Friday
22 Feb 2019

History

തങ്കശേരി കോട്ടയ്ക്ക് 500 വര്‍ഷം തികയുന്നു

വലിയശാല രാജു കേരള ചരിത്രത്തില്‍ തങ്കശേരിക്ക് ഉന്നതമായ സ്ഥാനമാണുള്ളത്. കൊല്ലം നഗരത്തില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. പല കൗതുകങ്ങളും നിറഞ്ഞതാണ് തങ്കശേരിയുടെ ചരിത്രം. മൂന്നായി കിടന്ന കേരളത്തിലെ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിലാണ് 99 ഏക്കര്‍ വരുന്ന തങ്കശേരി എങ്കിലും...

മുനിയറകള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു

മുട്ടുകാട്ടിലെ മുനിയറകളില്‍ ഒന്ന് സന്ദീപ് രാജാക്കാട് രാജാക്കാട്: ശിലായുഗകാലത്തിന്റെ ചരിത്രങ്ങളുറങ്ങുന്ന മറയൂരിലെ മുനിയറകള്‍ നാശത്തിന്റെ വക്കില്‍. മറയൂര്‍, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ മുട്ടുകാട് മലനിരകള്‍ ഒരു കാലത്ത് മുനിയറകളാല്‍ സമ്പന്നമായിരുന്നു. എന്നാല്‍ ഇവിടെ ഇപ്പോള്‍ അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രമാണ്. ശേഷിക്കുന്ന പതിനാലോളം മുനിയറകളാണ്...

കേരളത്തിന്റെ അറിയപ്പെടാത്ത ചരിത്രങ്ങള്‍ തേടി ‘എഴുത്തോല’

പി എസ് രശ്മി തിരുവനന്തപുരം: നിരവധി ചരിത്രങ്ങള്‍ പറയാനുള്ള കേരളത്തിന്റെ അറിയപ്പെടാത്ത ചരിത്രങ്ങള്‍ തേടി ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ്. 'എഴുത്തോല' എന്ന പേരില്‍ പുരാരേഖ വകുപ്പാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ് ആരംഭിക്കുന്നത്. പ്രാദേശികമായ ചരിത്രങ്ങള്‍ കണ്ടെത്തി അത് സംരക്ഷിക്കുക എന്ന...

സി ജെ കമ്മ്യൂണിസ്റ്റും എക്‌സ് കമ്മ്യൂണിസ്റ്റും

ഡോ. എ റസ്സലുദീന്‍ വിശ്വാസ നിഷേധത്തിന്റെ കനലെരിയുന്ന മനസ്സുമായി, ജീവിതത്തിന്റെ പെരുവഴിയില്‍ അലഞ്ഞും, ആഘാതങ്ങളുടെ കൊടുംചുഴിയില്‍ കറങ്ങിയും അസ്വസ്ഥതകളുടെ കുരിശും ചുമന്ന് ഉഴറി നടന്നിരുന്ന സി ജെ - നിഷേധത്തിന്റെ വജ്രശക്തിയുള്ള ഒരു 'ജീനിയസ്' ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ സി...

കാറല്‍ മാര്‍ക്‌സ്- ചരിത്രവഴികളിലൂടെ

പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍ മതകാര്യങ്ങളില്‍ ആഭിമുഖ്യവും പാരമ്പര്യവുമുള്ള ഒരു കുടുംബത്തിലാണ് കാള്‍ ജനിച്ചത്, യൂറോപ്പിലെ വലിയ നദികളിലൊന്നായ റൈന്‍നദിയുടെ തീരത്തുള്ള ചിരപുരാതനമായ ട്രിയര്‍ നഗരത്തില്‍. ലോകത്ത് ഏറ്റവുമധികം കപ്പല്‍ ഗതാഗതമുള്ള ഒന്നത്രേ റൈന്‍നദി. നദീതീരത്തെ ഭൂപ്രദേശം എന്ന നിലയ്ക്ക് ട്രിയര്‍ നഗരം...

