Sunday
08 Dec 2019

World

ഹോങ്കോങിലെ അമേരിക്കൻ വ്യവസായികളെ തടവിലാക്കുകയും മക്കാവുവിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്തു

ഹോങ്കോങ്: അമേരിക്കൻ ചേമ്പർ ഓഫ് കൊമേഴ്സിന്റെ ചെയർമാനെയും പ്രസിഡന്റിനെയും ഹോങ്കോങിൽ തടവിലാക്കി. ചൈനീസ് അധീനതയിലുള്ള മക്കാവു നഗരത്തിലേക്ക് ഇവർക്ക് പ്രവേശനവും നിഷേധിക്കുകയും ചെയ്തു. ചെയർമാൻ റോബർട്ട് ഗ്രീവ്സും പ്രസിഡന്റ് താരാ ജോസഫും ചേമ്പറിന്റെ വാർഷിക യോഗത്തിൽ പങ്കെടുക്കാനായാണ് മുൻ പോർച്ചുഗീസ് കോളനിയിലേക്ക്...

ബ്രസീലിയ: രണ്ട് തദ്ദേശീയ നേതാക്കൾ ബ്രസീലിലെ മരാൻഹോ സംസ്ഥാനത്തുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം ഒരു പ്രമുഖ പട്ടികവർഗ നേതാവ് ആമസോൺ മഴക്കാടുകളിൽ വച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇതെന്നതും ശ്രദ്ധേയമാണ്. മഴക്കാടുകളുടെ സംരക്ഷകരായ ഗുവയ്ജാര പട്ടികവർഗത്തിൽ പെട്ടഫിർമിനോ ഗുവയ്ജാര, റെയ്മുണ്ടോ ഗുവെജജാര...

ചൈനയും തായ്‌വാനും വൻ കൈക്കൂലി വാഗ്ദാനം ചെയ്തതായി സോളമൻ ദ്വീപിലെ എംപിമാർ

ബെയ്ജിങ്: ചൈനയും തായ്‌വാനും വൻ കൈക്കൂലി വാഗ്ദാനം ചെയ്തതായി സോളമൻ ദ്വീപിലെ എംപിമാർ വെളിപ്പെടുത്തി. ചൈനയിൽ അടുത്തിടെ ഉണ്ടായ നയതന്ത്ര പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ പിന്തുണയ്ക്കായാണ് ഇത്തരത്തിൽ കൈക്കൂലി വാഗ്ദാനം ചെയ്തതെന്നും ഇവർ വ്യക്തമാക്കി. സോളമൻ ദ്വീപിലെ പ്രധാനമന്ത്രി മനാസെ സൊഗാവർ...

മദർ തെരേസയുടെ സഹപ്രവർത്തകന്റെ കൊലപാതകം: പ്രതിക്ക് ശിക്ഷ വിധിച്ചു

ലണ്ടന്‍: മദര്‍ തെരേസയ്ക്കൊപ്പം പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവു ശിക്ഷ.61കാരനായ കോയിന്‍ പയ്നെയെയാണ് മാര്‍ക്ക് ബ്ലൂം ഫീല്‍ഡിനെ കൊന്ന കേസിലാണ്  ബ്രിട്ടണില്‍ തടവുശിക്ഷയ്ക്ക് വിധിച്ചത്. ആയോധനകലകളില്‍ വിദഗ്ധനാണ് പയ്നെ. ബ്രിട്ടണിലെ ഒരു പബ്ബില്‍ വച്ച് തന്‍റെ കാമുകിയുടെ ശരീരത്തില്‍...

ചരിത്രം തിരുത്തിയ നാടകത്തിന് മസ്കറ്റിൽ അരങ്ങൊരുങ്ങുന്നു….

നവോത്ഥാന കേരളത്തിലെ നാടക അനുഭവങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ തോപ്പിൽ ഭാസി എഴുതി കെപിഎസി അവതരിപ്പിച്ച 'എന്റെ മകൻ ആണ് ശരി ' ക്ക് മസ്കറ്റിൽ അരങ് ഒരുങ്ങുന്നു. ഡിസംബർ 13 നു മസ്‌കറ്റിലെ അൽ ഫലാജ് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന നാടകത്തിന്റെ റിഹേഴ്‌സൽ...

