Friday
22 Feb 2019

Vaarantham

സാഫല്യം

ഉദയകുമാര്‍ കെ കെ കുറച്ചുകാലങ്ങളേ ആയിട്ടുള്ളു അവര്‍ പ്രണയത്തിലായിട്ട്. എങ്ങനെയോ അത് സംഭവിക്കുകയായിരുന്നു. പ്രണയത്തിനിത്രയും മധുരമുണ്ടെന്ന് അവര്‍ക്കിപ്പോഴാണ് മനസിലായത്. അവള്‍ അവനുവേണ്ടിയും അവന്‍ അവള്‍ക്കുവേണ്ടിയും സൃഷ്ടിക്കപ്പെട്ടതാണെന്നുപോലും അവര്‍ക്കുതോന്നി. പ്രണയിച്ചു പ്രണയിച്ച് പരസ്പരം ലയിച്ചൊന്നായിത്തീരാനവര്‍ കൊതിച്ചു. ഈ ജന്മത്തിലും വരും ജന്മങ്ങളിലും ഒന്നിച്ചു...

സ്വകാര്യങ്ങള്‍

സച്ചിദാനന്ദന്‍ 1 ഞാന്‍ സംസാരിച്ചതു മുഴുവന്‍ രക്തത്തെക്കുറിച്ചായിരുന്നു നീ പനിനീര്‍പ്പൂക്കളെക്കുറിച്ചും. ഓര്‍മ്മയുടെ ഏതു രാസവിദ്യയാണ് നിന്റെ പനിനീരിന് എന്റെ രക്തത്തിന്റെ നിറവും എന്റെ രക്തത്തിന് നിന്റെ പനിനീരിന്റെ മണവും നല്‍കിയത്? 2 നിന്റെ കത്ത് ഒരു കടല്‍തീരമായിരുന്നു മണലില്‍ ഇരുമ്പയിര്‍ പോലെ...

ഒരിക്കല്‍

സച്ചിദാനന്ദന്‍ ഒരിക്കല്‍ എല്ലാ പക്ഷികളും പാടിയിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? ഗ്രാമവൃക്ഷത്തിലെ കുയില്‍ മാത്രമല്ല, കൂരിരുട്ടിന്റെ കിടാത്തിയായ കാക്ക പോലും. അവരാണ് നമുക്ക് വാക്കുകള്‍ തന്നത് അവരുടെ പാട്ട് വയലുകള്‍ നനച്ചിരുന്നു പൂക്കളില്‍ കവിതയും കായ്കളില്‍ കഥകളും നിദ്രയില്‍ സ്വപ്‌നവും മുലകളില്‍ പാലും ഉടലുകളില്‍...

പ്രണയം സച്ചിദാനന്ദം

സച്ചിദാനന്ദന്‍ പ്രണയ കവിതകള്‍ എഴുതുമ്പോള്‍ നക്ഷത്രങ്ങള്‍ ഭൂമിയിലേക്കിറങ്ങിവന്ന് പ്രണയാര്‍ദ്രഹൃദങ്ങളെ ഉമ്മവയ്ക്കും. ഒറ്റചുംബനംകൊണ്ട് ലോകത്തെ തന്നെ മാറ്റിമറിക്കും. അപ്പൂപ്പന്‍താടിപോലെ ഭാരമില്ലാത്ത ഉന്മത്തഹൃദയം ആകാശത്തിലെ അനന്തതയിലേക്ക് പറന്നു നടക്കും. ആകാശത്തിലെയും ഭൂമിയിലേയും അതിരുകളെ നക്ഷത്രത്തിളക്കമുള്ള അക്ഷരങ്ങള്‍ മായിച്ചുകളയും. വരുന്ന പ്രണയ ദിനത്തില്‍ പ്രണയിനികളുടെ ഹൃദയത്തിലേക്ക്...

ഹിമശൈലസൗന്ദര്യമായ്

ഡോ. എം ഡി മനോജ് ലെനിന്‍ രാജേന്ദ്രന്‍ എന്ന സംവിധായകന്റെ ദൃശ്യാവതരണ രീതിയുടെ മുഖ്യതലം എക്കാലവും തികച്ചും കാവ്യാത്മകമായിരുന്നു. ദേശകാലങ്ങളെയും ജീവിത പശ്ചാത്തലങ്ങളെയും ചലച്ചിത്രഭാഷയില്‍ പുനര്‍നിര്‍മ്മിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്രം എന്ന ജനുസ്സിലേക്ക് സവിശേഷമായ സാംസ്‌കാരിക സ്വത്വങ്ങള്‍ എന്ന നിലയിലായിരുന്നു അദ്ദേഹം വിവിധ...

