Saturday
24 Aug 2019

Wayanad

ജില്ലയിലെ ദുരന്തസാധ്യതാ മേഖലകളില്‍ നിര്‍മ്മാണ നിയന്ത്രണം; ഉത്തരവിറങ്ങി

കല്‍പറ്റ: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ ദുരന്തസാധ്യതാ പ്രദേശങ്ങളില്‍ കെട്ടിട നിര്‍മ്മാണത്തിനും ക്വാറി ഉള്‍പ്പെടയുളള ഖനന പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിറക്കി. ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാറാണ് ഉത്തരവിറക്കിയത്. ദുരന്തനിവാരണ നിയമത്തിലെ...

കോണ്‍ഗ്രസ് നേതാവും ഐഎന്‍ടിയുസി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ തലപ്പുഴപുതിയിടം ഡി യേശുദാസ് അന്തരിച്ചു

തലപ്പുഴ: കോണ്‍ഗ്രസ് നേതാവും ഐ.എന്‍.ടി.യു.സി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ പുതിയിടം ഡി.യേശുദാസ് (77) അന്തരിച്ചു.അസുഖബാധയെ തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഭാര്യ: തങ്കമ്മ യേശുദാസ്, മുന്‍തവിഞ്ഞാല്‍ പഞ്ചഹയത്ത് പ്രസിഡന്റ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍: മക്കള്‍:എല്‍സി, ലീന,...

കുഴഞ്ഞു വീണ പോലീസുദ്യോഗസ്ഥന്‍ മരിച്ചു

മാനന്തവാടി: ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കമ്പളക്കാട് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഒണ്ടയങ്ങാടി എടപ്പിടി തമ്മന്‍കോട് വിനു (40) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍...

രാത്രിയാത്രാ നിരോധനം: സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുമെന്ന് മുഖ്യമന്ത്രി

കല്‍പറ്റ: ദേശീയ പാത 766 -ലെ ഗതാഗത നിരോധന വിഷയത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. ദേശീയപാതയിലെ രാത്രിയാത്ര നിരോധനം സംബന്ധിച്ച കേസിലാണ് ബദല്‍പാത ദേശീയപാതയാക്കി മാറ്റി...

ഉരുള്‍പൊട്ടല്‍; വിദഗ്ധസംഘം ജില്ലയിലെത്തി

കല്‍പറ്റ: ജില്ലയിലെ ഉരുള്‍പൊട്ടിയ മേഖലകള്‍ സന്ദര്‍ശിച്ച് അടിയന്തര റിപോര്‍ട്ട് നല്‍കുന്നതിനായി വിദഗ്ധ സംഘം ബുധനാഴ്ച രാവിലെ ജില്ലയിലെത്തി. താലൂക്ക് അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ദേശിച്ച സ്ഥലങ്ങളില്‍ സംഘം ഒരാഴ്ചക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കും. നിലവില്‍ 101 സ്ഥലങ്ങളാണ് ജില്ലയില്‍ പരിശോധനയ്ക്കായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍...

സിസ്റ്റര്‍ ലൂസിക്കെതിരെ അപവാദപ്രചരണവുമായിവൈദികന്‍

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദപ്രചരണവുമായി മാനന്തവാടി രൂപത പിആര്‍ഒ സംഘാംഗമായ വൈദികന്‍ നോബിള്‍ പാറയ്ക്കല്‍ രംഗത്തെത്തിയത് വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടുത്ത പ്രതിഷേധം. സിസ്റ്ററെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരും സിസ്റ്ററും മഠത്തിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യമുപയോഗിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള വീഡിയോ പ്രചരണമാണ്...

പുത്തുമലയില്‍ അവശേഷിക്കുന്നവരെ കണ്ടെത്താന്‍ തീവ്രശ്രമം; തിരച്ചലിനു പ്രത്യേക സംഘം

കല്‍പറ്റ: പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താന്‍ പ്രത്യേക സംഘം. ദേശിയ ദുരന്തനിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവില്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തുള്ള അതിദുര്‍ഘടമായ പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നത്. പ്രദേശവാസികളുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്....

ചൂരല്‍മല റൂട്ടില്‍ ബസ് സര്‍വ്വീസ് വീണ്ടും തുടങ്ങി

വയനാട്: പുത്തുമലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച മേപ്പാടി-മുണ്ടക്കൈ റൂട്ടില്‍ ബസ് സര്‍വ്വീസ് പുനഃരാരംഭിച്ചു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസ്സുകളും ചൊവ്വാഴ്ച രാവിലെ മുതല്‍ സര്‍വ്വീസ് നടത്തി. പ്രളയാവധിക്കുശേഷം സ്‌കൂളുകള്‍ തുറന്നെങ്കിലും ബസ് സര്‍വ്വീസ് പുനഃരാരംഭിക്കാന്‍ കഴിയാതിരുന്നത് വിദ്യാര്‍ത്ഥികള്‍ക്കടക്കം യാത്രക്ലേശം രൂക്ഷമാക്കിയിരുന്നു. വിവിധ ഭാഗങ്ങളിലായി റോഡില്‍...

പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു; നെയ്ക്കുപ്പയില്‍ ജനങ്ങളെ ഒഴിപ്പിച്ചു

കല്‍പറ്റ: വയനാട് നടവയല്‍ നെയ്ക്കുപ്പ നരസിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. നെയ്ക്കുപ്പ, പേരൂര്‍ കോളനികളിലുള്ളവരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. അമ്പതോളം കുടുംബങ്ങളെ മാറ്റി. ഞായറാഴ്ച്ച അര്‍ധരാത്രിയോടെയാണ് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത്. പുഴക്കല്‍ കേണിച്ചിറ റോഡിലും വെള്ളം കയറി. രാത്രിയില്‍...

കേരള വനം വകുപ്പിന് പുതിയ ലോഗോ

ബിജു കിഴക്കേടത്ത് മാനന്തവാടി: കേരള സംസ്ഥാന വനം വന്യജീവി വകുപ്പിന് പുതിയ ലോഗോ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്ത് ഇറക്കി. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്& ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിനിധാനം...