Sunday
21 Apr 2019

ഇനി മുതൽ കാത്തലിക് സിറിയന്‍ ബാങ്ക് ഇല്ല; തീരുമാനം പേരിലെ തെറ്റിദ്ധാരണ മാറ്റാൻ

By: Web Desk | Tuesday 9 April 2019 6:17 PM IST


കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് സിറിയന്‍ ബാങ്ക് ഇനി മുതൽ ഇല്ല. അമ്പരക്കാൻ വരട്ടെ, പേരിനു മാത്രമാണ് മാറ്റം. ഇനി മുതൽ കാത്തലിക് സിറിയന്‍ ബാങ്കിനെ സിഎസ്ബിബാങ്ക് ലിമിറ്റഡ് എന്നാകും  അറിയപ്പെടുക. ഓഹരി വിപണിയില്‍ കാത്തലിക് സിറിയന്‍ എന്നത് മതസ്ഥാപനമാണെന്ന് നിക്ഷേപകര്‍ തെറ്റിദ്ധരിക്കാതിരിക്കാനാണ് സി.എസ്.ബി എന്നു പരിഷ്‌ക്കരിക്കുന്നത്. മാത്രവുമല്ല ഓഹരികള്‍ വിറ്റഴിക്കുന്നതിനു മുന്നോടിയായാണ് പുതിയ പരിഷ്‌ക്കാരമെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.

പേരില്‍ മാറ്റം വരുത്തുമെങ്കിലും ബാങ്കിന്റെ ആസ്ഥാനം തൃശൂര്‍ തന്നെയായിരിക്കുമെന്ന് മനേജ്‌മെന്റ് വ്യക്തമാക്കി.

സെപ്റ്റംബറിന് മുമ്പ് ഓഹരികള്‍ ലിസ്റ്റു ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ കനേഡിയന്‍ കമ്പനിയായ ‘ഫെയര്‍ഫാക്‌സ്’ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പേരുമാറ്റത്തിന് ഓഹരി ഉടമകളുടെ സമ്മതം തേടി ബാങ്ക് കത്തയച്ചത്.

Related News