November 27, 2022 Sunday

Related news

November 16, 2022
July 17, 2022
February 16, 2022
October 26, 2021
August 9, 2021
July 23, 2021
July 17, 2021
August 29, 2020
June 23, 2020
January 10, 2020

ആഫ്രിക്കയിലെ ആസ്തികള്‍ കാട്ടി ബാങ്കുകള്‍ക്ക് നഷ്ടമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് വിഡീയോകോണിന്റെ വേണുഗോപാല്‍ ധൂതിനെതിരെ സിബിഐ കേസെടുത്തു

Janayugom Webdesk
ന്യൂഡല്‍ഹി
June 23, 2020 9:27 pm

വീഡിയോകോണ്‍ സിഎംഡി വേണുഗോപാല്‍ ധൂതിനെതിരെ സിബിഐ കേസെടുത്തു. ആഫ്രിക്കയിലെ ആസ്തികള്‍ കാട്ടി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നഷ്ടമുണ്ടാക്കിയതിനാണ് കേസ്. പിന്നീട് ആഫ്രിക്കയിലെ മൊസാമ്പിക്കിലുള്ള ഇവരുടെ വാതക, എണ്ണ ആസ്തികള്‍ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്ക് കണ്‍സോര്‍ഷ്യം ഏറ്റെടുത്തിട്ടുണ്ട്.

പൊതുമേഖലാ ബാങ്കുകളായ എസ്ബിഐ, ഐഡിബിഐ, ഐസിഐസിഐ എന്നിവ ചേര്‍ന്ന് കച്ചവട നടപടികള്‍ക്കായി സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്, പിന്നീട് ധൂത് സ്വന്തമാക്കിയ 6500 ലക്ഷത്തിന് പകരം 7054.5 ലക്ഷം ഡോളര്‍ നല്‍കിയിരുന്നു. 2013 ഫെബ്രുവരിയില്‍ തന്നെ ബാങ്ക് തുക നല്‍കിയിരുന്നെങ്കിലും നവംബര്‍ വരെ ആസ്തികള്‍ ഏറ്റെടുത്തിരുന്നില്ല. ഇതുവഴി വലിയ നഷ്ടമാണ് ബാങ്കുകള്‍ക്കുണ്ടായത്. വീഡിയോകോണ്‍ ഇതിലൂടെ ലാഭമുണ്ടാക്കിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

ഈ ഇടപാടുകളില്‍ ബാങ്കുകള്‍ പ്രാഥമിക അന്വേഷണം നടത്തുകയും തട്ടിപ്പ് നടന്നതായി ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നാണ് കേസെടുത്തത്. അന്വേഷണം തുടരുകയാണ്. വേണുഗോപാലിനെ ഉടന്‍ വിളിച്ച് വരുത്തുമെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. അഴിമതി, കള്ളപ്പണം, തുടങ്ങി, വായ്പാതട്ടിപ്പ് തുടങ്ങി നിരവധി കേസുകള്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീഡിയോ കോണ്‍ ഐസിഐസിഐ ബാങ്കിന്റെ മുന്‍ സിഇഓ ചന്ദാകൊച്ചാര്‍ അവരുടെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വായ്പ തുക 2012ല്‍ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചതോടെ ബാങ്കിന് 1,730 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

eng­lish sumamry:CBI Books Video­con’s Venu­gopal Dhoot For Loss To Banks Over Assets In Africa
you may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.