ ഒരുചില്ലിക്കാശുപോലുമില്ല രണ്ടിന്റേയും...

അമ്മയുടെ കൂടെ വളരുന്നത് കുട്ടിയുടെ ഭാവി നശിപ്പിക്കുമെന്ന് മുത്തച്ഛൻ

ഇടുക്കി: തൊടുപുഴയില്‍ അമ്മയുടെ പങ്കാളിയുടെ   മര്‍ദ്ദനമേറ്റ് മരിച്ച ഏഴ് വയസുകാരന്റെ സഹോദരന്‍ മൂന്നര വയസുകാരനെ വിട്ടുകിട്ടണമെന്ന് പിതാവിന്റെ അച്ഛന്‍. ആവശ്യം ചൂണ്ടിക്കാട്ടി ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതിക്ക് മുത്തച്ഛന്‍ കത്ത് നല്‍കി. കുട്ടികൾ അപകടകരമായജീവിതംനയിക്കുന്നുവെന്നവിവരംതനിക്കറിയില്ലെന്നാണ്  മു ത്തച്ഛൻപറയുന്നത്. അമ്മയുടെ കൂടെ...

അറിഞ്ഞോ ; സിബിഎസ്ഇ സ്കൂളുകളിൽ ജൂലൈ മുതൽ പുതിയ പരിഷ്‌കാരം

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സിബിഎസ്ഇ  സ്കൂളുകളിൽ പുതിയപരിഷ്‌കാരങ്ങളുമായി വരുന്നു. അഞ്ചോ അതില്‍കൂടുതലോ സിബിഎസ്ഇ സ്‌കൂളുകള്‍ ചേര്‍ന്ന് ഒരു പഠന കൂട്ടായ്മ കേന്ദ്രം രൂപീകരിക്കുന്നതാണ് പരിപാടി. ബൗദ്ധിക ഭൗതിക സാഹചര്യങ്ങള്‍ പരസ്പരം കൈമാറാനാണ് കൊളാബറേറ്റീവ് ലേണിംങ് ഹബ് ലക്ഷ്യമിടുന്നത്. പഠനവുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍...

മാനസികാരോഗ്യം ഇല്ലാതായ മലയാളി ഇനി വേണ്ടത്

ആരോഗ്യ രംഗത്ത് മുന്നിലാണെന്നു വീമ്പിളക്കിയ മലയാളിയുടെ ശരീരാരോഗ്യം ഇല്ലാതായിട്ട് കുറേക്കാലമായി. ഇപ്പോള്‍ മാനസികാരോഗ്യംകൂടി ഇല്ലാതായോ. എവിടെയാണ് നമുക്ക് പിഴക്കുന്നത്. നമ്മുടെ കുരുന്നുകള്‍ വീട്ടിനുള്ളില്‍ പീഡിപ്പിക്കപ്പെടുന്നു അമ്മപെങ്ങന്മാര്‍ മാനഭംഗം ചെയ്യപ്പെടുകയോ ചുട്ടുകരിക്കുപ്പെടുകയോ ചെയ്യുന്നു. സമൂഹമാധ്യമ സാരോപദേശങ്ങളിലും സല്‍സംഗ ചര്‍ച്ചകളിലും രക്ഷപ്പെടാതെ സമൂഹം കൂടുതല്‍...

മടിയന്റെ സൂത്രം പൊളിഞ്ഞു

സന്തോഷ് പ്രിയന്‍ മഹാമടിയനും അലസനുമായിരുന്നു രാരിച്ചന്‍. ഒരു പണിയും ചെയ്യാതെ മൂക്കുമുട്ടെ ഭക്ഷണം കഴിച്ചിട്ട് എപ്പോഴും ഉറക്കം തന്നെ. രാരിച്ചന്റെ അച്ഛനും അമ്മയും പഞ്ചപാവങ്ങളായിരുന്നു. അവര്‍ എത്ര പറഞ്ഞാലും രാരിച്ചനുണ്ടോ കേള്‍ക്കുന്നു. വയസായെങ്കിലും പാടത്ത് പണി എടുത്താണ് രാരിച്ചന്റെ അച്ഛനുമമ്മയും കഴിഞ്ഞിരുന്നത്....