അപ്പുപ്പന്‍താടിയും കാറ്റമ്മാവനും

സന്തോഷ് പ്രിയന്‍ ഒരിടത്ത് ഒരു എരുക്ക് മരമുണ്ടായിരുന്നു. അതില്‍ നിറയെ അപ്പുപ്പന്‍താടികളുമുണ്ടായിരുന്നു. അപ്പുപ്പന്‍താടികള്‍ പറന്ന് നടക്കുമ്പോള്‍ ചെടികളിലെ പൂക്കള്‍ പറയും. ' ഹായ്, ഈ അപ്പുപ്പന്‍താടികള്‍ക്ക് എവിടെ വേണമെങ്കിലും പറന്നുപോകാം. എന്ത് രസമായിരിക്കും ആകാശത്തുകൂടി പറക്കാന്‍.' ഇവയില്‍ ഒരു അപ്പുപ്പന്‍താടി മഹാഅഹങ്കാരിയായിരുന്നു....

മരണമുഖത്തുനിന്നും വിജയക്കുതിപ്പിലേക്ക്

ഇളവൂര്‍ ശ്രീകുമാര്‍ വിശ്വസിക്കുന്നതെങ്ങനെയാണ്? എന്നാല്‍ കണ്‍മുന്നിലെ യാഥാര്‍ത്ഥ്യം വിശ്വസിക്കാതിരിക്കുന്നതെങ്ങനെയാണ്? സത്യം കെട്ടുകഥയെക്കാള്‍ വിചിത്രമാണെന്ന് നാം തീര്‍ച്ചയായും വിശ്വസിച്ചുപോകുന്ന ചില സംഭവങ്ങളുണ്ട്. സാമാന്യ യുക്തികൊണ്ട് എത്ര വിശകലനം ചെയ്താലും പിന്നെയും നമ്മുടെ മനസ്സില്‍ അത്ഭുതങ്ങള്‍ ബാക്കിനിര്‍ത്തുന്ന ചില സംഭവങ്ങളും ജീവിതങ്ങളും. അത്തരം ചില...

പാട്ടിന്റെ പാടം പൂത്തകാലം- കണ്ണൂര്‍ രാജന്റെ സംഗീതം

ഡോ. എം ഡി മനോജ് മലയാളത്തിന്റെ തലക്കുറി മാറ്റിവരച്ച സിനിമകളിലൊന്നായിരുന്നു 1988ല്‍ പുറത്തിറങ്ങിയ 'ചിത്രം.' കഥയും സംവിധാനവും മാത്രമല്ലായിരുന്നു ആ ചിത്രത്തിന്റെ വിജയത്തെ നിര്‍ണയിച്ചത്. അതുവരെ അധികമാരും ആഘോഷിക്കപ്പെടാതെപോയ കണ്ണൂര്‍ രാജന്‍ എന്ന സംഗീത സംവിധായകന്റെ സാന്നിധ്യം കൂടി ആ സിനിമയില്‍...

ഒരേ ഹൃദയമുള്ളവര്‍

സി ഉദയകല നന്ദിതാ.... ഇന്നലെ, ജനാലയുടെ അടഞ്ഞ ചില്ലുകള്‍ക്കപ്പുറം നീ വീണ്ടും വന്നുനിന്നതെന്തിനായിരുന്നു....? പുറത്ത്, മഴവീശിയടിക്കുന്ന പാതിരക്കാറ്റില്‍ നിന്റെ മുടിയിഴകളില്‍ നിന്നും പാറിവീണ വെള്ളം ജാലകവിടവിലൂടെയൊലിച്ചെത്തി എന്നെതൊട്ടപ്പോ ഞാനറിയാതുണര്‍ന്നുപോയതാണല്ലോ...? ഉടലിനെയതാര്യമാക്കിക്കൊണ്ട് നീയണിഞ്ഞ വെളുത്ത പുടവയുടെ തിരയിളക്കത്തിലേയ്ക്ക് കണ്ണും നട്ട് ഞാനിങ്ങനിരുന്നപ്പോള്‍ മഴമുടിയിഴകള്‍ക്കൊപ്പം...

തോല്‍ക്കാം, പക്ഷേ പിന്മാറരുത്

ഇളവൂര്‍ ശ്രീകുമാര്‍ ഒരു ലക്ഷ്യം മനസ്സിലുറപ്പിക്കുക. നിരന്തരം അതിനെക്കുറിച്ചുതന്നെ ചിന്തിക്കുക. അതിനുവേണ്ടി കഠിനമായി അധ്വാനിക്കുക. അതു നേടിയല്ലാതെ വിശ്രമമില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക. ശ്രമങ്ങള്‍ ഒന്നൊന്നായി പരാജയപ്പെടുമ്പോഴും വാശിയോടെ വീണ്ടും ശ്രമിക്കുക. തന്റെ കഴിവില്‍ ഉറച്ചു വിശ്വസിക്കുക. ഓരോ ജീവകോശത്തിലും ലക്ഷ്യസാക്ഷാത്ക്കാരത്തിനുള്ള അഭിവാഞ്ഛ...