സമൂഹമാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങള്‍ വില്‍പ്പന നടത്തിയ കേസില്‍ രണ്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തു. എഞ്ചിനീയറായ നീരജ് കുമാര്‍ യാദവ്, കുല്‍ജീത് സിങ് മക്കാൻ എന്നിവരെയാണ് സിബിഐയുടെ പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തത്. ഇവരെ കോടതി ജനുവരി 22 വരെ റിമാൻഡ് ചെയ്തു. വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമം വഴിയാണ് ഇവര്‍ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്.
പ്രതികള്‍ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രം വഴി പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്തതായി സിബിഐ കണ്ടെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ അശ്ശീല സാഹിത്യവും പ്രതികള്‍ പ്രചരിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പേടിഎം, ഗൂഗിള്‍ പേ തുടങ്ങിയവയിലൂടെയായിരുന്നു പണമിടപാട് നടത്തിയിരുന്നത്. വില്‍പന നടത്താനുളള ഉളളടക്കങ്ങള്‍ ഇവര്‍ ഇസ്റ്റഗ്രാമിലൂടെ പരസ്യം ചെയ്യുകയും ചെയ്തിരുന്നു.
ENGLISH SUMMARY: CBI nabs 2 for selling child sexual abuse material through social media
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.