June 6, 2023 Tuesday

Related news

May 29, 2023
May 20, 2023
May 15, 2023
May 12, 2023
May 1, 2023
April 28, 2023
April 15, 2023
April 6, 2023
March 15, 2023
March 6, 2023

ലാലു പ്രസാദിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

Janayugom Webdesk
March 6, 2023 12:19 pm

ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. പട്നയിലെ വീട്ടിലാണ് റെയ്ഡ്. തൊഴിലിനായി ഭൂമി എഴുതി വാങ്ങിയെന്ന ആരോപണത്തിലാണ് റെയ്ഡ്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ആര്‍ജെഡി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരുന്നു. അതേസമയം ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും വസതിയിൽ എത്തിയിരുന്നു. സിബിഐ ഉദ്യോഗസ്ഥർ റാബ്‌റി ദേവിയുടെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനാണ് ലാലു പ്രസാദ്, റാബ്‌റി ദേവി, ഇവരുടെ മകൾ മിസാ ഭാരതി എന്നിവർക്കും മറ്റ് 13 പേർക്കുമെതിരെ ഭൂമി തട്ടിപ്പ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 

Eng­lish Summary;CBI raids Lalu Prasad’s house
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.