Tuesday
21 May 2019

Gender

ഭര്‍തൃപീഡനം  ഒരു കുറ്റമായി കണക്കാക്കണമെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് ദീപക് മിശ്ര

ഇന്ത്യന്‍ സാഹചര്യത്തില്‍  ഭര്‍തൃപീഡനം  ഒരു കുറ്റമായി കണക്കാക്കണമെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. അതിനാല്‍ ഇത് തടയാനായി പ്രത്യേകമായി ഒരു നിയമം കൊണ്ടുവരണമെന്നും  അഭിപ്രായമില്ല. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍...

കന്യാസ്ത്രീ ലൈംഗിക പീഡനം തുറന്നെഴുതിയതിനു വിലക്ക്; വനിതാമാസികയിലെ മുഴുവൻ വനിതാ മാധ്യമപ്രവര്‍ത്തകരും രാജിവച്ചു

റോം: കന്യാസ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം തുറന്നെഴുതിയതിനു വിലക്ക് ; വത്തിക്കാനിലെ വുമണ്‍ ചര്‍ച്ച‌് വേള്‍ഡ‌് മാഗസിനിലെ മുഴുവന്‍ വനിതാ മാധ്യമപ്രവര്‍ത്തകരും രാജിവച്ചു. അനാവശ്യ നിയന്ത്രണങ്ങളും പുരുഷാധിപത്യ പ്രവണതകളും വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച‌്  ഫ്രാന്‍സിസ‌് മാര്‍പാപ്പയ‌്ക്ക‌് തുറന്ന കത്തെഴുതിയാണ‌് ഇവര്‍ രാജിവച്ചത‌്. വത്തിക്കാനിലെ ദിനപത്രമായ...

ഇവള്‍ക്ക് മുന്നില്‍ കൊടുമുടികള്‍ ശിരസ്സ് കുനിക്കുന്നു

ഇളവൂര്‍ ശ്രീകുമാര്‍ ''ഞാന്‍ പരമാവധി ചെറുത്തുനിന്നു. ഒടുവില്‍ ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍നിന്ന് അവരെന്നെ പുറത്തേക്ക് വലിച്ചെറിഞ്ഞു. തൊട്ടടുത്ത പാളത്തിലാണ് ഞാന്‍ ചെന്നുവീണത്. എനിക്ക് അനങ്ങാന്‍ പോലുമായിരുന്നില്ല. ആ സമയം ഞാന്‍ ചെന്നുവീണ പാളത്തിലൂടെ എതിര്‍ദിശയില്‍ മറ്റൊരു ട്രെയിന്‍ ചീറിപ്പാഞ്ഞുവരുന്നുണ്ടായിരുന്നു. ഞാന്‍ പാളത്തില്‍നിന്ന് നിരങ്ങി...

സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍ : തിരഞ്ഞെടുപ്പുവാഗ്ദാനം പാലിക്കുകതന്നെ ചെയ്യുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം എന്ന ആവശ്യം നടപ്പിലാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് എന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും ഇത് നടപ്പില്‍ വരുത്തുമെന്ന് സച്ചിന്‍...

സ്ത്രീ പദവി സ്വയം പഠനത്തിന്റെ നാലാം ഘട്ടത്തിലേക്ക് കുടുംബശ്രീ വനിതകള്‍

പുതുപ്പാടിയില്‍ ആരംഭിച്ച സ്ത്രീ പദവി സ്വയം പഠനത്തിന്റെ നാലാം ഘട്ട പരിശീലനത്തില്‍ പങ്കെടുക്കുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ ഈങ്ങാപ്പുഴ:പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ സ്ത്രീ പദവി സ്വയം പഠനത്തിന്റെ നാലാംഘട്ടത്തിലേക്ക് പ്രവേശിച്ചു.വ്യത്യസ്തമായ ഇരുപതിലേറെ വിഷയങ്ങളാണ് നാലാം ഘട്ടമായ ലിംഗപദവി സമത്വവും നീതിയും എന്നതില്‍...

മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ച സ്ത്രീക്ക് സംഭവിച്ചത്

ഷാര്‍ജ : കന്യകാത്വം വിലയ്ക്ക് വാങ്ങാന്‍ ആളെത്തേടി പരസ്യം,   പതിനേഴുകാരിയായ മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ച സ്ത്രീക്ക് കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വില്‍പ്പനയ്ക്ക് ഇടനിലക്കാരായി നിന്ന മറ്റ് മൂന്ന് സ്ത്രീകള്‍ക്കും ഒരു വര്‍ഷം വീതം തടവ് ശിക്ഷ...

വനിതാ ശാക്തീകരണത്തിനായുള്ള ആദ്യ രാജ്യാന്തര സമ്മേളനം അമൃത വിശ്വ വിദ്യാപീഠത്തില്‍ ആരംഭിച്ചു

കൊല്ലം: ലിംഗ നീതിക്കായുള്ള അമൃതയുടെ യുനെസ്‌കോ ചെയർ, സെൻറർ ഫോർ വിമെൻസ് എംപവർമെൻറ്  ആൻഡ് ജെൻഡർ ഇക്വാളിറ്റി (സി ഡബ്ള്യു ഇ ജി ഇ) എന്നിവർ ചേർന്ന് വനിതാ ശാക്തീകരണത്തിനായുള്ള ആദ്യ രാജ്യാന്തര സമ്മേളനം അമൃത വിശ്വവിദ്യാപീഠത്തിൽ സംഘടിപ്പിച്ചു . യുണൈറ്റഡ്...

അശ്ലീല വെബ്സൈറ്റ് സന്ദര്‍ശകരില്‍ പുരുഷന്മാരെ കടത്തിവെട്ടി സ്ത്രീകള്‍

അശ്ലീല വെബ്സൈറ്റ് സന്ദര്‍ശകരില്‍ പുരുഷന്മാരെ കടത്തിവെട്ടി സ്ത്രീകള്‍. ലോകത്തുള്ള പോണ്‍ കാഴ്ചക്കാര്‍ക്കിടയില്‍ സ്ത്രീകളുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വന്‍ വര്‍ദ്ധനവ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ പോണ്‍സൈറ്റുകളായ പോണ്‍ഹബ്ബ്, യൂപോണ്‍ എന്നിവയുടെ കണക്കുകളാണ് ഇതിലേക്ക് വിരല്‍ചൂണ്ടുന്നത്. ഈ സൈറ്റുകളിലെ സ്ത്രീകാഴ്ചക്കാരില്‍...

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഭിന്നലിംഗക്കാര്‍

ഹൈദരാബാദ്: ഭിന്നലിംഗവിഭാഗത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിപ്പിക്കുന്നു. തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ഭിന്നലിംഗക്കാര്‍ മത്സരിക്കാനൊരുങ്ങുന്നത്. മൂപ്പതുകാരിയായ ചന്ദ്രമുഖിയാണ് നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചത്. ഭിന്നലിംഗക്കാരുടെ അവകാശത്തിനായി പോരാടുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ചന്ദ്രമുഖി പറഞ്ഞു. സമൂഹത്തിന് ദോഷകരമായി താന്‍ യാതൊന്നും ചെയ്യുകയില്ലെന്നും...