പഴയതില്‍ നിന്ന് പുതിയതിലേയ്ക്കുള്ള പരിവര്‍ത്തനം

പ്രത്യേക ലേഖകന്‍ നിങ്ങളുടെ സ്‌നേഹിതന്റെ തലയില്‍ നിന്ന് കുറേശെ കുറേശെയായി രോമം കൊഴിഞ്ഞുപോകുന്നുവെന്നിരിക്കട്ടെ. ആദ്യമൊക്കെ 'രോമം കൊഴിയുന്നു' എന്നുമാത്രമേ നിങ്ങള്‍ പറയുന്നുള്ളു. പക്ഷേ, അങ്ങനെ കൊഴിഞ്ഞുകൊഴിഞ്ഞു ഒരു പ്രത്യേക കാലഘട്ടമെത്തിയാല്‍ നിങ്ങളയാളെ 'കഷണ്ടി' എന്നുവിളിക്കാന്‍ തുടങ്ങും. മെല്ലെമെല്ലെയുണ്ടാകുന്ന തുച്ഛങ്ങളായ മാറ്റങ്ങള്‍ പെട്ടെന്ന്...

ചരിത്രത്തില്‍ എഴുതപ്പെടാതെ പോയ പേരുകള്‍

ഗിരീഷ് അത്തിലാട്ട് ജീവനും ജീവിതവും എല്ലാം മറന്ന്, നാടിനുവേണ്ടി പോരാട്ടത്തിനിറങ്ങിയവരുടെ ത്യാഗോജ്ജ്വല ചരിത്രം ആവേശമായി ഉള്ളില്‍ കൊണ്ട് നടക്കുമ്പോഴും നമ്മള്‍ പലപ്പോഴും അറിയാതെ പോകുന്ന ചില ജീവിതങ്ങളുണ്ട്. സ്വാതന്ത്ര്യ സമരസേനാനികളുടെയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും പോരാട്ടങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണയുമായി ജീവിതം മുഴുവന്‍...

രണ്ടു പ്രളയങ്ങൾക്കിടയിലെ ചില തോന്നലുകൾ

1924 ജൂലൈ മാസത്തിലാണ് (കൊല്ലവർഷം 1099 കർക്കടകം) മലയാളക്കരയെ വാരി വിഴുങ്ങിയ ഒരു മഹാപ്രളയമുണ്ടായത്.  94 ആണ്ടുകൾക്കിപ്പുറം 2018 ആഗസ്റ്റ് മൂന്നാം വാരത്തിൽ മറ്റൊരു മഹാപ്രളയത്തിനും കേരളം സാക്ഷിയായി. രണ്ട് വെള്ളപ്പൊക്കങ്ങളിലും കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടിവന്ന പ്രദേശങ്ങൾ സമാനമായിരുന്നുവെന്നത് കേവലം യാദൃശ്ചികതയല്ലെന്നാണ് വാർത്തകളിലൂടെ...

ഐതിഹ്യകഥകള്‍ ഏറ്റുമുട്ടുമ്പോള്‍

വീണ്ടുമൊരു ഓണക്കാലം കൂടി വരവായി. വിദ്യാലയങ്ങളും ഓഫീസുകളും നാടും നഗരവുമെല്ലാം ഓണാഘോഷലഹരിയിലായി. തിരുവോണനാളില്‍ തന്റെ പ്രജകളെക്കാണാനെത്തുന്ന മഹാബലിയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു. ആരാണ് ഈ മഹാബലി? പണ്ട് പണ്ട് കേരളം ഭരിച്ചിരുന്ന നീതിമാനും ദാനശീലനും ധര്‍മ്മിഷ്ടനും പ്രജാക്ഷേമതല്‍പരനുമായ ചക്രവര്‍ത്തി. അദ്ദേഹത്തിന്റെ കാലത്ത്...

വാമന രാജാവ് മൂന്ന് തവണ മഹാബലിയെ യുദ്ധത്തില്‍ തറപറ്റിച്ചു; മാവേലി പോയ ആ പാതാളം സിലോണില്‍

'എന്താണ് ഓണം'എന്ന ചോദ്യത്തിന് സ്വാഭാവികമായ ഉത്തരം ഇതുതന്നെ ആയിരിക്കും, കേരളം ഭരിച്ചിരുന്ന അസുര രാജാവായ മാവേലിയെ മൂന്നടി മണ്ണ് ചോദിച്ചെത്തിയ മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന്‍, പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുകയും വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ വന്നു കാണാനുളള അനുവാദം നല്‍കുകയും ചെയ്യ്തു. അങ്ങനെ...