മാമ്പഴം കിട്ടിയേ…

സന്തോഷ് പ്രിയന്‍ ജിപ്പന്‍ മുയല്‍ വിശന്നിരിക്കുമ്പോഴാണ് ജമുക്കന്‍കരടി ഒരു കുട്ട നിറയെ മാമ്പഴവുമായി അതുവഴി വന്നത്. 'ജമുക്കന്‍ ചേട്ടാ, ജമുക്കന്‍ ചേട്ടാ അതില്‍നിന്ന് ഒരു മാമ്പഴം എനിക്ക് തരുമോ?' ജിപ്പന്‍ മുയല്‍ ചോദിച്ചു. 'പോടാ ചെക്കാ, നിനക്ക് മാമ്പഴം പോയിട്ട് അതിന്റെ...

വെള്ളരിപ്രാവും കുറിഞ്ഞിക്കോഴിയും

ബാലയുഗം സന്തോഷ് പ്രിയന്‍ വെള്ളരിപ്രാവും കുറിഞ്ഞി കോഴിക്കുഞ്ഞും കൂട്ടുകാരായിരുന്നു. കുറിഞ്ഞിക്കോഴി ഒരു ദിവസം അമ്മക്കോഴിയോടു പറഞ്ഞു. 'അമ്മേ അമ്മേ, നമ്മളും പക്ഷികളായിട്ട് ആ വെള്ളരിപ്രാവിനെപോലെ പറന്നുപോകാന്‍ കഴിയാത്തതെന്തേ?' 'അതോ, നമ്മള്‍ പക്ഷികളാണെങ്കിലും അവയെപ്പോലെ നമുക്ക് പറന്നുപോകാന്‍ കഴിയില്ല മോളേ....' അതുകേട്ടപ്പോള്‍ കുറിഞ്ഞിക്കോഴിയ്ക്ക്...

അപ്പുപ്പന്‍താടിയും കാറ്റമ്മാവനും

സന്തോഷ് പ്രിയന്‍ ഒരിടത്ത് ഒരു എരുക്ക് മരമുണ്ടായിരുന്നു. അതില്‍ നിറയെ അപ്പുപ്പന്‍താടികളുമുണ്ടായിരുന്നു. അപ്പുപ്പന്‍താടികള്‍ പറന്ന് നടക്കുമ്പോള്‍ ചെടികളിലെ പൂക്കള്‍ പറയും. ' ഹായ്, ഈ അപ്പുപ്പന്‍താടികള്‍ക്ക് എവിടെ വേണമെങ്കിലും പറന്നുപോകാം. എന്ത് രസമായിരിക്കും ആകാശത്തുകൂടി പറക്കാന്‍.' ഇവയില്‍ ഒരു അപ്പുപ്പന്‍താടി മഹാഅഹങ്കാരിയായിരുന്നു....

നോവിച്ചു രസിക്കുന്ന രാജകുമാരി

സന്തോഷ് പ്രിയന്‍ കാഞ്ചീപുരം രാജ്യത്തെ രാജാവ് കനകവര്‍മ്മന്റെ ഒരേയൊരു മകളാണ് കനകവല്ലി. മഹാഅഹങ്കാരിയായിരുന്നു. മറ്റുള്ളവരെ ദ്രോഹിക്കുന്നതാണ് കുമാരിയുടെ വിനോദം. ഒരുകാരണവുമില്ലാതെ കണ്ണില്‍കാണുന്ന ആളുകളെ ഭടന്മാരെ കൊണ്ട് പിടിപ്പിച്ച് ചാട്ടവാറിന് അടികൊടുക്കുക, ശരീരത്ത് ഇരുമ്പ് പഴുപ്പിച്ച് പൊള്ളിക്കുക എന്നിട്ട് അവരുടെ നിലവിളിയും കരച്ചിലും...