Thursday
18 Jul 2019

History

കാമ്പിശ്ശേരിയും വേലുക്കുട്ടി അരയനും

അയ്യാ വൈകുണ്ഠര്‍ മുതല്‍ ഡോ. വി വി വേലുക്കുട്ടി അരയന്‍ വരെയുള്ള എല്ലാ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും കവികള്‍ കൂടിയായിരുന്നു. കവിതയെ മൂര്‍ച്ചയുള്ള ആയുധമാക്കിയവരില്‍ പ്രമുഖരായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ കാവ്യചരിത്രത്തില്‍ വേണ്ട രീതിയില്‍ അടയാളപ്പെടുത്തിയിട്ടില്ല. മഹാകവി കുമാരനാശാന്‍ മാത്രമാണ് അക്കാര്യത്തില്‍ ശ്രദ്ധേയനായിട്ടുള്ളത്. ആയുര്‍വേദത്തിലും...

മുട്ടുകാട് മലനിരകളിലെ മുനിയറകള്‍ നശിക്കുന്നു

മുട്ടുകാട്ടിലെ ഒരു മുനിയറ രാജക്കാട്: ചിന്നക്കനാല്‍ മുട്ടുകാട് മലനിരകളിലെ രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള മുനിയറകള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. പാറക്കെട്ടുകളും പുല്‍മേടുകളും നിറഞ്ഞ അതിവിശാലമായ മലഞ്ചരിവില്‍ ഒറ്റയ്ക്കും കൂട്ടമായും അറുപതിലേറെ കല്ലറകളാണ് ഉള്ളത്. രണ്ടടിയിലേറെ ഉയരത്തിലുള്ള തറകളില്‍ കല്‍പ്പാളികള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഇവയ്ക്ക്...

മൂലൂര്‍ നവോത്ഥാനത്തിന്റെ കാഹളവാദകന്‍

വി ദത്തന്‍ വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യഗ്രഹവും നടക്കുന്നതിനും തിരുവിതാംകൂര്‍ മഹാരാജാവ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിക്കുന്നതിനും മുമ്പ് മലയാളസാഹിത്യത്തില്‍ ഒരു ക്ഷേത്രപ്രവേശന സമരം നടന്നു. വിജയകരമായി പര്യവസാനിച്ച ആ സമരം നയിച്ചത് സരസകവി മൂലൂര്‍ എസ് പത്മനാഭപ്പണിക്കര്‍ എന്ന ഒറ്റയാള്‍...

പാഞ്ജിയ എന്ന ഏക ഭൂഖണ്ഡം

ഇരുപത്തിയഞ്ച് കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അതായത് പെര്‍മിയര്‍ യുഗത്തില്‍, ഭൂമിയില്‍ ഒരേ ഒരു ഭൂഖണ്ഡമേ ഉണ്ടായിരുന്നുള്ളു എന്ന് കൂട്ടുകാര്‍ കേട്ടിട്ടുണ്ടോ? നമ്മുടെ ഭൂമിക്ക് പറയുവാന്‍ അങ്ങനെയൊരു ചരിത്രം കൂടിയുണ്ട്. 'Present is the key to the past' എന്ന ജിയോളജിസ്റ്റുകളുടെ...

നാല്‍പത് വര്‍ഷം പിന്നിടുന്ന ഇറാനിലെ ഇസ്‌ലാമിക ഭരണം

അണ്ടിയോ മൂത്തത് മാവോ മൂത്തത് എന്നതുപോലെ ഉത്തരമില്ലാത്ത ഒരു ചോദ്യമല്ല, ആദ്യമുണ്ടായത് മനുഷ്യനോ മതമോ എന്നത്. കാരണം, മനുഷ്യന്‍ ഭൂമുഖത്ത് രൂപംകൊണ്ടിട്ട് ലക്ഷലക്ഷം വര്‍ഷങ്ങളായെങ്കിലും സംഘടിതമതത്തിന് കുറേ ആയിരം വര്‍ഷങ്ങളുടെ നിലനില്‍പ്പ് മാത്രമാണുള്ളത്. ഏറ്റവും പഴക്കമുള്ള ബുദ്ധമതത്തിനുപോലും മൂന്നു സഹസ്രാബ്ദങ്ങളിലധികം പഴക്കമില്ല....

