Tuesday
18 Jun 2019

Wayanad

പ്രൊഫസറെ ടൂറിസ്റ്റ് ഹോമിൽ മരിച്ച നിലയിൽ കണ്ടെത്തി

മാനന്തവാടി: കോളേജ് അധ്യാപകനെ ടൂറിസ്റ്റ് ഹോമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് ഗവ. എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗം അസോ. പ്രൊഫസര്‍ സദാശിവനെ ടൂറിസ്റ്റ് ഹോമിലെ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ് മരിച്ച സദാശിവന്‍.

തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റു മരിച്ചു

മാനന്തവാടി: തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റു മരിച്ചു.  വാളാട് പ്രശാന്തഗിരി മഠത്തശ്ശേരി ബൈജുവിന്റെ ഭാര്യ സിനി(33)യാണ് വെട്ടേറ്റു മരിച്ചത്, തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ ഭക്ഷണം കഴിക്കാന്‍ പോയി മടങ്ങി വരാത്തതിനേത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്, മക്കള്‍ അലോണ, അലന്‍ .

കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസിലെ സാമ്പത്തിക തട്ടിപ്പ്: മൂന്ന് പേരെ സസ്‌പെന്റ് ചെയ്തു

മാനന്തവാടി: കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ഓഫീസിലെ സാമ്പത്തിക തട്ടിപ്പുകേസില്‍ മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തു. മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജില്ലാ ധനകാര്യ വിഭാഗം പരിശോധന നടത്തി റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. പച്ചക്കറി വികസന പദ്ധതി പ്രകാരം...

മീടൂ ആരോപണം; മൃദുലാ ദേവിയുടെ പരാതിയില്‍ നടന്‍ വിനായകനെതിരെ കേസ് എടുത്തു

വയനാട്: ദളിത് ആക്റ്റിവിസ്റ്റായ യുവതിയോട് ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടന്‍ വിനായകനെതിരെ കേസ്. കല്‍പ്പറ്റ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 506, 294 ബി, കെപിഎ 120, 120-Oഎന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍...

അനിശ്ചിതത്വങ്ങൾക്ക് വിരാമം, സാരഥി ഡ്രൈവിങ്ങ് ലൈസൻസുകൾ ജില്ലയിൽ വിതരണം ആരംഭിച്ചു

ബിജു കിഴക്കേടത്ത് മാനന്തവാടി: സാങ്കേതിക തടസ്സങ്ങളെ തുടർന്ന് ജില്ലയിൽ വിതരണം നിർത്തിവെച്ചിരുന്ന സാരഥി ഡ്രൈവിങ്ങ് ലൈസൻസുകൾ വിതരണം ആരംഭിച്ചു.2000 ത്തോളം ലൈസൻസുകളാണ് ജില്ലയിലെ ട്രാൻസ്പോർട്ട് ഓഫീസുകളിൽ വിതരണം ചെയ്യാനാകാതെ മാസങ്ങളായി കിടന്നിരുന്നത് വ്യാജ ലൈസൻസുകളും, ഒരു വ്യക്തി തന്നെ പല സംസ്ഥാനങ്ങളിൽ...

പച്ചപ്പിന്‍റെ വേരിറിങ്ങാന്‍; ഉരുള്‍പൊട്ടി, തരിശായ വനമേഖലയില്‍ പുത്തന്‍ തൈകള്‍ നട്ട് നാട്ടുകാര്‍

മാനന്തവാടി: പ്രളയകാലത്ത് ഉരുള്‍പൊട്ടി തരിശായ വനമേലഖയില്‍ തൈകള്‍വച്ച് മാനന്തവാടി നഗരസഭയും പിലാക്കാവ് പൊതുജന ഗ്രന്ഥാലയവും. ഉരുള്‍പ്പൊട്ടി കനത്തനാശനഷ്ടമുണ്ടായ പിലാക്കാവ് മണിയന്‍കുന്നിലെ വനമേഖലയിലാണ് പരിസ്ഥിതിദിനത്തില്‍ തൈകള്‍വച്ചത്. ഗ്രന്ഥാലയം പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കാളികളായി. നെല്ലി, മഹാഗണി, പൂവരശ്,...

പരിസ്ഥിതി സംരക്ഷണ പ്രവൃത്തിയില്‍ മാനന്താവടി ജില്ലാശുപത്രിയ്ക്ക് പുരസ്‌കാരം

മാനന്തവാടി: മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അവ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കുള്ള കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സംസ്ഥാനതല പുരസ്‌കാരത്തില്‍ ആതുരാലയ വിഭാഗത്തില്‍ മൂന്നാം സ്ഥാനം മാനന്തവാടി ജില്ലാശുപത്രി കരസ്ഥമാക്കി. വന്‍കിട സ്വകാര്യ ആശുപത്രികളെ പിന്നിലാക്കിയാണ് ഈ...

വിഷ്ണുപ്രിയയെ കണ്ടെത്തി; ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണെന്ന് പെണ്‍കുട്ടി

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം കാണാതായ വയനാട് കാക്കവയല്‍ സ്വദേശി വിഷ്ണുപ്രിയയെ കണ്ടെത്തി. കൊല്ലം ചടയമംഗലത്ത് വച്ച് പോലീസാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കൊല്ലം റെയില്‍വേ സ്‌റ്റേഷനിലാണ് പെണ്‍കുട്ടി ഉണ്ടായിരുന്നത്. മെയ് 31ന് കൊച്ചിയില്‍ നിന്ന് വയനാട്ടിലേക്കുളള യാത്രാമധ്യേ കോഴിക്കോട് വെച്ചാണ് വിഷ്ണുപ്രിയയെ കാണാതായത്....

വയനാട്ടിലെ നാല് ഇക്കോ ടൂറിസം കേന്ദ്രങ്ങളും നിയന്ത്രണ വിധേയമായി തുറക്കാന്‍ സാധ്യത

കുറുവ ദ്വീപില്‍ ചിങ്കണ്ണികള്‍ പുഴയരികില്‍ ബിജു കിഴക്കേടത്ത് മാനന്തവാടി: വര്‍ക്കിംഗ് പ്ലാനില്‍ ഉള്‍പ്പെടാത്തതിനാല്‍ സഞ്ചാരികളുടെ സന്ദര്‍ശനം വിലക്കിയ വയനാട്ടിലെ നാല് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണ വിധേയമായി സഞ്ചാരികള്‍ക്ക് പ്രവേശനത്തിന് കളമൊരുങ്ങുന്നു. പരിസ്ഥിതി സംഘടനയുടെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി പ്രവേശന വിലക്ക്...

പട്ടാപ്പകല്‍ വീട്ടില്‍ മോഷണം: പത്ത് പവന്‍ സ്വര്‍ണ്ണവും അര ലക്ഷം രൂപയും നഷ്ടപ്പെട്ടു

മാനന്തവാടി: മാനന്തവാടി കമ്മനയില്‍ പട്ടാപ്പകല്‍ വീട്ടില്‍ മോഷണം. പത്ത് പവന്‍ സ്വര്‍ണ്ണവും അര ലക്ഷം രൂപയും നഷ്ടപ്പെട്ടു. മാനന്തവാടി കല്‍പ്പക സ്‌റ്റോര്‍ ജീവനക്കാരന്‍ സന്തോഷിന്റെ കമ്മനയിലെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച പകല്‍ ആകാം മോഷണം നടന്നതെന്ന് കരുതുന്നു. ഈ സമയം...