ശ്രീജിവിന്റേത് കസ്റ്റഡിമരണമല്ലെന്ന് സിബിഐ

Web Desk
Posted on September 04, 2019, 12:59 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റേത് കസ്റ്റഡിമരണമല്ലെന്ന് സിബിഐ. ശ്രീജിവ്  ആത്മഹത്യ ചെയ്തതാണെന്ന്  തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രീജിവിന്റെ ആത്മഹത്യാകുറിപ്പും ശാസ്ത്രീയ തെളിവുകളും ചൂണ്ടിക്കാട്ടിയാണ് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശ്രീജിവ് ആറ്റിങ്ങലില്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

2014 മേയ് 21നായിരുന്നു ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് മേയ് 19നാണ് ശ്രീജിവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

ശ്രീജിവിനെ കസ്റ്റഡിയിലെടുത്ത പോലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടിക്കും സിബിഐ ശിപാര്‍ശ ചെയ്തു. പ്രതിയെ ദേഹപരിശോധന നടത്താത്തതിനാണ് പോലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടിക്കു ശുപാര്‍ശ ചെയ്തിരിക്കുന്നത്.

അതേസമയം സിബിഐ അന്വേഷണം ഒത്തുകളിയാണെന്നാണ് ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് ആരോപിച്ചു. ശ്രീജിവിന്റേത് കൊലപാതകമാണ്. കേസില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു. സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ വളരെ കാലമായി ശ്രീജിത്ത് സമയം നടത്തിവരിയാണ്.