ബാലഭാസ്‌കറിന്റെ മരണം: സ്റ്റീഫൻ ദേവസിയെ സിബിഐ ചോദ്യം ചെയ്തു

Web Desk

തിരുവനന്തപുരം:

Posted on September 17, 2020, 10:55 pm

സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരം സിബിഐ സ്പെഷൽ യൂണിറ്റ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. വൈകുന്നേരം മൂന്ന് മണിയോടെ ആരംഭിച്ച മൊഴിയെടുപ്പ് മണിക്കൂറുകളോളം നീണ്ടു.

അപകടത്തിൽ പരിക്കേറ്റ ബാലഭാസ്കർ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുമ്പോള്‍ അവസാനമായി കണ്ടതും സംസാരിച്ചതും സ്റ്റീഫന്‍ ദേവസിയായിരുന്നു. എന്തായിരുന്നു അവസാനമായി സംസാരിച്ചതെന്നതാണ് സിബിഐ സ്റ്റീഫനോട് ചോദിച്ചത്. സ്വര്‍ണക്കടത്തില്‍ പ്രതികളായ ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെകുറിച്ചും സ്റ്റീഫനോട് സിബിഐ ചോദിച്ചറിഞ്ഞു.

ENGLISH SUMMARY: CBI ques­tioned stephen dewasy

YOU MAY ALSO LIKE THIS VIDEO