നര്‍ത്തകി ലീലാ സാംസണെതിരെ അഴിമതിക്കേസ് രജിസ്റ്റർ ചെയ്ത് സിബിഐ

Web Desk
Posted on December 14, 2019, 6:39 pm

ചെന്നൈ: നര്‍ത്തകിയും കലാക്ഷേത്ര ഫൗണ്ടേഷന്‍ മുന്‍ ഡയറക്ടറുമായ ലീലാ സാംസണും മറ്റ് നാല് പേര്‍ക്കുമെതിരെ കേസെടുത്ത് സിബിഐ. കലാക്ഷേത്രയുടെ കൂത്തമ്പലം നവീകരിച്ചതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നും ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നുമാണ് കേസ്.

നവീകരണത്തിന് ചെലവാക്കിയ 7.02 കോടി രൂപ ഉപയോഗമില്ലാതെയായി എന്നാണ് 2017 ല്‍ സാംസ്കാരിക വകുപ്പിലെ ചീഫ് വിജിലന്‍സ് ഓഫീസര്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. 2005 ലെ പൊതുസാമ്പത്തിക നിയമം അനുസരിച്ചല്ല കാര്‍ഡിന്റെ കണ്‍സല്‍ട്ടന്റ് ആര്‍ക്കിടെക്ടിന് നവീകരിക്കാനുള്ള അനുമതി നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. സംഗീത് നാടക അക്കാദമിയുടെ 12ാമാത് ചെയര്‍പേഴ്സണ്‍സണ്‍ ആയിരുന്നു ലീലാ സാംസണ്‍.

2010 ല്‍ യുപിഎ സര്‍ക്കാരാണ് ലീലാ സാംസണെ ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തത്. എന്നാല്‍ 2014 ല്‍ എന്‍ഡിഎ സര്‍ക്കാരിനോട് വിയോചിച്ച് ലീലാ സാംസണ്‍ രാജിവയ്ക്കുകയായിരുന്നു.

you may also like this video;