ലാവലിൻ കേസ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സിബിഐ വീണ്ടും കത്തു നൽകി. രണ്ടാഴ്ചത്തേക്ക് കേസ് നീട്ടിവെക്കണമെന്നാണ് സിബിഐ കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
കൂടുതൽ രേഖകൾ സമർപ്പിക്കാൻ സമയം അനുവദിക്കണമെന്നും സിബിഐ അഭിഭാഷകൻ അരവിന്ദ് കുമാർ കോടതി രജിസ്ട്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ലാവലിൻ കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നടപടി.
ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അടിയന്തര സ്വഭാവമുള്ള കേസാണെന്ന നിലപാട് നേരത്തെ സ്വീകരിച്ച സിബിഐ, കഴിഞ്ഞമാസം കൂടുതൽ സമയം ആവശ്യപ്പെട്ട് സുപ്രിംകോടതിക്ക് കത്ത് നൽകിയിരുന്നു.
കേസിൽ വാദമുഖങ്ങൾ ഉൾക്കൊള്ളുന്ന കുറിപ്പ് സിബിഐ നേരത്തെ കോടതിക്ക് കൈമാറിയിരുന്നു. ലാവ്ലിൻ കേസ് പ്രതികളെ രണ്ട് കോടതികൾ കുറ്റവിമുക്തരാക്കിയ സാഹചര്യത്തിൽ സുപ്രിംകോടതി ഇടപെടണമെങ്കിൽ ശക്തമായ കാരണങ്ങൾ വേണമെന്ന് ജസ്റ്റിസ് യു യു ലളിത് ചൂണ്ടിക്കാണിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐയുടെ അപ്പീൽ. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി മുൻ ഉദ്യോഗസ്ഥരായ ആർ ശിവദാസ്, കസ്തൂരിരംഗഅയ്യർ, കെ ജി രാജശേഖരൻ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.
ENGLISH SUMMARY: cbi letter to supremecourt in lavin case
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.