മോഡിക്ക് കനത്ത തിരിച്ചടി: അലോക് വർമയെ പുനർനിയമിച്ചു

Web Desk
Posted on January 08, 2019, 10:57 am

സിബിഐ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു കനത്ത തിരിച്ചടിയായി സുപ്രീംകോടതി വിധി.അലോക് വര്‍മ വീണ്ടും സിബിഐ തലപ്പത്തു എത്തും.

നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറാക്കിയ കേന്ദ്ര നടപടി കോടതി റദ്ദാക്കിയാണ് ഇപ്പോൾ ഉത്തരവ് വന്നിരിക്കുന്നത്. എന്നാല്‍ അലോക് വര്‍മയ്ക്ക് സുപ്രധാന തീരുമാനം എടുക്കാനാവില്ലെന്നും കോടതി വിധിയിലുണ്ട്.

ഒക്‌ടോബര്‍ 23‑ന് അര്‍ധരാത്രിയിലാണ് അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ അയച്ചത്.