ആറാട്ടുപുഴ വേലായുധപണിക്കര്‍ ചരിത്രം സൃഷ്ടിച്ച ചരിത്രപുരുഷന്‍

ഡി ഹര്‍ഷകുമാര്‍ ചരിത്രം രചിച്ചെങ്കിലും ചരിത്രം ആദരിക്കാന്‍ മറന്നുപോയ കേരള നവോത്ഥാന നായകരിലെ ആദ്യ രക്തസാക്ഷിയാണ് ആറാട്ടുപുഴ വേലായുധ പണിക്കര്‍. ഈഴവരാദി പിന്നാക്ക സമുദായക്കാര്‍ക്ക് ഒരിക്കലും ഈ നാമം വിസ്മരിക്കാന്‍ കഴിയില്ല. ഒരുപക്ഷേ ഈഴവ സമുദായത്തില്‍ ജനിച്ചതുകൊണ്ടാണ് ഈ അവഗണനയുണ്ടായതെന്ന് ആരെങ്കിലും...

ഇണ്ടം തുരുത്തിമന നവോത്ഥാന ചരിത്രസ്മാരകം

അഡ്വ. വി ബി ബിനു അബ്രാഹ്മണന്‍ ആയതിനാല്‍ മഹാത്മജിക്ക് പ്രവേശനം നിഷേധിച്ച 'ഇണ്ടം തുരുത്തിമന' ഇന്ന് കേരള നവോത്ഥാന പ്രക്ഷോഭണങ്ങളുടെ ചരിത്രസ്മാരകമായി വൈക്കം മഹാദേവക്ഷേത്രത്തിന്റെ വടക്കേനടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. എഐടിയുസിയുടെ നേതൃത്വത്തിലുള്ള വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസായി മാറിയ...

കേസരിയുടെ നിലപാടുകളുടെ പുനരവലോകനം ജനാധിപത്യത്തിന്റെ ആവശ്യം

ഹരി കുറിശേരി കെടാത്ത വിളക്കുമാടങ്ങള്‍ പോലെയാണ് ചില ജന്മങ്ങള്‍ അത് കാലാകാലം പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കും. ന്യായാസന പരിസരത്തു നിന്നും അധികാരത്തിന്റെ ഈറ്റുമുറികളില്‍ നിന്നും മാധ്യമങ്ങള്‍ അകറ്റി നിര്‍ത്തപ്പെടുമ്പോള്‍ കേസരിയുടെ നിലപാടുകളുടെ പുനര്‍വായനയ്ക്ക് സമയമായിരിക്കയാണെന്ന് പറയാതിരിക്കാനാവില്ല. മലയാള ഭാഷയ്ക്കും സമൂഹത്തിനും നാനാവിധത്തില്‍...

സാച്ച് – തുണിമില്‍ ജീവിതങ്ങളെ കല ഓര്‍ക്കുമ്പോള്‍

കൊച്ചി: ഒരു കാലത്ത് തുണിമില്ലുകളുടെ നഗരമായിരുന്നു ബോംബെ. കാലം അതിനെ മുംബൈ ആക്കിയപ്പോഴേയ്ക്കും തുണിമില്ലുകള്‍ അരങ്ങൊഴിഞ്ഞിരുന്നു. തുണിമില്ലുകളുടെ നഗരത്തെ മതേതരമായ മഹാനഗരമാക്കിയ തുണിമില്‍ തൊഴിലാളികളെ ഓര്‍ക്കുന്ന ഡോക്യുമെന്ററിയാണ് സാച്ച (തറി). മലയാളി-ഗോവന്‍ ദമ്പതിമാരും മുബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ...

‘സമരസഖാവാകും ഭാസിയെയിന്നെങ്ങനെ പോലീസുകാര്‍ പിടിച്ചു…’

പാട്ടുപുസ്തകം... പാട്ടുപുസ്തകം... എസ് മോഹന്‍ സാഹസികരായ വീരപുരുഷന്മാരുടെ കഥകള്‍ പാട്ടുരൂപത്തില്‍ അവതരിപ്പിക്കുന്നവയാണ് വടക്കന്‍ പാട്ടുകള്‍. അവരുടെ വീരകഥകളും പാണന്മാര്‍ ഉടുക്കുകൊട്ടി പാടിനടന്നിരുന്നു. അതില്‍ പലതും അതിശയോക്തി കലര്‍ന്നവയായിരുന്നു എന്ന് നമുക്ക് തോന്നാം. പത്തറുപത് കൊല്ലം മുമ്പ് നാട്ടില്‍ അത്തരം പാട്ടുപരിപാടിയുടെ ഒരു...