മുന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

Web Desk
Posted on January 25, 2019, 1:20 pm

റോഥക്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയുടെ വീട്ടില്‍ സിബിഐ റെയ്ഡ്.  റോഥക്കിലെ വസതിയിലായിരുന്നു റെയ്ഡ്. ഇന്ന് രാവിലെയാണ് റെയ്ഡ് നടന്നത്.

കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥ കമ്പനിയായ അസോസിയേറ്റഡ് ജേര്‍ണല്‍സിന് ഗുരുഗ്രാമില്‍ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് എന്നാണ് സൂചന. അതേസമയം സമാന കേസില്‍ കഴിഞ്ഞയാഴ്ചയാണ് സിബിഐ കോടതി ഹൂഡയ്ക്ക് ജാമ്യം അനുവദിച്ചത്.

ഹൂഡയുടെ വസതിക്ക് പുറമെ ഡല്‍ഹി-എന്‍, സി ആര്‍ മേഖലയിലില്‍ 30 കേന്ദ്രങ്ങളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് സൂചന. ഹരിയാന മുന്‍ മുഖ്യമന്ത്രിയായിരുന്നു ഭൂപീന്ദര്‍ സിങ് ഹൂഡ.