Wednesday
24 Jul 2019

Travel

വേനല്‍ കടുത്തു, സൂര്യമലയിലേയ്ക്ക് സഞ്ചാരികളുടെ വന്‍ പ്രവാഹം

ഒമാനിലെ സൂര്യമല സൂര്യമലയിലെ സൂര്യോദയം കെ രംഗനാഥ് മസ്‌ക്കറ്റ്: എണ്ണ സമ്പത്തിന്റെ അക്ഷയഖനിയായ ഒമാനിലെ സൂര്യമലയിലേയ്ക്ക് വേനല്‍ കടുത്തതോടെ ആയിരക്കണക്കിന് വിനോദ സഞ്ചാരികളുടെ പ്രവാഹം. മരുഭൂമികളുടെ നാടായ ഗള്‍ഫില്‍ കേരളത്തിന്റെ കാലാവസ്ഥയുള്ള ഒമാനില്‍ തെങ്ങും മാവും കവുങ്ങും പ്ലാവുമടക്കം ശക്തമായ ഒരു...

നൂറ്റാണ്ടിനുശേഷം മൂന്നാര്‍- മാട്ടുപ്പെട്ടി ട്രെയിന്‍ വീണ്ടും തുടങ്ങുന്നു

മൂന്നാര്‍. വിനോദസഞ്ചാര മേഖലക്ക് പുതു പ്രതീക്ഷ,   തൊണ്ണൂറ്റിയഞ്ച‌് വര്‍ഷങ്ങള്‍ക്ക‌ുമുമ്ബ‌് ഓട്ടം നിര്‍ത്തിയ മൂന്നാര്‍- മാട്ടുപ്പെട്ടി ട്രെയിന്‍ വീണ്ടും തുടങ്ങുന്നു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബ്രിട്ടീഷുകാരന്‍റകാലത്തേ നിലച്ച   റെയില്‍ വീണ്ടും പുനഃസ്ഥാപിക്കുന്നതിനായി എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സാധ്യതാപഠനം നടത്തി. മന്ത്രി...

സഞ്ചാരികളെ മാടിവിളിച്ച് ആഴിമല കടല്‍ത്തീരം

സന്തോഷ് എന്‍ രവി വിഴിഞ്ഞം: പ്രകൃതി ഒരുക്കിയ സൗന്ദര്യം ചോര്‍ന്നുപോകാതെ തീര കാഴ്ച ആസ്വദിക്കാന്‍ കടല്‍ തിരകള്‍ സഞ്ചാരികളെ മാടിവിളിക്കുകയാണ് ആഴിമല കടല്‍ത്തീരത്തിലേക്ക്. വമ്പന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളോ മാലിന്യകൂമ്പാരങ്ങളോ ഈ തീരത്തില്ല. വെള്ളമണല്‍ വിരിച്ച തീരവും തിരകളുടെ ശബ്ദവും മാത്രമാണ് എങ്ങും....

ഒരു കാര്‍ വാടകയ്ക്ക് തരും: അഞ്ചുവര്‍ഷം കഴിഞ്ഞ് കൊടുത്താല്‍മതി

ഫ്ളാറ്റ് വാടകയ്ക്ക് എടുക്കുംപോലെ വാഹനവുമായിക്കൂടേ,ദീര്‍ഘകാലത്തേക്ക് കാര്‍ വാടകയ്ക്ക് നല്‍കുന്ന വമ്പന്‍പദ്ധതി ഇന്ത്യയില്‍നടപ്പാകാന്‍പോകുന്നു. ലോകോത്തരകാര്‍ കമ്പനി ഹ്യുണ്ടായ് മോട്ടോഴ്‌സ്‌ ഇന്ത്യയില്‍ കാറുകള്‍ വാടകയ്ക്ക് നല്‍കാന്‍ കാര്‍ ലീസിങ്, ഫ്ളീറ്റ് മാനേജ്മെന്റ് കമ്ബനിയായ ald ഓട്ടോമോട്ടീവുമായി കരാര്‍ആയി.  ഇതുവഴി വലിയ തുക നല്‍കാതെ ഉപഭോക്താക്കള്‍ക്ക്...

