Web Desk

ന്യൂഡല്‍ഹി

December 19, 2020, 10:56 pm

7, 926 കോടിയുടെ വായ്പാ തട്ടിപ്പ്; ഹൈദരാബാദിലെ കമ്പനിക്കെതിരെ സിബിഐ കേസെടുത്തു

Janayugom Online

കനറാ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍ നിന്നും 7, 926 കോടി രൂപ വായ്പാ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ട്രാന്‍സ്ട്രോയ് (ഇന്ത്യ) ലിമിറ്റഡ് കമ്പനിക്കെതിരെ സിബിഐ കേസെടുത്തു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ചെറുകുറി ശ്രീധർ, അഡീഷണല്‍ ഡയറക്ടര്‍മാരായ രായപതി സാംബശിവ റാവു, അക്കിനേനി സതീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സാംബശിവ റാവു തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) മുന്‍ എംപിയാണ്. കമ്പനിയുടെ ഓഫീസിലും ചുറ്റുവട്ടത്തും ഡയറക്ടർമാരുടെ ഓഫീസിലും മറ്റുമായി സിബിഐ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി. വായ്പയുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് സൂചന.

നീരവ് മോഡിക്കെതിരായ കേസിലെ തുകയിലും വലിയ വായ്പാ തട്ടിപ്പ് കേസാണിത്. സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് പ്രകാരം നീരവ് മോഡി 6,000 കോടി രൂപയുടെയും ഇദ്ദേഹത്തിന്റെ അമ്മാവനായ മെഹുൽ ചോക്സി 7,080.86 കോടി രൂപയുടെയും വായ്പാ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്.

You  may also like this video;