13 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 13, 2024
September 12, 2024
September 10, 2024
September 9, 2024
September 7, 2024
September 7, 2024
September 7, 2024
September 5, 2024
September 5, 2024
September 5, 2024

മദ്യനയ അഴിമതിയിലെ സിബിഐ കേസ് : കെജ്രിവാളിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
September 5, 2024 10:57 am

മദ്യനയ അഴിമതിയിലെ സിബിഐ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐയുടെ സിബിഐയുടെ അറസ്റ്റ് ചോദ്യംചെയ്തുള്ള ഹര്‍ജിയും ഇതോടൊപ്പം പരിഗണിച്ചേക്കും.ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

സിബിഐ കേസില്‍ ഇടക്കാല ജാമ്യം വേണമെന്ന ആവശ്യം നേരെത്തെ ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി തള്ളിയിരുന്നു.ഇഡി കേസില്‍ കെജിരിവാളിന് സുപ്രീംകോടതി നേരത്തെ ഇടക്കാല ജാമ്യം നല്‍കിയിട്ടുണ്ട്. സിബിഐ കേസില്‍കൂടി ജാമ്യം ലഭിച്ചാല്‍ കെജ്രിവാളിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാം.

ഡല്‍ഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റർ ചെയ്ത കേസിലാണ് കെജ്രിവാളിന്‍റെ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ആഗസ്റ്റ് 23 ന് കേസിൽ വാദം കേട്ട കോടതി തുടർ നടപടികൾ ഇന്നത്തേക്ക് മാറ്റിയിരുന്നു.കെജ്രിവവാളിന്റെ വാദങ്ങൾക്കെതിരായ സത്യവാങ്മൂലം സി ബി ഐക്ക് വേണ്ടി ഹാജരാകുന്ന അഡീ. സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇ ഡിയുടെ കസ്റ്റഡിയിലിരിക്കെ ജൂൺ 26 നാണ് കെജ്രിവാളിനെ സി ബി ഐ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.