ഉന്നാവോ പെണ്‍കുട്ടിയെ സിബിഐ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് മൊഴി രേഖപ്പെടുത്തി

Web Desk
Posted on September 02, 2019, 1:12 pm

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍പ്പെട്ട് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉന്നാവോ പെണ്‍കുട്ടിയെ സിബിഐ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനാല്‍ ഇന്നലെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.

ജൂലൈ 28നായിരുന്നു റായ്ബറേലിയില്‍ വെച്ച് പെണ്‍കുട്ടിയും അഭിഭാഷകനും സംഘവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മാവനുവേണ്ടി കേസ് നടത്തുന്നയാള്‍ക്കു നേരെയും വധശ്രമമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുകള്‍ അപകടത്തില്‍ മരിച്ചിരുന്നു. നമ്പര്‍ മറച്ച ട്രക്ക് അമിതവേഗത്തിലെത്തി കാറിലിടിക്കുകയായിരുന്നു. അതേസമയം ഉന്നാവോ കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ പോക്‌സോ നിയമം ഉള്‍പ്പെടെയാണ ഡല്‍ഹി തീസ് ഹസാരി കോടതി പീഡനക്കുറ്റം ചുമത്തിയിരുന്നത്.