കല്ലടയുടെ തട്ടിപ്പ് ഒടുക്കത്തേതാവണം, നിയന്ത്രിക്കാന്‍ ഇതാണുവേണ്ടത്

  ഓരോ തട്ടിപ്പ് ബിസിനസുകള്‍ കണ്ടെത്തി അവതരിപ്പിക്കുന്നവര്‍ അത് വ്യവസ്ഥയാക്കിമാറ്റും അവര്‍ക്ക് സഹായികളായിമാറുന്ന അധികൃതര്‍ക്ക് ഇതൊന്നും അന്വേഷിക്കാന്‍ നേരവുമുണ്ടാകില്ല. സാക്ഷരകേരളത്തെ ആട്ടിഉലച്ച ചിട്ടിക്കമ്പനികളും ആട് തേക്ക് മാഞ്ചിയം കമ്പനികളും ഓണ്‍ലൈന്‍ ലോട്ടറികളും അതിശയമരുന്നുകമ്പനികളും ബ്‌ളേഡ് കമ്പനികളും എല്ലാം തട്ടിപ്പും ഗുണ്ടാപ്പിരിവും നടത്തിയപ്പോഴെല്ലാം...

കല്ലടക്കെതിരെ ജനങ്ങളുടെ വല്ലാത്ത യുദ്ധം

കേരളത്തിനുപുറത്തേക്ക് രാത്രിസഞ്ചാരം നടത്തുന്ന കല്ലടബസുകള്‍ പ്രതിസന്ധിയിലേക്ക്. സഹനത്തിന്റെ നെല്ലിപ്പടിയില്‍ ജനം തിരിച്ചടിക്കുന്ന കാഴ്ചയാണ് കല്ലടയുടെ സൈറ്റുകളില്‍കാണുന്നത്. യാത്രകള്‍ക്ക് കല്ലട ബുക്ക് ചെയ്തവര്‍ അത് ക്യാന്‍സല്‍ചെയ്യുന്നതും റേറ്റിംങ് കുത്തനെ ഇടിയുന്നതും ആണ് പുതിയവാര്‍ത്ത. കഴിഞ്ഞദിവസം തിരുവനന്തപുരത്തുനിന്നും ബാംഗ്ളൂരിന് തിരിച്ച ബസ് ബ്രേക്ക് ഡൗണായതിനെതുടര്‍ന്ന്...

പുഴ അല്ല ഇനി കടല്‍ വന്നാലും നോ പ്രോബ്ലം; കുളിരണിയിക്കും ഈ കാഴ്ച

കാടും പുഴയും സഞ്ചാരികളുടെ പ്രിയ ഇടങ്ങളാണ്. അവിടെ യാത്ര ചെയ്യാന്‍ കൊതിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മറ്റൊന്നുമല്ല, മനംകുളിര്‍പ്പിക്കുന്ന കാഴ്ചകളാകും അവിടെ നിന്നും സഞ്ചാരികള്‍ക്ക് കിട്ടുക... വനത്തിനു മധ്യത്തിലൂടെ കുത്തിയൊഴുകുന്ന പുഴയും അതിനെ കീറിമുറിച്ച് ഇക്കരെ കടക്കുന്ന ജീപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍...

ഇരവികുളം ദേശീയോദ്യാനം: പ്രവേശനം നിരോധിച്ചു

കൊച്ചി: നീലഗിരി വരയാടുകളുടെ പ്രജനനകാലമായതിനാല്‍ ജനുവരി 21 മുതല്‍ മാര്‍ച്ച് 21 വരെ ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചതായി ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ അറിയിച്ചു.

എണ്‍പത്തിരണ്ടിന്റെ യാത്രാപുസ്തകം

കെ വി സുമിത്ര 'This heart of mine was made to travel this world' സഞ്ചാരാസ്വാദകനായ പേരറിയാത്ത ഏതോ യാത്രികന്റെ ഈ കോറിയിടല്‍ അര്‍ത്ഥവത്താക്കുകയാണ് എണ്‍പത്തിരണ്ടാം വയസിലും യാത്രയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന സുബ്രഹ്മണ്യന്‍ മാഷ്. എറണാകുളത്തെ വെണ്ണലയിലുള്ള 'മേനാച്ചേരി'...

നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി; പഴശ്ശി പാര്‍ക്ക് നാളെ തുറക്കും

മാനന്തവാടി: പഴശ്ശി പാര്‍ക്കിന് ശാപമോക്ഷം. നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി പഴശ്ശി പാര്‍ക്ക് നാളെ തുറക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ്  വീണ്ടും വിനോദസഞ്ചാരികള്‍ക്കായി  പാര്‍ക്ക് തുറക്കുന്നത്. 1994 ലിലാണ്  കബനി പുഴയോരത്ത് പ്രകൃതി രമണീയമായ പാര്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ പാര്‍ക്ക്...