സ്ത്രീകൾക്കെതിരെയുള്ള അതിക്രമം: വേദികളിൽ കയ്യടി നേടി ചിലിയുടെ ഈ പ്രതിഷേധ മാർഗം

സാന്റിയാഗോ: ബലാത്സംഗ സംസ്കാരത്തിനെതിരെയുള്ള പ്രതിഷേധ ഗാനത്തിന് ആഗോളതലത്തിൽ വൻ സ്വീകാര്യത. അൺ വയോലഡർ എൻ തു കാമിനോ -എ റേപ്പിസ്റ്റ് ഇൻ യുവർ പാത്ത് എന്ന ഗാനം കഴിഞ്ഞ മാസം അവസാനമാണ് അവതരിപ്പിക്കപ്പെട്ടത്. സമൂഹ്യ അസമത്വങ്ങൾക്കെതിരെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിന്റെ രണ്ടാം...

പെണ്ണിനെ അങ്ങ്‌ ദൂരെ കാണുമ്പോഴേക്കും ഇവിടുന്നേ മാറി പോകും ആണുങ്ങള്‍! ഇങ്ങനെയും ഒരു നാട്

ഇന്ത്യയിൽ സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങൾ പെരുകുമ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു അനുഭവ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കുന്നത്. അത്തരത്തില്‍ ദുബായില്‍ താമസിക്കുന്ന പ്രവാസിയാണ് ഈ അനുഭവ കുറിപ്പ്...

ഓഷ്‌വിറ്റ്സ് നാസി കോൺസന്ററേഷൻ ക്യാമ്പിന് ജർമനിയുടെ ആറുകോടി യൂറോ സമ്മാനം

വാഴ്സ: ഓഷ്‌വിറ്റ്സ് ബിർക്കനൗ സ്മാരക കേന്ദ്രം വെള്ളിയാഴ്ച ജർമൻ ചാന്‍സലർ ആഞ്ചേല മെർക്കൽ സന്ദര്‍ശിക്കും. ആദ്യമാണ് മെർക്കൽ ഇവിടെ സന്ദര്‍ശിക്കുന്നത്. ആറുകോടി യൂറോ സംഭാവന നൽകുമെന്നും അവർ അറിയിച്ചിട്ടുണ്ട്. നാസികളുടെ ഏറ്റവും വലിയ കൊലപാതക ക്യാമ്പായിരുന്നു ഇത്. മ്യൂസിയമാക്കി മാറ്റിയ ക്യാമ്പിന്റെ...

സോമെസെറ്റിൽ ഭൂചലനം

ലണ്ടൻ: സോമസെറ്റിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വീടുകൾക്കും മറ്റും കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെയാണ് ഭൂചലമുണ്ടായതെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവെ അറിയിച്ചു. ഭൂമിക്കടിയിൽ അഞ്ച് കിലോമീറ്റർ ഉള്ളിലായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പത്ത്...

ഓസ്ട്രേലിയയിൽ വീണ്ടും കാട്ടുതീ, ഇത്തവണ മൂന്ന് ഇടങ്ങളിൽ കൂടി കാട്ടുതീ റിപ്പോർട്ട് ചെയ്തു

സിഡ്നി: ഓസ്ട്രേലിയയിൽ വീണ്ടും കാട്ടുതീ. ന്യൂഇംഗ്ലണ്ട്, ന്യൂ സൗത്ത് വെയിൽസിന്റെ വടക്കൻ ചെരിവ് എന്നിവിടങ്ങളിലാണ് കാട്ടുതീ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വടക്കൻ തീരത്തും, ഗ്രേറ്റർ ഹണ്ടറിലും ഗ്രേറ്റർ സിഡ്നി മേഖലയിലും മധ്യ, വടക്ക് പടിഞ്ഞാറൻ മല നിരകളിലും കാട്ടുതീയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.