Web Desk

തിരുവനന്തപുരം

February 02, 2021, 6:40 pm

ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സിബിഐ

Janayugom Online

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സിബിഐ. കേസുമായി ബന്ധപ്പെട്ട കുറ്റപത്രം സിബിഐ സമര്‍പ്പിച്ചു. ഡ്രൈവര്‍ അര്‍ജുനന്റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് സിബിഐ സംഘം കണ്ടെത്തി.

കേസിലെ സാക്ഷിയായി രംഗത്ത് വന്ന സോബിക്കെതിരെയും സിബിഐ കേസെടുത്തു.തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസ്. സിബിഐ 132 സാക്ഷിമൊഴികളും 100 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു.

സിബിഐയുടെ കണ്ടെത്തലില്‍ സംതൃപ്തിയില്ലെന്ന് ബാലഭാസ്കറിന്റെ അച്ഛൻ പറഞ്ഞു.പുനരന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY: cbi sub­mit charge sheet in bal­ab­haskar case

YOU MAY ALSO LIKE THIS VIDEO