Web Desk

ന്യൂഡല്‍ഹി

December 22, 2020, 7:00 pm

ഫെബ്രുവരി കഴിയുന്നതുവരെ സിബിഎസ്​ഇ പത്ത്​, 12 ക്ലാസുകളിലെ ബോര്‍ഡ്​ പരീക്ഷകള്‍ നടത്തില്ലെന്ന് കേന്ദ്രം

Janayugom Online

കോവിഡിന്‍റെ രണ്ടാം ഘട്ടവ്യാപനം വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2021 ഫെബ്രുവരി കഴിയുന്നതുവരെ സിബിഎസ്​ഇ പത്ത്​, 12 ക്ലാസുകളിലെ ബോര്‍ഡ്​ പരീക്ഷകള്‍ നടത്തില്ലെന്ന്​ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ്​ പൊഖ്രിയാല്‍.

സിബിഎസ്​ഇ അധ്യാപകരുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തിലാണ്​ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തിന്‍റെ വിവിധ സംസ്​ഥാനങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ വെബിനാറില്‍ പ​ങ്കെടുത്തു. ഈ മാസം 17നായിരുന്നു വെബിനാര്‍ നിശ്ചിയിച്ചിരുന്നത്​. എന്നാല്‍, അധ്യാപകരുടെ ആവശ്യ​പ്രകാരം നീട്ടിവെക്കുകയായിരുന്നു.

CBSE 10,12 class exam will be hold after February

you may also like this video