Thursday
27 Jun 2019

Lok Sabha Election 2019

ഇവിഎമ്മുകളിലെ വോട്ടുകണക്കുകളില്‍ വന്‍ വ്യത്യാസം വിമര്‍ശനവുമായി പ്രതിപക്ഷം

ന്യൂഡെല്‍ഹി : രാജ്യത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും ഇവിഎമ്മുകളിലെ വോട്ടുകണക്കുകളില്‍ വന്‍ വ്യത്യാസം . 370 ലധികം മണ്ഡലങ്ങളിലെ ഇവിഎമ്മുകളില്‍ ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും തമ്മില്‍ വ്യത്യാസമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ കണക്ക് ഉദ്ധരിച്ച് ദ ക്വിന്റ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട്...

സോണിയാഗാന്ധി സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടിഅധ്യക്ഷ

കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടിഅധ്യക്ഷയായി സോണിയാഗാന്ധിയെ തെരഞ്ഞെടുത്തു. ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം . മന്‍മോഹന്‍സിങിന്റെ നിര്‌ദ്ദേശമനുസരിച്ചാണ് സോണിയയെ തിരഞ്ഞെടുത്തത്.വോട്ടര്‍മാര്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കണണമെന്ന് സോണിയാഗാന്ധി എംപിമാരോട് ആവശ്യപ്പെട്ടു. വോട്ടര്‍മാര്ക്ക് അവര്‍ നന്ദി...

ധാരണയില്ലാതെ പ്രതിപക്ഷം; പാര്‍ട്ടി നേതാക്കളുടെ യോഗം റദ്ദാക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇരുട്ടില്‍ തപ്പുന്നതിനിടെ ഇന്ന് നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം റദ്ദാക്കി. ചില പ്രതിപക്ഷ നേതാക്കളുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയതെന്നാണ് വിശദീകരണം. യോഗം അടുത്ത ദിവസങ്ങളില്‍ തന്നെ നടക്കും. അതേസമയം, ലോക്‌സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ്...

മോഡി മന്ത്രിസഭ അധികാരമേറ്റു

ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാരമന്ത്രിയടക്കം 58 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. ആദ്യം നരേന്ദ്രമോഡി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നുള്ള വി മുരളീധരന്‍ മോഡി മന്ത്രിസഭയില്‍ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്‌നാഥ് സിങ്ങാണ് രണ്ടാമതായി...

പരാജയം അലക്കാന്‍ കോണ്‍ഗ്രസിനെ കിട്ടില്ല,നേതാക്കളെ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും വിലക്കി

ന്യൂ ഡല്‍ഹി: പരാജയം അലക്കേണ്ട,വെളുക്കില്ല .കോണ്‍ഗ്രസ് നേതാക്കളെ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും വിലക്കി എഐസിസി നേതൃത്വം.  പാര്‍ട്ടിയുടെ വക്താക്കളാരും ഒരു മാസത്തേക്ക് ടെലിവിഷന്‍ ചര്‍ച്ചകള്‍ക്ക് പോകണ്ട എന്നാണ് നേതൃത്വത്തിന്റെ തീരുമാനം.  കോണ്‍ഗ്രസ്ടെലിവിഷന്‍ ചര്‍ച്ചകള്‍ക്ക് പോകേണ്ടതില്ലെന്നാണ് എഐസിസി നേതൃത്വം അറിയിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് പ്രതിനിധികളെ...

രാഹുല്‍ ഗാന്ധി നേതൃത്വത്തില്‍ തുടരണം: മുസ്ലിം ലീഗ്

കോഴിക്കോട്: വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ടആക്രമണങ്ങള്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യുന്നതാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് പാര്‍ലമന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കണമെന്നും അവര്‍ക്ക് ആത്മവിശ്വാസം നല്‍കണമെന്നുമാണ് തെരഞ്ഞെടുപ്പു വിജയിച്ച വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി...

കോണ്‍ഗ്രസ് തോല്‍വി: രാജസ്ഥാന്‍ കൃഷിമന്ത്രി ലാല്‍ചന്ദ് ഖട്ടാരിയ രാജിവച്ചു

കോണ്‍ഗ്രസ് പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തിന്റെ പേരില്‍ രാജസ്ഥാന്‍ കൃഷിമന്ത്രി ലാല്‍ചന്ദ് ഖട്ടാരിയ രാജിവച്ചു. രാജിവാര്‍ത്ത ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് പുറത്തുവിട്ടത്. എന്നാല്‍ മന്ത്രിയുടെ രാജി ലഭിച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. 25ന് തയ്യാറാക്കിയ കത്തില്‍ തനിക്ക് ധാര്‍മ്മികമായി മന്ത്രിസ്ഥാനത്ത് തുടരാന്‍...

ആളും ആരവവുമൊഴിഞ്ഞ് യുപിയിലെ കോണ്‍ഗ്രസ് ആസ്ഥാനം

സ്വന്തം ലേഖകന്‍ ലഖ്‌നൗ: ആളും ആരവവുമില്ലാതെ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ആസ്ഥാനം. ഇപ്പോള്‍ കാണാന്‍ കഴിയുന്നത് താഴിട്ട വാതിലുകളും വിളക്കുപോലുമില്ലാത്ത മുറികളും അതിനിടയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്ന് ആലേഖനം ചെയ്ത ബോര്‍ഡും. തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ പ്രതിഷേധമെന്നോണം പ്രിയങ്കാ ഗാന്ധിയുടെ...

കോണ്‍ഗ്രസിലെ മൂന്നുമുതിര്‍ന്ന നേതാക്കള്‍കൂടി രാഹുലിന് രാജി സമര്‍പ്പിച്ചു

കോണ്‍ഗ്രസിലെ മൂന്നുമുതിര്‍ന്ന നേതാക്കള്‍കൂടി രാഹുലിന് രാജി സമര്‍പ്പിച്ചു. പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെ ടുത്താണ് രാജി. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ജാഖര്‍,ഝാര്‍ഘണ്ട് യൂണിറ്റ് അധ്യക്ഷന്‍ അജോയ് റോയ്,അസാം യൂണിറ്റ് അധ്യക്ഷന്‍ റിപുന്‍ബോറാ എന്നിവരാണ് രാജി നല്‍കിയത്. ഇതോടെ ആറുപേരാണ് പാര്‍ട്ടിയുടെ പരാജയത്തെത്തുടര്‍ന്ന്...

നാസോയെ സിഎസ്ഒയില്‍ ലയിപ്പിക്കുന്നു

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഭരണഘടനാ സ്ഥാപനങ്ങളേയും സ്വയംഭരണ സ്ഥാപനങ്ങളേയും ഇല്ലാതാക്കുന്ന നടപടികള്‍ മോഡി സര്‍ക്കാര്‍ ഇതിനകം തുടങ്ങി. വോട്ടെണ്ണല്‍ നടന്ന ദിവസമാണ് ഇതിന് തുടക്കമിട്ടത്.  നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷനെ (നാസോ) സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍(സിഎസ്ഒ) ലയിപ്പിക്കാനാണ് തീരുമാനം. ഭരണഘടനയെ ബഹുമാനിക്കുന്നുവെന്ന്...